കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ കയ്യിൽ പണം വന്നുതുടങ്ങും.. 2 മാസത്തിനുള്ളിൽ മഹാഭാഗ്യം
വ്യാഴത്തിന്റെ ഉദയത്തിൽ നിന്ന് രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം മൂന്ന് രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരും.

ജ്യോതിഷ പ്രകാരം രാശി മാറുക മാത്രമല്ല ഗ്രഹങ്ങൾ ചെയ്യുന്നത്. അതിന് പുറമെ എല്ലാ ഗ്രഹങ്ങളും മറ്റ് ഗ്രഹങ്ങളുമായി സഖ്യമുണ്ടാക്കുകയും ചെയ്യും. ഗ്രഹങ്ങൾ സൂര്യനോട് അടുത്ത് വരുമ്പോൾ അസ്തമിക്കുകയും പിന്നീട് അകലെയാകുമ്പോൾ ഉദിക്കുകയും ചെയ്യും. വ്യാഴത്തിന് രാശിപരിവർത്തനം നടത്താൻ ഒരു വർഷത്തെ സമയമെടുക്കും.
2023 ഏപ്രിൽ 22 ന് വ്യാഴം മീനം വിട്ട് മേടരാശിയിൽ പ്രവേശിക്കും. ഇതിന് മുമ്പ്, വ്യാഴം 2023 ഏപ്രിൽ 1 ന് അസ്തമിക്കുകയും തുടർന്ന് 2023 ഏപ്രിൽ 29 ന് മേടരാശിയിൽ ഉദിക്കുകയും ചെയ്യും.

ഭാഗ്യമെത്തും മൂന്ന് രാശിക്കാരെ തേടി...
വ്യാഴത്തിന്റെ ഉദയത്തോടെ കേന്ദ്രം ത്രികോണ രാജയോഗം സൃഷ്ടിക്കും. ഇത് ചില രാശിൾക്ക് വളരെ അനുകൂലമായിരിക്കും. വ്യാഴത്തിന്റെ ഉദയത്തിൽ നിന്ന് രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം മൂന്ന് രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.അങ്ങനെ ഈ യോഗം കാരണം ജീവിതത്തിൽ വലിയ ഭാഗ്യം വരുന്ന രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം...

പ്രമോഷനും ഇൻക്രിമെന്റും
മിഥുനം: വ്യാഴത്തിന്റെ ഉദയത്തിൽ നിന്ന് രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം മിഥുന രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും. തൊഴിൽ ഇല്ലാത്ത ആളുകൾക്ക് ഈ സമയത്ത് തൊഴിൽ കിട്ടും. അതേസമയം ജോലി ചെയ്യുന്നവർക്ക് വളരെ നല്ല സമയമാണ്. പ്രമോഷനും ഇൻക്രിമെന്റും ലഭിക്കാനുള്ള സാധ്യതകളുണ്ട്. വ്യവസായികളുടെ പുതിയ ഇടപാടുകൾക്ക് നല്ല ഫലം ലഭിക്കും. പഴയ നിക്ഷേപം ഗുണം ചെയ്യും.കുടുംബത്തിൽ സമാധാനം സ്നേഹം ഉണ്ടാവും

തൊഴിൽ-ബിസിനസ്സിനായി യാത്രകൾ...
കർക്കടകം: വ്യാഴത്തിന്റെ ഉദയത്താൽ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം കർക്കടക രാശിക്കാരുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ കൊണ്ടുവരും. പാതിവഴിയിൽ എത്തി നിൽക്കുന്ന ജോലികൾ വീണ്ടും തുടങ്ങാൻ പറ്റും. ഏത് മേഖലയിലാണോ പ്രവൃത്തിക്കുന്നത് അവിടെ നിങ്ങൾക്ക് ശോഭിക്കാൻ സാധിക്കും. തൊഴിൽ-ബിസിനസ്സിനായി യാത്രകൾ ഉണ്ടാകും. നല്ല ഒര കാര്യം സംഭവിക്കും. വിദേശപഠനമെന്ന സ്വപ്നവും സഫലമാകും.

സാമ്പത്തികമായി മുന്നോട്ട്..
കുംഭം : കേന്ദ്ര ത്രികോണ രാജയോഗം കുംഭ രാശിക്കാർക്ക് ജീവിതത്തിൽ മഹാ ഭാഗ്യങ്ങൾ കൊണ്ടുവരും. ഈ ആളുകൾക്ക് വ്യാഴത്തിന്റെ കൃപയാൽ പണം ധാരാളം വന്നുചേരാനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി ഇവർ ഈ സമയത്തി കുതിക്കും. പല സ്രോതസ്സുകളിൽ നിന്നും വരുമാനം ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. ആളുകളോട് ഉള്ള ഈ രാശിക്കാരുടെ പെരുമാറ്റം കാരണം മറ്റുള്ളവരിൽ നിന്നും നല്ല കാര്യങ്ങൾ ഉണ്ടാവും.












Click it and Unblock the Notifications