സമ്പാദ്യവും ശമ്പളവും കൂടാന്‍ പോകുന്നു, പലവഴിക്ക് ഭാഗ്യം തേടിയെത്തും; ഇതാണോ നിങ്ങളുടെ രാശി?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ അവയുടെ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം വളരെ അനുകൂലമായ ഫലങ്ങള്‍ സൃഷ്ടിക്കും.
മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ചിലപ്പോള്‍ പ്രതികൂലമായേക്കാം. പല ഗ്രഹങ്ങളുടേയും സംക്രമണം വ്യത്യസ്ത കാലളവ് വരെ നീണ്ടുനില്‍ക്കും. ചില ഗ്രഹങ്ങള്‍ പെട്ടെന്ന് രാശി മാറും. എന്നാല്‍ മറ്റ് ചില ഗ്രഹങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമായിരിക്കും രാശി മാറുക. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യാഴത്തിന് ദേവഗുരു ബൃഹസ്പതിയുടെ സ്ഥാനമാണ്.

ജ്യോതിഷത്തില്‍ ഏറെ ഗുണകരമായ ഗ്രഹമായി വ്യാഴം കണക്കാക്കപ്പെടുന്നു. ദാമ്പത്യ സന്തോഷം, സന്താനഭാഗ്യം, ഭാഗ്യം, അറിവ്, വിദ്യാഭ്യാസം, വാക്ചാതുര്യം, ബഹുമാനം, പുണ്യം എന്നിവയുടെ കാരകനാണ് വ്യാഴം. ഒരാളുടെ ജാതകത്തില്‍ ഗുരു ശുഭസ്ഥാനത്താണെങ്കില്‍ ആ വ്യക്തിക്ക് ജീവിതത്തില്‍ എല്ലാവിധ സന്തോഷവും ഐശ്വര്യവും ലഭിക്കും. നിലവില്‍ മേടം രാശിയിലാണ് വ്യാഴം സഞ്ചരിക്കുന്നത്.
മെയ് 1 ന് ഇടവത്തില്‍ സംക്രമിക്കും. ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിഷ സംഭവമായാണ് വൃഷഭ രാശിയിലെ ഗുരു സംക്രമണം കണക്കാക്കപ്പെടുന്നത്. ഈ രാശിമാറ്റം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അതില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ലഭിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്കൊന്ന് നോക്കാം.
കര്‍ക്കടകം
ഇടവം രാശിയിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കും. ഏറ്റെടുത്ത എല്ലാ ജോലികളിലും നിങ്ങള്‍ വിജയിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള നിങ്ങളുടെ ബന്ധം വളരെ ശക്തമായി തീരും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമായിരിക്കും. ഇക്കാലയളവില്‍ ഈ രാശിക്കാരെ തേടി നിരവധി പുതിയ അവസരങ്ങള്‍ വന്നെത്തും.
ചിങ്ങം
ഇടവം രാശിയിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ പുരോഗതി നേടാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും. പ്രണയബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും.
ധനു
ഇടവം രാശിയിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം ധനു രാശിക്കാര്‍ക്ക് വളരെ ഗുണകരമാണ്. കരിയറുമായി ബന്ധപ്പെട്ട പല സുപ്രധാന തീരുമാനങ്ങളും ഇക്കാലയളവില്‍ നിങ്ങള്‍ എടുക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സമൂഹത്തില്‍ നിങ്ങളുടെ പേരും പ്രശസ്തിയും ഉയരും. വരുമാനം വര്‍ധിപ്പിക്കാന്‍ നിരവധി അവസരങ്ങള്‍ കൈവരും.
കുംഭം
ഇടവം രാശിയിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ അഭിവൃദ്ധി നേടാന്‍ സാധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ഏറെ നാളായി മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. ഏറെ നാളായി അവിവാഹിതരായി കഴിയുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനാകും.












Click it and Unblock the Notifications