പുതിയ വീടും കാറും.. ബമ്പര്‍ പോലും അടിച്ചേക്കും.. ഈ രാശിക്കാര്‍ക്കിനി സൗഭാഗ്യത്തിന്റെ നാളുകള്‍
ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ആഘോഷങ്ങളിലൊന്നാണ് നവരാത്രി. ആദിപരാശക്തിയുടെ ആരാധനയുടെയും വിദ്യാരംഭത്തിന്റെയും കലകളുടെയും ഉത്സവം എന്നാണ് നവരാത്രി അറിയപ്പെടുന്നത്. നവരാത്രിയില്‍ ബാലിക, യുവതി, സ്ത്രീ, മാതൃത്വം, മഹാശക്തി, യുദ്ധ വിജയം, പ്രകൃതി, ഐശ്വര്യം, വിദ്യ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പല ഭാവങ്ങളില്‍ ദേവിയെ ആരാധിക്കാറുണ്ട്.
ഈ ദിവസങ്ങളില്‍ ദേവിയുടെ അനുഗ്രഹം ലോകത്തും സര്‍വചരാചരങ്ങളിലും വന്ന് പതിക്കും എന്നാണ് വിശ്വാസം. ജ്യോതിഷപരമായും ഏറെ സവിശേഷതകളുള്ള ദിവസങ്ങളാണ് നവരാത്രി. നവരാത്രി ആരംഭം മുതല്‍ ഒക്ടോബര്‍ 18 വരെ ചില വ്യക്തികളെ സംബന്ധിച്ചിടത്തോളം സൗഭാഗ്യങ്ങളുടെ കാലമാണ്. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ അധിപന്‍ എന്ന് അറിയപ്പെടുന്ന വ്യാഴം ഉച്ച രാശിയിലേക്ക് കടക്കുന്നതാണ് ഇതിന് കാരണം.

ദേവഗുരുവായ ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശി മാറ്റാറുണ്ട്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാവരുടേയും ജീവിതത്തെ സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഇത് ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹു, കേതു എന്നീ ഗ്രഹങ്ങള്‍ ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഇവയുടെയെല്ലാ സ്ഥാന മാറ്റം അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് എന്ന് സാരം.
വ്യാഴത്തിന്റെ ഉച്ച രാശി പ്രവേശനം കാരണം നവരാത്രിയോട് അനുബന്ധിച്ച് ഒക്ടോബര്‍ ആദ്യവാരം മുതല്‍ ചില രാശിക്കാര്‍ക്ക് ഏറെ ഗുണകരമാണ്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്നും എങ്ങനെയൊക്കെയാണ് അവരെ ഭാഗ്യം അനുഗ്രഹിക്കുന്നത് എന്നും നമുക്ക് നോക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നവരാത്രിയില്‍ നടക്കുന്ന വ്യാഴത്തിന്റെ സ്ഥാന ചലനം ഏറെ ഗുണം ചെയ്യും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ ഇവര്‍ക്കുണ്ടാകും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ബിസിനസ്, കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനിതര സാധാരണമായ ലാഭം കൊയ്യാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
മീനം
മീനം രാശിക്കാര്‍ക്ക് നവരാത്രിയില്‍ നടക്കുന്ന വ്യാഴത്തിന്റെ സ്ഥാന ചലനം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി തേടുന്നവരെ കാത്ത് സുവര്‍ണാവസരം കൈവരും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
മിഥുനം
നവരാത്രിയില്‍ നടക്കുന്ന വ്യാഴത്തിന്റെ സ്ഥാന ചലനം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വീട്, വാഹനം, സ്ഥലം എന്നിവ വാങ്ങിക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. പൂര്‍വിക സ്വത്ത് നിങ്ങളുടെ കൈയിലെത്തും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. വിദേശത്ത് പോകാന്‍ അവസരം ലഭിക്കും.












Click it and Unblock the Notifications