ഇഷ്ടകാര്യലബ്ധി, ധനനേട്ടം, കാര്യവിജയം... രാജയോഗം എന്നാല്‍ ഇതാണ്; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ എല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം വ്യത്യസ്ത തരത്തിലായിരിക്കും വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. ഗ്രഹങ്ങളുടെ സ്ഥാനമാറ്റം മൂലമാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ഗ്രഹങ്ങളുടെ അധിപനായ വ്യാഴം ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമായാണ് അറിയപ്പെടുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ 12 വര്‍ഷമാണ് വ്യാഴത്തിന് വേണ്ടത്. ഇതിനെയാണ് ഒരു വ്യാഴവട്ടക്കാലം എന്ന് പൊതുവെ പറയുന്നത്. നിലവില്‍ മിഥുനം രാശിയിലുള്ള വ്യാഴം ഇനി കര്‍ക്കിടകം രാശിയിലേക്ക് പോകാനിരിക്കുകയാണ്.
ദീപാവലിക്ക് മുന്‍പ് വ്യാഴം കര്‍ക്കടകം രാശിയിലേക്ക് പ്രവേശിക്കും. ഇത് ജ്യോതിഷത്തില്‍ പ്രധാന രാജയോഗമായ ഹംസ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കാന്‍ കാരണമാകും. ഒക്ടോബര്‍ 20 നാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലിക്കൊപ്പം ഹംസ് മഹാപുരുഷ രാജയോഗവും രൂപപ്പെടുന്നത് ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം...
തുലാം
വ്യാഴത്തിന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള പ്രവേശനം മൂലം രൂപപ്പെടുന്ന ഹംസ് മഹാപുരുഷ രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. ജോലിയില്‍ ശമ്പള വര്‍ധനവ്, പ്രാമോഷന്‍, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. ബിസിനസുകാര്‍ക്ക് മികച്ച ലാഭം കൊയ്യാം. പ്രണയ ജീവിതം വിവാഹത്തിലേക്ക് വഴി മാറും.
കര്‍ക്കിടകം
വ്യാഴത്തിന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള പ്രവേശനം മൂലം രൂപപ്പെടുന്ന ഹംസ് മഹാപുരുഷ രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിയുടെ ലഗ്‌ന ഭാവത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കും. അവിവാഹിതര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.
വൃശ്ചികം
വ്യാഴത്തിന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള പ്രവേശനം മൂലം രൂപപ്പെടുന്ന ഹംസ് മഹാപുരുഷ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ അളവറ്റ ധനം നിങ്ങളിലേക്ക് എത്താന്‍ സാധ്യത കാണുന്നു. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. വരുമാനം വര്‍ധിക്കാന്‍ സാധ്യത. പലവഴിക്ക് പണം പോക്കറ്റില്‍ വന്ന് നിറയും












Click it and Unblock the Notifications