കൈ നിറയെ പണം, വില പിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും.. ഭാഗ്യദേവത കൂടെയുണ്ട്; ഈ രാശിക്കാരാണോ?
ജീവിതത്തിലെ പ്രതിസന്ധികളെല്ലാം മാറി പ്രകാശപൂര്‍ണ്ണമായ ദിനങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. അതിനാല്‍ ഇവരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും

ഓരോ ഗ്രഹങ്ങളുടേയും രാശി മാറ്റത്തിനും സ്ഥാനത്തിനും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ ഉള്ളത്. എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവിന് ശേഷം ഒരു രാശി വിട്ട് മറ്റൊരു രാശിയില്‍ പ്രവേശിക്കും. ഇത് എല്ലാ രാശിക്കാരിലും നല്ലതോ ചീത്തയോ ആയ സ്വാധീനം ചെലുത്തും. അതിനാല്‍ തന്നെ ഗ്രഹങ്ങളുടെ സംക്രമണത്തെ വളരെ പ്രാധാന്യത്തോടെ ആണ് ജ്യോതിഷികളും വിശ്വാസികളും നോക്കി കാണുന്നത്.
കാരണം ഗ്രഹങ്ങളുടെ ചലനവും രാശി മാറ്റവും മൂലം ചിലരുടെ തലവര തന്നെ മാറി മറിയും. അത്രയേറെ ഭാഗ്യങ്ങളായിരിക്കും ചില ഗ്രഹ സംക്രമണങ്ങള്‍ നല്‍കുക. അത്തരത്തില്‍ ഒരു സംക്രമണത്തിനാണ് ജ്യോതിഷം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് വ്യാഴം ഗ്രഹത്തെ കണക്കാക്കുന്നത്. ദേവഗുരു ബ്രഹസ്പതിയാണ് വ്യാഴം എന്നാണ് വിശ്വാസം. ഐശ്വര്യത്തിന്റെ കാരകനാണ് വ്യാഴം.

ഈ രാശിക്കാര്‍ക്ക് ഇനി എന്ത് ചെയ്താലും ഭാഗ്യം
നിലവില്‍ മീനം രാശിയിലാണ് വ്യാഴം സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. വൈകാതെ തന്നെ വ്യാഴം മേടം രാശിയിലേക്ക് സംക്രമിക്കും. ഇത് നാല് രാശിക്കാരില്‍ അഭൂതപൂര്‍വമായ ഭാഗ്യങ്ങള്‍ ആണ് സമ്മാനിക്കുക. ഇക്കാലയളവില്‍ ഏറ്റെടുത്ത ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വ്യാഴത്തിന്റെ മേടം രാശിയിലെ സംക്രമണം ഏത് രാശിക്കാര്‍ക്കാണ് ഗുണകരമാകുന്നത് എന്ന് നോക്കാം

മേടം രാശിക്കാരുടെ ജീവിതം മെച്ചപ്പെടും
വ്യാഴത്തിന്റെ മേടം രാശിയിലെ സംക്രമണം മേടം രാശിക്കാര്‍ക്ക് അസാധാരണമായ ഭാഗ്യങ്ങള്‍ ആണ് സമ്മാനിക്കുക. സാമ്പത്തികമായി ഏറെ മെച്ചപ്പെടാനും ജീവിതത്തില്‍ വിജയം നേടാനും മേടം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ സാധിക്കും. സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത് സുഖജീവിതം നയിക്കാം. പ്രണയബന്ധം ദൃഢമാകും. പതിയെ ഇത് വിവാഹത്തിലേക്കും നയിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ജോലിയില്‍ ശമ്പള വര്‍ധനവിന് സാധ്യത
ജോലിയില്‍ ശമ്പള വര്‍ധനവിന് സാധ്യത കാണുന്നു. നിങ്ങളുടെ സ്ഥാനക്കയറ്റത്തിനുള്ള നടപടികള്‍ ഇക്കാലയളവില്‍ തൊഴിലുടമകള്‍ ആലോചിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷയില്‍ ഉന്നത വിജയം കൈവരിക്കാനാകും. ഏറെ നാളായി ജോലി അന്വേഷിക്കുന്നര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാം.

ചിങ്ങം രാശിക്കാര്‍ എന്ത് ചെയ്താലും ഭാഗ്യം തുണക്കും
വ്യാഴത്തിന്റെ മേടം രാശിയിലെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്കും വലിയ ഭാഗ്യം നല്‍കും. ഇക്കാലയളവില്‍ ചിങ്ങം രാശിക്കാര്‍ക്കൊപ്പം എപ്പോഴും ഭാഗ്യദേവത ഉണ്ടായിരിക്കും. അതിനാല്‍ തന്നെ എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ കടാക്ഷം ഈ രാശിക്കാരോടൊപ്പം തന്നെയുണ്ടാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥ യാത്രക്കോ വിനോദ യാത്രക്കോ സാധ്യത കാണുന്നുണ്ട്. ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും.

കാത്തിരുന്ന വിവാഹം പെട്ടെന്ന് നടക്കും
ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് ശുഭ വാര്‍ത്ത കേള്‍ക്കാം. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കാലമായതിനാല്‍ അധിക ശ്രദ്ധ നല്‍കണം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ വിജയം കൈവരിക്കാനാകും.

കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രശസ്തരാകാം
വ്യാഴത്തിന്റെ മേടം രാശിയിലെ സംക്രമണം കര്‍ക്കിടകം രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. സാമ്പത്തികമായുള്ള പരാധീനതകള്‍ എല്ലാം മറികടക്കാന്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് സാധിക്കും. സമൂഹത്തില്‍ ബഹുമാനവും ആദരവും വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും ഉണ്ടാകും. സന്താന ഭാഗ്യം കൈവരിക്കാനാകും. ഏറെ നാളത്തെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കും.

ബിസിനസില്‍ നാലിരട്ടി ലാഭം
ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിക്കും. ബിസിനസ് വന്‍ ലാഭമുണ്ടാക്കും. ഇത് വഴി നിങ്ങളുടെ ബിസിനസ് ശൃംഖല വ്യാപിപ്പിക്കാനും സാധിക്കും. വ്യാപാരികള്‍ക്കും മെച്ചപ്പെട്ട സമയമാണ്. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് വിളകള്‍ക്ക് നല്ല വില ലഭിക്കും.

തുലാം രാശിക്കാര്‍ക്ക് പുതിയ വീട്
വ്യാഴത്തിന്റെ മേടം രാശിയിലെ സംക്രമണം തുലാം രാശിക്കാരുടേയും ജീവിതം മാറ്റി മറിക്കും. ഏറെ നാളായി മുടങ്ങി കിടന്ന ഗൃഹ നിര്‍മാണം പൂര്‍ത്തിയാക്കി പുതിയ വീട്ടില്‍ താമസം തുടങ്ങാം. പുതിയ വീട്ടില്‍ എപ്പോഴും ഐശ്വര്യ ദേവത കുടിയിരിക്കും. ഇതിനാല്‍ നിങ്ങളുടെ ജീവിതം സന്തോഷകരമായിരിക്കും. പങ്കാളിക്കൊപ്പം വിനദോ യാത്രകള്‍ നടത്താനും ഒന്നിച്ച് ഒരു വേദിയില്‍ എത്താനും സാധ്യത കാണുന്നു.

കൈ നിറയെ പണം
സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടാന്‍ തുലാം രാശിക്കാര്‍ക്ക് സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കും. കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ഇത്തരത്തില്‍ അപ്രതീക്ഷിതമായി കൈയില്‍ ധനം വന്ന് ചേരും. വില പിടിപ്പുള്ള വസ്തുക്കള്‍ വീട്ടിലെത്തും. ഏറെ നാളായ സ്വത്ത് തര്‍ക്കത്തില്‍ അനുകൂല വിധി സമ്പാദിക്കാനാകും.












Click it and Unblock the Notifications