Get Updates
Get notified of breaking news, exclusive insights, and must-see stories!

കഷ്ടകാലം തീര്‍ന്നു, ഇനി ആഗ്രഹിച്ചതെന്തും നടക്കും; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. സമാനമായി ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം മോശം ഫലമായിരിക്കും സമ്മാനിക്കുക.

എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. ഗ്രഹങ്ങളുടെ രാശികളിലെ മാറ്റം കാരണം രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ കാലാകാലങ്ങളില്‍ ഉണ്ടാകുന്നു എന്നാണ് വേദ ജ്യോതിഷം പറയുന്നത്. ഏതെങ്കിലും രാശിയില്‍ രണ്ടോ അതിലധികമോ ഗ്രഹങ്ങളുടെ സംയോജനം എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. ഇത് വ്യക്തികള്‍ക്ക് ശുഭമോ അശുഭമോ ആയിത്തീരുകയും ചെയ്യും.

astrology

നിലവില്‍ മേടം രാശിയിലാണ് വ്യാഴവും രാഹുവും സംയോജിച്ചിരിക്കുന്നത്. ഒക്ടോബര്‍ 30-ന് ഈ സംയോഗം അവസാനിക്കും. ഒക്ടോബര്‍ 30-ന് രാഹു മേടരാശിയില്‍ നിന്ന് മീനരാശിയിലേക്ക് നീങ്ങും. രാഹു-വ്യാഴം കൂട്ടുകെട്ട് വളരെ അശുഭകരമാണ് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ ഈ ഗ്രഹങ്ങളുടെ സംയോജനം അവസാനിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ ലഭിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.

മേടം

മേടം രാശിയില്‍ നിന്ന് രാഹു-ഗുരു സംയോജനം അവസാനിക്കുന്നത് മേടം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഇക്കൂട്ടര്‍ക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത വര്‍ധിക്കും. ശനിയുടെ മൂന്നാം ഭാവം മേടം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളും അവസരങ്ങളും പ്രദാനം ചെയ്യും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. ഏറെ നാളായി തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് നല്ല തൊഴിലവസരങ്ങള്‍ ലഭിക്കും.

ചിങ്ങം

മേടം രാശിയില്‍ നിന്ന് രാഹു-ഗുരു സംയോജനം അവസാനിക്കുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഇക്കാലയളവില്‍ ഗുരു-രാഹു സംയോഗം മൂലം രൂപപ്പെട്ട ഗുരു ചണ്ഡലയോഗം പൂര്‍ത്തിയാകും. ഇതോടെ ചിങ്ങം രാശിക്കാരുടെ നല്ല ദിനങ്ങള്‍ വന്നെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. അവിവാഹിതര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.

ധനു

മേടം രാശിയില്‍ നിന്ന് രാഹു-ഗുരു സംയോജനം അവസാനിക്കുന്നത് ധനു രാശിക്കാര്‍ക്ക് ഗുണപരമാണ്. വസ്തു സംബന്ധമായ ഇടപാട് നടത്തുന്നവര്‍ക്ക് അനുകൂല സമയം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. എന്ത് കാര്യം ചെയ്താലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ആഗ്രഹിച്ചതെന്തും നടക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+