Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? നിക്ഷേപത്തിന് നിൽക്കേണ്ട; ദിവസങ്ങൾക്കുള്ളിൽ വീടും സ്ഥലവും സ്വന്തമാകും

ഓരോ ​ഗ്രഹത്തിനും ജ്യോതിഷത്തിൽ അതിന്റേതായ പ്രാധാന്യം ഉണ്ട്. അവയുടെ രാശി മാറ്റും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം ഒരു ശുഭ ഗ്രഹമാണ്. വ്യാഴം ഒരാളുടെ ജീവിതത്തിൽ അനു​ഗ്രഹവുമായി നിൽക്കുമ്പോൾ അവരുടെ ജീവിതം മാറിമറിയുും. ബൃഹസ്പതി മഹാരാജിന്റെ അനുഗ്രഹമില്ലാതെ ആർക്കും ജീവിതത്തിൽ ശ്രേഷ്ഠതയും ഐശ്വര്യങ്ങളും നേടാൻ കഴിയില്ല.

ജ്യോതിഷ പ്രകാരം വ്യാഴം ഏത് രാശിക്കാരുടെ ജാതകത്തിലാണോ പ്രബലമായ സ്ഥാനത്ത് നിൽക്കുന്നത് ആ വ്യക്തികൾക്ക് ജീവിതത്തിൽ വളരെ ​ഗുണങ്ങൾ ഉണ്ടാവും. അവർ എല്ലാ മേഖലകളിലും വിജയം നേടും. ഈ നേരത്ത് നിങ്ങൾ ഒരു വ്യക്തിയെ കണ്ടുമുട്ടുകയും ആ വ്യക്തി നിങ്ങളുടെ ജീവിത്തതിൽ വളരെ വലിയൊരു മാറ്റം കൊണ്ടുവരികയും ചെയ്യുും.

വ്യാഴം രാശി മാറുമ്പോൾ അത് 12 രാശികളേയും വ്യത്യസ്തമായി തന്നെ ബാധിക്കും. 2023 ഏപ്രിൽ 27 ന് വ്യാഴം മേട രാശിയിൽ ഉദിക്കും. ഇതോടെ ഈ 5 രാശിക്കാർ അവരുടെ ജീവിതത്തിൽ വലിയ പുരോ​ഗതി ഉണ്ടാകും. ഏതൊക്കെ രാശിയിൽപ്പെട്ട ആളുകളുടെ ജീവിതമാണ് മാറിമറിയുക എന്ന് നമുക്ക് പരിശോധിക്കാം..

Astrology31

മേടം : വ്യാഴത്തിന്റെ ഉദയത്തിലൂടെ മേട രാശിക്കാരുടെ ഭാഗ്യം തിളങ്ങും. കരിയറിൽ ഒരുപാട് സംതൃപ്തി ലഭിക്കും. നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരും നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. നിങ്ങൾക്ക് വലുതും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. ആത്മീയതയോടുള്ള നിങ്ങളുടെ ചായ്‌വ് വർദ്ധിക്കും. ഒരു ദീർഘദൂര യാത്രയ്ക്ക് സാധ്യത.

മിഥുനം : വ്യാഴം ഉദിക്കുന്നതോടെ മിഥുനം രാശിക്കാർ ഭാ​ഗ്യം വരും. ബിസിനസ് ചെയ്യുന്നവർക്ക് നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ ലാഭാം ലഭിക്കും. വളരെ ചുരുങ്ങിയ സമയം കൊണ്ട് വരുമാനവും ലാഭവും ഇരട്ടിക്കും. ബിസിനസ് വ്യാപിപ്പിക്കാൻ കഴിയും. നിങ്ങൾക്ക് മുന്നിൽ പലരും തടസ്സമുണ്ടാക്കാൻ ശ്രമിക്കുമെങ്കിലും അതൊക്കെ നിങ്ങൾക്ക് മറികടക്കാൻ കഴിയും. പുതിയ തൊഴിൽ ലഭിക്കാനുള്ള സാധ്യത. വിദേശത്തേക്ക് പോകാൻ ആ​ഗ്രഹിക്കുന്നവരുടെ ആ​ഗ്രഹം ഈ സമയത്ത് സാധ്യമാകും.

ചിങ്ങം: ചിങ്ങം രാശിക്കാരെ സംബന്ധിച്ച് നല്ല സമയമാണ് വരുന്നത്. സ്വത്ത് നിങ്ങൾക്ക് വന്നുചേരും. സ്ഥലം നിങ്ങളുടെ പേരിലേക്ക് എഴുതും, ബിസിനസ്സിൽ ലാഭം വർദ്ധിക്കും. എന്നാൽ നിങ്ങൾ ശ്രദ്ധപുലർത്തണം. നിങ്ങൾ ഈ സമയത്ത് നിക്ഷേപിക്കാൻ നിൽക്കേണ്ട. നിങ്ങൾക്ക് എല്ലാ ഘട്ടത്തിലും നിങ്ങളുടെ പങ്കാളിയുടെ പിന്തുണ ഉണ്ടാവും. ബിസിനസ്സിൽ പുതിയ കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കും. ആത്മീയതയിലേക്ക് നിങ്ങൾ കൂടുതൽ അടുപ്പമാകും.

ധനു : ധനു രാശിക്കാരുടെ കരിയറിൽ വലിയ പുരോ​ഗതി ഉണ്ടാകും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം വന്നുചേരും. നിങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിക്കു. ലാഭം വർധിക്കും. വ്യാപാരം നടത്തുന്നവർക്ക് ഇത് വളരെ നല്ല സമയമാണ്.ബിസിനസ്സിൽ പുരോ​ഗതി ഉണ്ടാവും. ലാഭം ഉണ്ടാക്കാൻ ഉള്ള വഴി തെളിഞ്ഞുവരും. മടിക്കാതെ തന്നെ മുന്നിലെ മാർത്തിലൂടെ നടക്കാം.

കുംഭം : വളരെ നല്ല സമയമാണ് ഈ രാശിക്കാർ‌ക്ക് വന്നുചേരാൻ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നടക്കും. ഈ രാശിക്കാർക്ക് സാമ്പത്തികമായി പുരോ​ഗകി വരും . ജോലിയുമായി ബന്ധപ്പെട്ട് കൂടുതൽ യാത്രകൾ ചെയ്യേണ്ടി വരും ഈ യാത്ര ജീവിതത്തിൽ ഒരു സന്തോഷ വാർത്ത കൊണ്ടുവരും. പ്രണയ ജീവിതം വളരെ സന്തോഷമുള്ളതാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+