Get Updates
Get notified of breaking news, exclusive insights, and must-see stories!

വരാന്‍ പോകുന്നത് ബംബര്‍ നേട്ടം... പണം പലവഴിക്ക് കൈയിലെത്തും; ഈ രാശിക്കാരാണോ നിങ്ങള്‍?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഗ്രഹങ്ങളുടെ ഈ സംക്രമണത്തിന്റെ സ്വാധീനം പന്ത്രണ്ട് രാശികളിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹസംക്രമണം വിപരീതഫലമായിരിക്കും നല്‍കുക. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുന്ന സന്ദര്‍ഭമുണ്ടാകാറുണ്ട്. അത്തരം നിമിഷങ്ങളില്‍ വ്യത്യസ്തമായ രാജയോഗങ്ങള്‍ പലപ്പോഴും സൃഷ്ടിക്കപ്പെടാറുണ്ട്. ഇനി രാജയോഗം സൃഷ്ടിക്കപ്പെട്ടില്ലെങ്കിലും ഗ്രഹങ്ങളുടെ സംയോജനം രാജയോഗത്തിന് തുല്യമായ ഭാഗ്യങ്ങള്‍ സമ്മാനിക്കാറുണ്ട്.

astrology

നിലവില്‍ ഗ്രഹങ്ങളുടെ അധിപനായ വ്യാഴം മേടം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. ഏപ്രില്‍ 24 ന് സമ്പത്തിന്റെയും ഐശ്വര്യത്തിന്റേയും കാരകനായ ശുക്രനും മേടം രാശിയില്‍ പ്രവേശിക്കും. ഈ സാഹചര്യത്തില്‍ ശുക്രന്റെയും വ്യാഴത്തിന്റെയും ഒരു സംയോഗം മേട രാശിയില്‍ ഉണ്ടാകും. അസുരന്മാരുടെ ഗുരുവായ ശുക്രന്റെയും ദേവന്മാരുടെ ഗുരുവായ വ്യാഴത്തിന്റെയും ജ്യോതിഷത്തിലെ അപൂര്‍വ സംഭവമാണ്.

അതിനാല്‍ തന്നെ ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് ബമ്പര്‍ ഗുണങ്ങള്‍ ആണ് സമ്മാനിക്കുക. വ്യാഴം-ശുക്രന്‍ സംയോഗത്താല്‍ അനുകൂലഫലങ്ങള്‍ ലഭിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

മേടം

മേടം രാശിയിലെ വ്യാഴം-ശുക്രന്‍ സംയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് വലിയ പുരോഗതിയിലേക്ക് കുതിക്കും. സമൂഹത്തില്‍ ആദരവും പ്രശസ്തിയും ലഭിക്കും. നിങ്ങള്‍ ചെയ്യുന്ന ജോലികളെല്ലാം മറ്റുള്ളവരില്‍ മതിപ്പുളവാക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യത കാണുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതവും ഈ സമയം നല്ലതായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

മിഥുനം

മേടം രാശിയിലെ വ്യാഴം-ശുക്രന്‍ സംയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സാമ്പത്തികമായി വലിയ ഉന്നതിയിലെത്താന്‍ സാധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. പ്രണയ ജീവിതം കൂടുതല്‍ സുന്ദരമായിരിക്കും.

കര്‍ക്കിടകം

മേടം രാശിയിലെ വ്യാഴം-ശുക്രന്‍ സംയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മുടങ്ങി കിടന്ന വീട് നിര്‍മാണം പൂര്‍ത്തിയാക്കി താമസം തുടങ്ങും. ഇക്കാലയളവില്‍ എല്ലാ മേഖലകളിലും വിജയം നേടാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ ശോഭിക്കാന്‍ കഴിയും.

ധനു

മേടം രാശിയിലെ വ്യാഴം-ശുക്രന്‍ സംയോഗം ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. അപ്രതീക്ഷിതമായി പണം വന്ന് ചേരും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. വിവാഹം, വിവാഹനിശ്ചയം, ഗൃഹപ്രവേശം പോലുള്ള മംഗള കര്‍മ്മങ്ങള്‍ വീട്ടില്‍ നടക്കാന്‍ സാധ്യത കാണുന്നു. കാര്‍ഷികവൃത്തി ചെയ്യുന്നവര്‍ക്ക് അനുകൂല സമയം. വിളകള്‍ക്ക് നല്ല വില ലഭിക്കും.

ചിങ്ങം

മേടം രാശിയിലെ വ്യാഴം-ശുക്രന്‍ സംയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും. വീട്ടുകാര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. പുതിയ ലാഭകരമായ ബിസിനസ്സ് ഇടപാടുകള്‍ നടത്താന്‍ കഴിയും. വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+