Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നില്‍ കുളിക്കാം... പണത്തില്‍ നീരാടാം; രാജയോഗം എന്നാല്‍ ഇതാണ്; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ദേവഗുരു ബൃഹസ്പതി പ്രതീകമായിരിക്കുന്ന വ്യാഴത്തെ ഗ്രഹങ്ങളുടെ അധിപന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. ഇന്നലെ ജ്യോതിഷത്തിലെ പ്രധാന ദിവസങ്ങളിലൊന്നായി കണക്കാക്കുന്ന ഗുരു പൂര്‍ണിമയാണ്.

astrology

ഈ ദിവസം തന്നെ വൈധൃതി യോഗവും രൂപം കൊണ്ടിരിക്കുകയാണ്. ഇത് എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ വെളിച്ചം പകരും. എന്നാല്‍ ഇനി പറയുന്ന ഈ അഞ്ച് രാശിക്കാര്‍ നേട്ടങ്ങളുടെ നെറുകയില്‍ ആയിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ കഴിയുക. ഏതെല്ലാം രാശിക്കാര്‍ക്കാണ് വൈധൃതി യോഗത്തിലൂടെ ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.

മേടം

ഗുരു പൂര്‍ണിമയില്‍ രൂപം കൊള്ളുന്ന വൈധൃതി യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം ഇക്കാലയളവില്‍ നിറവേറ്റാനാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. ബിസിനസുകാര്‍ക്ക് ജീവിതത്തിലെ നല്ല സമയമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ജീവിതത്തില്‍ നിന്ന് പ്രതിസന്ധികള്‍ അകലും.

ചിങ്ങം

ഗുരു പൂര്‍ണിമയില്‍ രൂപം കൊള്ളുന്ന വൈധൃതി യോഗം ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള ഭാഗ്യമുണ്ടാകും. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്.

തുലാം

ഗുരു പൂര്‍ണിമയില്‍ രൂപം കൊള്ളുന്ന വൈധൃതി യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങളെ തേടിയെത്തും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ജീവിതത്തില്‍ പലപ്പോഴും ആഗ്രഹിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.

ധനു

ഗുരു പൂര്‍ണിമയില്‍ രൂപം കൊള്ളുന്ന വൈധൃതി യോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതുവഴി നിങ്ങള്‍ക്ക് സാമ്പത്തികമായി സ്ഥിരത കൈവരിക്കാന്‍ സാധിക്കും. ജോലി സംബന്ധമായോ പഠനാവശ്യത്തിനോ ആയി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. ബിസിനസ് രംഗത്ത് ശോഭിക്കാനാകും. കരിയറില്‍ മികച്ച വിജയം സ്വന്തമാക്കാം.

കുംഭം

ഗുരു പൂര്‍ണിമയില്‍ രൂപം കൊള്ളുന്ന വൈധൃതി യോഗം അനുകൂലമായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലിസ്ഥലത്തെ അന്തരീക്ഷം ഗുണകരമായി മാറും. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ജോലിയില്‍ കഴിവ് തെളിയിക്കാന്‍ മികച്ച സമയം. സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും.

കുടുംബത്തോടൊപ്പം ദീര്‍ഘനാള്‍ ചെലവഴിക്കാന്‍ സാധിക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം കൂടിയേക്കാം. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. കലാ - കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അനുകൂലമായ സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+