Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തുകാത്തിരുന്ന രാജയോഗം വന്നെത്തി; ഈ രാശിക്കാര്‍ക്കിനി ജീവിതത്തില്‍ നല്ലകാലം മാത്രം!!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാര മാറ്റത്തെയും സ്ഥാനമാറ്റത്തേയും ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത് ഗ്രഹ സംക്രമണം എന്നാണ്.

സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക്; നീറ്റ് ക്രമേക്കേടിൽ ജൂൺ 6ന് ഡൽഹിയിൽ പ്രതിഷേധം
സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക്; നീറ്റ് ക്രമേക്കേടിൽ ജൂൺ 6ന് ഡൽഹിയിൽ പ്രതിഷേധം

ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടെ ജീവിതത്തിലും പ്രപഞ്ചത്തിലാകേയും സ്വാധീനം ചെലുത്തും. എന്നാല്‍ അത് പലതരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം കൊണ്ട് ജീവിതത്തില്‍ അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹ സംക്രമണം വഴി വിപരീത ഫലങ്ങളായിരിക്കും ഉണ്ടാകുക.

Hans Rajayoga 2026

ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം.

യുഎസുമായുള്ള എല്ലാവിധ ചർച്ചകളും ഇറാൻ നിർത്തി; ഹോർമുസ് കടലിടുക്ക് പൂർണമായി അടയ്ക്കാനും നീക്കം
യുഎസുമായുള്ള എല്ലാവിധ ചർച്ചകളും ഇറാൻ നിർത്തി; ഹോർമുസ് കടലിടുക്ക് പൂർണമായി അടയ്ക്കാനും നീക്കം

വ്യാഴം സ്വന്തം രാശികളായ ധനു അല്ലെങ്കില്‍ മീനം രാശികളിലോ, ഉച്ചരാശിയായ കര്‍ക്കടകത്തിലോ, കേന്ദ്രഭാവങ്ങളിലോ സ്ഥിതി ചെയ്യുമ്പോള്‍ ജ്യോതിഷത്തിലെ ഏറ്റവും ശുഭകരമായ യോഗങ്ങളിലൊന്നായ ഹംസ രാജയോഗം രൂപപ്പെടും. അതീവ ശക്തിയേറിയതും അപൂര്‍വവുമായ രാജയോഗങ്ങളില്‍ ഒന്നായാണ് ഹംസ രാജയോഗത്തെ ജ്യോതിഷത്തില്‍ കണക്കാക്കിയിരിക്കുന്നത്.

ഈ ജൂണില്‍ വ്യാഴത്തിന്റെ സ്വാധീനം മൂലം ഹംസ രാജയോഗം രൂപപ്പെടാന്‍ പോകുകയാണ്. 12 രാശിക്കാരിലും 27 നക്ഷത്രക്കാരിലും ഈ രാജയോഗത്തിന്റെ സ്വാധീനം കാണാനാകും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്കൊന്ന് നോക്കാം.

''മുഖം കറുത്ത് ലിവർ പോയി.. വായിൽ തോന്നുന്നത് പറയരുത്'', സംഭവിച്ചത് വെളിപ്പെടുത്തി നടൻ ആദിത്യൻ ജയൻ
''മുഖം കറുത്ത് ലിവർ പോയി.. വായിൽ തോന്നുന്നത് പറയരുത്'', സംഭവിച്ചത് വെളിപ്പെടുത്തി നടൻ ആദിത്യൻ ജയൻ

മേടം

വ്യാഴത്തിന്റെ സ്വാധീനം മൂലം രൂപപ്പെടുന്ന ഹംസ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങികിടന്ന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കാനാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തിജീവിതത്തിലും വലിയ ഉയരങ്ങള്‍ കീഴടക്കാനാകും. ബിസിനസില്‍ ലാഭം നേടുന്നത് വഴി സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സ്വാധീനം മൂലം രൂപപ്പെടുന്ന ഹംസ രാജയോഗം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യതയേറുന്നു. മുന്‍കാല നിക്ഷേപങ്ങളിലൂടെ അപ്രതീക്ഷിതമായി വലിയൊരു തുക കൈയിലെത്തും. ഇത് നിങ്ങളെ സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സഹായിക്കും. കുടുംബ ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും വന്നുചേരും.

ചിങ്ങം

വ്യാഴത്തിന്റെ സ്വാധീനം മൂലം രൂപപ്പെടുന്ന ഹംസ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളുകള്‍ക്ക് മുമ്പ് കടം കൊടുത്ത തുക തിരികെ ലഭിക്കും. ഇത് നിങ്ങള്‍ക്ക് അപ്രതീക്ഷിത ധനനേട്ടം സമ്മാനിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ലാഭം കൊയ്യാനുള്ള അവസരം വന്നെത്തും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+