ഈ രാശിക്കാരാണോ? രണ്ട് മാസത്തിനുള്ളില്‍ മഹാരാജയോഗം; പൊന്ന് കൊണ്ട് മൂടും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഗ്രഹങ്ങളുടെ ഈ സഞ്ചാരത്തെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ ഫലമായിരിക്കും സമ്മാനിക്കുന്നത്. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലം സമ്മാനിക്കും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമായ വ്യാഴത്തെ ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാന്‍ വ്യാഴത്തിന് ഒരു വര്‍ഷത്തെ സമയം വേണം. രാശിചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷവും. ഒരു വ്യാഴവട്ടക്കാലം എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണ്.
പഞ്ചാംഗം അനുസരിച്ച് വ്യാഴം ജൂണ്‍ 2 ന് അതിന്റെ ഉന്നത രാശിയായ കര്‍ക്കടകത്തില്‍ പ്രവേശിച്ച് ഹന്‍സ് മഹാപുരുഷ രാജയോഗത്തെ സൃഷ്ടിക്കും. വ്യാഴം ജന്മനക്ഷത്രത്തിന്റെ കേന്ദ്ര ഭാവങ്ങളില്‍, അതായത് ലഗ്‌നം 1,4,7,10 ഭാവത്തില്‍ സ്ഥിതിചെയ്യുകയും സ്വന്തം രാശിയായ ധനു അല്ലെങ്കില്‍ മീനം അല്ലെങ്കില്‍ അതിന്റെ ഉയര്‍ന്ന രാശിയായ കര്‍ക്കടകത്തില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ ആണ് ഈ രാജയോഗം രൂപപ്പെടുന്നത്.
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം
ഈ സാഹചര്യത്തില്‍ വ്യാഴം വളരെ ശക്തനാകുകയും അതിന്റെ ശുഭകരമായ സ്വാധീനം പല മടങ്ങ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഇനി പറയുന്ന രാശിക്കാര്‍ക്ക് അസാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശി മാറ്റം മൂലമുണ്ടാകുന്ന ഹന്‍സ് മഹാപുരുഷ രാജയോഗം ഗുണം ചെയ്യും. ഈ രാശിയുടെ രണ്ടാം ഭാവത്തില്‍ ആണ് വ്യാഴം സഞ്ചരിക്കുന്നത്. അതിനാല്‍ സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം.
തുലാം
വ്യാഴത്തിന്റെ രാശി മാറ്റം മൂലമുണ്ടാകുന്ന ഹന്‍സ് മഹാപുരുഷ രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ പത്തം ഭാവത്തില്‍ അതായത് കര്‍മ്മ ഭാവത്തില്‍ വ്യാഴം സഞ്ചരിക്കുന്നു. അതിനാല്‍ ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ലാഭവും കൊയ്യാനാകും. ഇവര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും ഉണ്ടായേക്കാം.
മീനം
വ്യാഴത്തിന്റെ രാശി മാറ്റം മൂലമുണ്ടാകുന്ന ഹന്‍സ് മഹാപുരുഷ രാജയോഗം മീനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് വ്യാഴം സംക്രമിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും. ഉന്നത മത്സര പരീക്ഷകളില്‍ മികച്ച വിജയം കൈവരിക്കാന്‍ സാധിക്കും.












Click it and Unblock the Notifications