Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ത് ചെയ്താലും കൈ നിറയെ പണം, ആസ്തി കുന്നുകൂടും; ഈ രാശിക്കാരാണോ

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അതിന്റെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശികളിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം ദോഷം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹങ്ങളുടെ സംക്രമണം വലിയ ഭാഗ്യമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ ദേവന്‍. അതിനാല്‍ തന്നെ ഒരാളുടെ ജാതകത്തില്‍ വ്യാഴം ശരിയായ സ്ഥാനത്ത് വന്നാല്‍ ഏറെ ഭാഗ്യനേട്ടങ്ങള്‍ സ്വന്തമാക്കാം എന്നാണ് വിശ്വാസം. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ വ്യാഴം ഒരു വര്‍ഷമെടുക്കും. ഇങ്ങനെ 12 രാശികളുടെ ചക്രം പൂര്‍ത്തിയാക്കാന്‍ വ്യാഴത്തിന് 12 വര്‍ഷമെടുക്കും.

ASTROLOGY

അതിനാലാണ് ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത്. നിലവില്‍ വ്യാഴം മേടം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് വ്യാഴം മേടരാശിയില്‍ എത്തിയത്. 2024 മെയ് 1 വരെ വ്യാഴം മേടം രാശിയില്‍ തുടരും. അതിനിടെ വ്യാഴത്തിന്റെ സഞ്ചാര രേഖയിലും മാറ്റമുണ്ടാകും. നിലവില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്ന വ്യാഴം 2023 സെപ്റ്റംബര്‍ 4 ന് വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും.

ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതരസാധാരണമായ ഭാഗ്യമാണ് വന്ന് ചേരുക. എല്ലാ രാശിചിഹ്നങ്ങളുടെയും ഭാഗ്യം, സന്തോഷം, സാമ്പത്തിക സ്ഥിതി, ദാമ്പത്യ ജീവിതം മുതലായവയില്‍ വ്യാഴത്തിന്റെ വക്രഗതിയിലുള്ള ചലനം സ്വാധീനിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് മേടം രാശിയിലെ വ്യാഴത്തിന്റെ വക്രഗതിയിലുള്ള സഞ്ചാരം അനുകൂലമാകുന്നത് എന്ന് നോക്കാം

മേടം

വ്യാഴത്തിന്റെ മേടം രാശിയിലെ പ്രതിലോമ ചലനം മേടം രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ദേവഗുരു വ്യാഴത്തിന്റെ കൃപ ഈ സമയം ഇവര്‍ക്ക് ആവോളം ലഭിക്കും. ഇതിന്റെ സ്വാധീനത്തില്‍ ഈ രാശിക്കാരുടെ വരുമാനം വര്‍ധിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

മിഥുനം

വ്യാഴത്തിന്റെ മേടം രാശിയിലെ പ്രതിലോമ ചലനം മിഥുനം രാശിക്കാര്‍ക്ക് അനുകൂലഫലം സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാനാകും. പിതൃസ്വത്ത് കൈയിലെത്തും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും.

ചിങ്ങം

വ്യാഴത്തിന്റെ മേടം രാശിയിലെ പ്രതിലോമ ചലനം ചിങ്ങം രാശിക്കാര്‍ക്കും നേട്ടമാണ്. ഏറെ നാളായി വിവാഹം അന്വേഷിച്ച് നടക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. സ്വര്‍ണം, വെള്ളി പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യത കാണുന്നു. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാന്‍ സാധ്യത കാണുന്നു.

മീനം

വ്യാഴത്തിന്റെ മേടം രാശിയിലെ പ്രതിലോമ ചലനം മീനം രാശിക്കാര്‍ക്കും അനുകൂലമാണ്. ഇക്കാലയളവില്‍ ഇവര്‍ക്ക് ശക്തമായ ധനനേട്ടത്തിന് സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്താന്‍ സാധ്യത കാണുന്നു. ജീവിതത്തില്‍ വലിയ വിജയം കൈവരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+