പുതിയ വീടും കാറും... ആസ്തി ഇരട്ടിക്കും, നാളെയോടെ ജീവിതം മാറിമറിയും... ഇവര്‍ക്ക് ശുക്രനുദിച്ചു, രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായിരിക്കും.
ജ്യോതിഷ പ്രകാരം ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് ശുക്രന്‍. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭ സ്ഥാനത്ത് വരുന്നത് സര്‍വൈശ്വര്യങ്ങള്‍ക്കും കാരണമാകും എന്നാണ് വിശ്വാസം. നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ശുക്രനുദിച്ചു എന്ന പ്രയോഗം പോലും വന്നത് ഇക്കാരണത്താലാണ്. ഇപ്പോഴിതാ ശുക്രന്റെ സഞ്ചാരത്തില്‍ ഒരു മാറ്റം വരാന്‍ പോകുകയാണ്.

മേയ് 19, അതായത് നാളെ മുതല്‍ ശുക്രന്‍ മേടം രാശി വിട്ട് ഇടവം രാശിയിലേക്ക് പ്രവേശിക്കുകയാണ്. രാവിലെ 8.43 നാണ് ശുക്ര സംക്രമണം. നേരത്തെ തന്നെ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ദേവഗുരു വ്യാഴവും ഇടവം രാശിയില്‍ ഉണ്ട്. ഇവിടേക്കാണ് ശുക്രനും എത്തുന്നത്. ഇതുവഴി ഇടവ രാശിയില്‍ സൂര്യ-വ്യാഴ-ശുക്രന്‍ എന്നിവയുടെ കൂടിച്ചേരല്‍ ഉണ്ടാകും. ഇത് ത്രിഗ്രഹിയോഗം എന്ന രാജയോഗത്തിനും കാരണമാകും.
എല്ലാ രാശിക്കാരുടേയും ജീവിതത്തില്‍ ഈ രാജയോഗം പ്രതിഫലിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളാണ് ത്രിഗ്രഹി യോഗം മൂലം സംഭവിക്കാന്‍ പോകുന്നത്. വളരെക്കാലമായി ചില പ്രശ്‌നങ്ങളിലൂടെ കടന്നു പോകുകയായിരുന്നവര്‍ക്ക് അവരുടെ ജീവിതം പുരോഗതിയിലേക്ക് വഴിമാറുന്നതിന് സാക്ഷ്യം വഹിക്കാനാകും. ഏതൊക്കെയാണ് ഈ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
ഇടവം
ഇടവം രാശിയിലെ സൂര്യ-വ്യാഴ-ശുക്രന്‍ എന്നിവയുടെ കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ത്രിഗ്രഹിയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വിവാഹം കഴിഞ്ഞിട്ടും ഏറെ നാളായി സന്താനഭാഗ്യം ലഭിക്കാത്തവര്‍ക്ക് അനുകൂല സമയമായിരിക്കും ഇത്. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ ലഭിക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരം വന്നെത്തും.
പങ്കാളിയില്‍ നിന്ന് എല്ലാ കാര്യത്തിനും മികച്ച പിന്തുണ ലഭിക്കും. ഇതുവരെയുള്ള ദോഷങ്ങളെല്ലാം മാറും. കഷ്ടപ്പാടില്‍ നിന്ന് ജീവിതം മെച്ചപ്പെടുകയും കുടുംബത്തിനാകെ പുരോഗതി കൈവരിക്കാന്‍ സാധിക്കുകയും ചെയ്യും. പൊതുപ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും അവര്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താനുമുള്ള അവസരം വന്നെത്തും.
കന്നി
ഇടവം രാശിയിലെ സൂര്യ-വ്യാഴ-ശുക്രന്‍ എന്നിവയുടെ കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ത്രിഗ്രഹിയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് വഴി വിജയം കൈവരിക്കാനാകും.
ധനു
ഇടവം രാശിയിലെ സൂര്യ - വ്യാഴ - ശുക്രന്‍ എന്നിവയുടെ കൂടിച്ചേരല്‍ വഴി രൂപപ്പെടുന്ന ത്രിഗ്രഹിയോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വീട്, വാഹനം, ഭൂമി എന്നിവ വാങ്ങാന്‍ ഇവര്‍ക്ക് ഈ സമയം യോഗമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നാലിരട്ടി വരെ ലാഭമുണ്ടാക്കാം. ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും.
കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച വിജയം ഉറപ്പ്. ഏത് കാര്യത്തിനും കുടുംബാംഗങ്ങൡല്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. തര്‍ക്കങ്ങളേതുമില്ലാതെ പിതൃ സ്വത്ത് കൈയിലെത്തും.












Click it and Unblock the Notifications