2026 ല്‍ ഇരട്ട രാജയോഗം.. 500 വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുന്നത്..!! ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. വ്യക്തികളുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ഗണിച്ച് കണ്ടെത്താന്‍ ജ്യോതിഷത്തിന് സാധിക്കും. ജനന സമയം, ഗ്രഹ നില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്ത ജാതകത്തിന്റെ സഹായത്താലാണ് ഇത് സാധ്യമാകുന്നത്. അതുകൊണ്ട് തന്നെ ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. ഗ്രഹങ്ങളുടെ ഈ സഞ്ചാരത്തിലെ ജ്യോതിഷത്തില്‍ സംക്രമണം എന്നാണ് വിളിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില വ്യക്തികള്‍ക്ക് ഗ്രഹ സംക്രമണം അനുകൂല ഫലം നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് അത് വിപരീത ഫലമായിരിക്കും നല്‍കുക എന്ന് മാത്രം.

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഗ്രഹ സംക്രമണ സമയത്ത് ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കാറുണ്ട്.
അങ്ങനെയാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത്തരത്തില്‍ ജ്യോതിഷത്തില്‍ അഞ്ച് മഹാപുരുഷ രാജയോഗങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. ഹംസ രാജയോഗം, മാളവ്യ രാജയോഗം, ശശ് രാജയോഗം, രുചക് രാജയോഗം, ഭദ്ര രാജയോഗം എന്നിങ്ങനെയാണ് അത്. ദേവഗുരു ബൃഹസ്പതിയുടെ പ്രതീകമായ വ്യാഴം അതിന്റെ ഉച്ച രാശിയിലേക്ക് കടക്കുമ്പോഴാണ് രാജയോഗം സൃഷ്ടിക്കുന്നത്്.
ശുക്രന്‍ അതിന്റെ ഉച്ച രാശിയായ മീനത്തിലേക്ക് പ്രവേശിക്കുന്നത് മാളവ്യ മഹാപുരുഷ രാജയോഗത്തെ സൃഷ്ടിക്കും. 2026 ല്‍ ഹംസ-മാളവ്യ രാജയോഗം രൂപപ്പെടാന്‍ പോകുകയാണ്. 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കാന്‍ പോകുന്നത്. ഇത് എല്ലാ വ്യക്തികളേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വന്‍ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം...
കുംഭം
മാളവ്യ, ഹംസ രാജയോഗങ്ങളുടെ രൂപീകരണം കുംഭം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധന് എന്നിവയ്ക്ക് സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് തിളങ്ങാന്‍ സാധിക്കും. ഇക്കാലയളവില്‍ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും വര്‍ധിക്കും. സമൂഹത്തില്‍ നിന്ന് ബഹുമാനവും ആദരവും ലഭിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങളെ കാത്തിരിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് മാളവ്യ, ഹംസ രാജയോഗങ്ങളുടെ രൂപീകരണം അനുകൂലമായിരിക്കും. വരുമാനം ഗണ്യമായി വര്‍ധിക്കാന്‍ സാധ്യത കാണുന്നു. പുതിയ വരുമാന സ്രോതസ്സുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം നിങ്ങളെ തേടിയെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ തിളങ്ങാനാകും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് കണ്ടെത്താനാകും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും.












Click it and Unblock the Notifications