Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ചതെന്തും നടക്കും, കൈ നിറയെ പണം.. ഒപ്പം ഭാഗ്യവും; ഈ രാശിക്കാരാണോ

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ അവയുടെ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങളുടെ ഈ രാശി മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുക.

അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വലിയ ഭാഗ്യനേട്ടങ്ങളും സമ്മാനിക്കും. ഗ്രഹങ്ങളുടെ രാശി മാറ്റം പോലെ തന്നെ പ്രധാനമാണ് ചില ഗ്രഹങ്ങളുടെ ഉദായസ്തമയങ്ങളും. ഇതും എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലം സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് അനുകൂല ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ അധിപന്‍, ദേവഗുരു എന്നൊക്കെയാണ് വ്യാഴത്തെ വിശേഷിപ്പിക്കുന്നത്.

astro

ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് വ്യാഴം മേടം രാശിയില്‍ ഉദിച്ചിരിക്കുകയാണ്. ഇത് 12 രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനിതരസാധാരണമായ ഭാഗ്യമാണ് ഇതുമൂലം വന്നിരിക്കുന്നത്. മേടം രാശിയിലെ വ്യാഴത്തിന്റെ ഉദയം മൂലം ഹന്‍സ് ഹന്‍സ് രാജയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ജ്യോതിഷം പ്രകാരം ഈ രാജയോഗത്തെ വളരെ സവിശേഷകരമായ യോഗമായാണ് കണക്കുന്നത്.

കര്‍ക്കടകം

മേടം രാശിയിലെ വ്യാഴത്തിന്റെ ഉദയം മൂലം രൂപപ്പെടുന്ന ഹന്‍സ് രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലഫലം സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി ലഭിക്കും. ബിസിനസ് രംഗത്ത് വലിയ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും എന്നാണ് ജ്യോതിഷികള്‍ പറയുന്നു.

കച്ചവടക്കാര്‍ക്ക് അനുകൂല സമയമാണ്. നാലിരട്ടി വരെ കച്ചവടത്തില്‍ ലാഭം കൊയ്യാന്‍ സാധിക്കും. ഏറെ നാളായി വിവാഹാലോചനകളുമായി നടക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ദാമ്പത്യജീവിതം സുഖകരമായിരിക്കും. സന്താനഭാഗ്യത്തിന് സാധ്യത കാണുന്നു.

ധനു

മേടം രാശിയിലെ വ്യാഴത്തിന്റെ ഉദയം മൂലം രൂപപ്പെടുന്ന ഹന്‍സ് രാജയോഗം ധനു രാശിക്കാര്‍ക്കും ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. പിതൃസ്വത്ത് കൈയില്‍ വന്ന് ചേരും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥയാത്രക്ക് സാധ്യത കാണുന്നു.

ബിസിനസ് വിപുലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് അനുകൂല സമയമാണ്. ഉദ്ദേശിച്ച വേഗതയില്‍ കാര്യങ്ങള്‍ നടത്താന്‍ സാധിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ ആദരവും പ്രശസ്തിയും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയിക്കാനാകും.

മീനം

മേടം രാശിയിലെ വ്യാഴത്തിന്റെ ഉദയം മൂലം രൂപപ്പെടുന്ന ഹന്‍സ് രാജയോഗം മീനം രാശിക്കാര്‍ക്ക് വലിയ ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. ബിസിനസില്‍ ലാഭം ഉണ്ടാകുന്ന സമയമായിരിക്കും. ആത്മവിശ്വാസത്തില്‍ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സമ്പത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ഇത് നിങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തും.

വീട് നിര്‍മാണത്തിലെ തടസങ്ങള്‍ നീങ്ങിക്കിട്ടും. അധികം വൈകാതെ പുതിയ വീട്ടിലേക്ക് താമസം മാറും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടും. ബന്ധുമിത്രാദികളില്‍ നിന്ന് ഏതൊരു കാര്യത്തിനും വലിയ പിന്തുണ ലഭിക്കും. സുഹൃത്തുക്കളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകാന്‍ സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+