ആഡംബര ജീവിതം തൊട്ടടുത്ത്, ഒന്നും രണ്ടുമല്ല... 118 ദിവസം ശുഭകരം! ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് വിവക്ഷിച്ചിരിക്കുന്നത്. എല്ലാ ഒമ്പത് ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറും. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശക്കാര്‍ക്ക് ഗ്രഹസംക്രമണം അനിതര സാധാരണമായ ഭാഗ്യമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലം നല്‍കും.
ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ കാരകന്‍. വ്യാഴത്തിന്റെ ചലനത്തിലുണ്ടാകുന്ന ഏതൊരു മാറ്റവും വ്യക്തികളെ ബാധിക്കും. നിലവില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്ന വ്യാഴം സെപ്റ്റംബര്‍ 4 മുതല്‍ വക്രഗതിയില്‍ ചലിക്കാന്‍ തുടങ്ങും. ഈ വര്‍ഷം ഡിസംബര്‍ 31 വരെ ഈ രീതിയില്‍ ആയിരിക്കും വ്യാഴത്തിന്റെ സഞ്ചാരം. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമാകുന്നത് എന്ന് നോക്കാം.

മേടം
വ്യാഴത്തിന്റെ വക്രഗതിയിലുള്ള സഞ്ചാരം മേട രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ രാശിക്കാരുടെ വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടാകും. ജോലിസ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ടു എന്ന് കരുതിയ പണം തിരികെ ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
ഇടവം
വ്യാഴത്തിന്റെ വക്രഗതിയിലുള്ള സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സാമ്പത്തിക പ്രയാസം കാരണം മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. കടബാധ്യതകളില്‍ നിന്ന് മോചനം. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നം പൂര്‍ത്തീകരിക്കപ്പെടും. ആസ്തികളില്‍ വര്‍ധനവ് കാണാം.
മിഥുനം
വ്യാഴത്തിന്റെ വക്രഗതിയിലുള്ള സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് വളരെ ഗുണം ചെയ്യും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഏറെ നാളായി വിവാഹാലോചനയുമായി നടക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താന്‍ സാധ്യത കാണുന്നു. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് നേട്ടം കൊയ്യാം.
കര്‍ക്കടകം
വ്യാഴത്തിന്റെ വക്രഗതിയിലുള്ള സഞ്ചാരം കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭകരമായ ഫലം നല്‍കും. കരിയറില്‍ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയമുണ്ടാകും. മാനസിക പിരിമുറുക്കം ഇല്ലാതാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാനാകും. ആരോഗ്യം സ്ഥിരമായിരിക്കും.
വൃശ്ചികം
വ്യാഴത്തിന്റെ വക്രഗതിയിലുള്ള സഞ്ചാരം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സ്വര്‍ണം, വെള്ളി പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ആഡംബര ജീവിതമാണ് ഈ രാശിക്കാരെ വരുംദിവസങ്ങളില്‍ കാത്തിരിക്കുന്നത്. ബിസിനസില്‍ മികച്ച ലാഭം കൊയ്യാം.












Click it and Unblock the Notifications