Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് ഗുരുപുഷ്യ യോഗം! ഈ രാശിക്കാര്‍ തൊടുന്നതെല്ലാം പൊന്നാകും! നിങ്ങളുമുണ്ടോ?

ജ്യോതിഷത്തില്‍ ഏറ്റവും പാവനവും ഐശ്വര്യപ്രദവുമായി കണക്കാക്കപ്പെടുന്ന ഒരു അപൂര്‍വ്വ മുഹൂര്‍ത്തമാണ് ഗുരുപുഷ്യ യോഗം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം സംഭവിക്കുന്ന ഈ സവിശേഷ ദിനം മനുഷ്യജീവിതത്തിലേക്ക് വിജയവും അഭിവൃദ്ധിയും കൊണ്ടുവരുന്ന ഒന്നായാണ് കരുതപ്പെടുന്നത്. ഇന്നാണ് ഈ വര്‍ഷത്തെ ഏറ്റവും അനുകൂലമായ ഗുരുപുഷ്യ യോഗം കടന്നുവരുന്നത്.

പണം നിക്ഷേപിക്കാനും സ്വര്‍ണം വാങ്ങാനും പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഏറ്റവും അനുയോജ്യമായ സമയമാണിത്. ജ്യോതിഷത്തില്‍ വ്യാഴാഴ്ച ദിവസവും പൂയം നക്ഷത്രവും ഒത്തുചേരുന്ന ദിനത്തെയാണ് ഗുരുപുഷ്യ യോഗമെന്ന് വിളിക്കുന്നത്. നക്ഷത്രങ്ങളുടെ രാജാവ് എന്നാണ് പൂയം നക്ഷത്രത്തെ വിശേഷിപ്പിക്കുന്നത്. വ്യാഴമാകട്ടെ ഗ്രഹങ്ങള്‍ക്ക് ഗുരുതുല്യനാണ്.

Guru Pushya Yoga

പൂയം നക്ഷത്രത്തിലേക്ക് വ്യാഴത്തിന്റെ പോസിറ്റീവ് ഊര്‍ജ്ജം കൂടി സമന്വയിക്കുമ്പോള്‍ അത് സമാനതകളില്ലാത്ത ഐശ്വര്യദായകമായ കാലഘട്ടമായി മാറുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ഈ മുഹൂര്‍ത്തത്തില്‍ ചെയ്യുന്ന ഏത് നല്ല കാര്യങ്ങളും പതിന്മടങ്ങ് ഫലം തരുമെന്നാണ് പ്രമാണം. പ്രത്യേകിച്ച് വ്യാഴത്തിന്റെ കൃപാകടാക്ഷം ലഭിക്കുന്നതിലൂടെ വ്യക്തികളുടെ ജീവിതത്തിലെ തടസ്സങ്ങള്‍ സമാപ്തമാകും.

ജൂണ്‍ 25-ന് പുലര്‍ച്ചെ മുതല്‍ അര്‍ദ്ധരാത്രി വരെ നീളുന്നതാണ് ഈ അപൂര്‍വ്വ ശുഭമുഹൂര്‍ത്തം. രാവിലെ 6:15-ന് ആരംഭിക്കുന്ന ഈ പുണ്യദിനത്തിലെ ശുഭമുഹൂര്‍ത്തം ഇന്ന് രാത്രി 11:40 വരെ നീണ്ടുനില്‍ക്കും. ഈ സവിശേഷ ഗ്രഹനിലയുടെ പ്രഭാവം മൂലം ചില പ്രത്യേക രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് വന്‍ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യാനുഭവങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.

കര്‍ക്കടകം

കര്‍ക്കടകം രാശിക്കാര്‍ക്ക് ഗുരുപുഷ്യ യോഗം അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന വലിയ തുകകള്‍ തിരികെ ലഭിക്കാനും പുതിയ നിക്ഷേപങ്ങളിലൂടെ വന്‍ ലാഭം നേടാനും ഈ സമയം കര്‍ക്കടക രാശിക്കാര്‍ക്ക് സാധിക്കും. പലവഴിക്ക് പണം കൈയിലെത്തുന്നത് ഈ രാശിക്കാരുടെ സാമ്പത്തിക നില ഭദ്രമാക്കാന്‍ സഹായിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

ധനു

ഗുരുപുഷ്യ യോഗം ധനു രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ട്രാന്‍സ്ഫര്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ്. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും വര്‍ധിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകരമായ കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു.

മീനം

മീനം രാശിക്കാര്‍ക്ക് ഗുരുപുഷ്യ യോഗം ഗുണം ചെയ്യും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം കൂടെ ഉണ്ടായിരിക്കും. കരിയറിലോ ബിസിനസിലോ വലിയ തീരുമാനങ്ങളെടുക്കാന്‍ ദീര്‍ഘകാലമായി ആലോചിക്കുന്നവര്‍ക്ക് പദ്ധതികള്‍ നടപ്പിലാക്കാന്‍ ഏറ്റവും അനുകൂലമായ സമയമാണിത്. ആഡംബര വസ്തുക്കള്‍, പുതിയ വണ്ടി അല്ലെങ്കില്‍ വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങള്‍ എന്നിവ സ്വന്തമാക്കാന്‍ സാധിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ഗുരുപുഷ്യ യോഗം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. കഠിനാധ്വാനത്തിന് അര്‍ഹിച്ച അംഗീകാരങ്ങളും പ്രശസ്തിയും ഈ നാളുകളില്‍ ലഭിക്കുന്നതാണ്. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പൈടുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു.

ഇടവം

ഗുരുപുഷ്യ യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് ഉടന്‍ താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏറെ നാളായി കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ക്ക് അധികം വൈകാതെ സന്താനഭാഗ്യം തേടിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+