പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടും... കുന്നോളം പൊന്നും പണവും കൈയിലേക്ക്; രാജയോഗത്തിന്റെ ഒരു പവറേ..!
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും സര്‍വചരാചരങ്ങളുടേയും ജീവിതം ജ്യോതിഷവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ജ്യോതിഷികള്‍ പ്രധാനമായും ജ്യോതിഷത്തെ അടിസ്ഥാനമാക്കി വ്യക്തികളുടെ ജീവിതം നിര്‍ണയിക്കുന്നത്.
ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും പരിവര്‍ത്തനം ചെയ്യാറുണ്ട്.
ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരുമിച്ച് സംക്രമിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. അപ്പോഴാണ് സാധാരണഗതിയില്‍ രാജയോഗങ്ങള്‍ രൂപപ്പെടുക.
അതല്ലാതെ വ്യാഴത്തിന്റെ ചില പ്രത്യേക ചലനങ്ങള്‍ വഴിയും രാജയോഗങ്ങള്‍ രൂപപ്പെടാറുണ്ട്. ഗ്രഹങ്ങളുടെ അധിപനായ വ്യാഴത്തെ ദേവഗുരു ബൃഹസ്പതിയോടാണ് ജ്യോതിഷത്തില്‍ ഉപമിച്ചിരിക്കുന്നത്. ഏതൊരു വ്യക്തിയുടെയും ജാതകത്തില്‍ വ്യാഴം കേന്ദ്ര ഭാവത്തിലോ മൂല ത്രികോണ ഭാവത്തിലോ ഉച്ച രാശിയിലോ സ്ഥിതി ചെയ്യുമ്പോള്‍ ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഹന്‍സ് രാജയോഗം ഉണ്ടാകുന്നു.
ഈ വരുന്ന ഒക്ടോബറില്‍ വ്യാഴം അതിന്റെ ചലനം മാറ്റുകയും അതിലൂടെ ഹന്‍സ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. വ്യാഴം ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ ഏകദേശം 12 മാസത്തെ സമയമെടുക്കും. നിലവില്‍ മിഥുനം രാശിയിലുള്ള വ്യാഴം ഒക്ടോബറില്‍ 12 വര്‍ഷത്തിന് ശേഷം അത് അതിന്റെ ഉച്ച രാശിയായ കര്‍ക്കടകത്തിലേക്ക് പ്രവേശിച്ച് വക്രഗതിയില്‍ സഞ്ചരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഹന്‍സ് രാജയോഗം ഗുണം ചെയ്യുക എന്ന് നോക്കാം...
കര്‍ക്കിടകം
വ്യാഴം ജാതകത്തിലെ കേന്ദ്ര ഭാവത്തിലോ മൂല ത്രികോണ ഭാവത്തിലോ ഉച്ച രാശിയിലോ സ്ഥിതി ചെയ്യുമ്പോള്‍ രൂപപ്പെടുന്ന ഹന്‍സ് രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് മാലയോഗം ഉണ്ടാകും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ക്ക് വേഗത കൂടും.
വൃശ്ചികം
വ്യാഴം ജാതകത്തിലെ കേന്ദ്ര ഭാവത്തിലോ മൂല ത്രികോണ ഭാവത്തിലോ ഉച്ച രാശിയിലോ സ്ഥിതി ചെയ്യുമ്പോള്‍ രൂപപ്പെടുന്ന ഹന്‍സ് രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടം ലഭിക്കാന്‍ സാധ്യത കാണുന്നു. പുതിയ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കും.
കന്നി
വ്യാഴം ജാതകത്തിലെ കേന്ദ്ര ഭാവത്തിലോ മൂല ത്രികോണ ഭാവത്തിലോ ഉച്ച രാശിയിലോ സ്ഥിതി ചെയ്യുമ്പോള്‍ രൂപപ്പെടുന്ന ഹന്‍സ് രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധവിനും സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. മുടങ്ങി കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് താമസം മാറും.
തുലാം
വ്യാഴം ജാതകത്തിലെ കേന്ദ്ര ഭാവത്തിലോ മൂല ത്രികോണ ഭാവത്തിലോ ഉച്ച രാശിയിലോ സ്ഥിതി ചെയ്യുമ്പോള്‍ രൂപപ്പെടുന്ന ഹന്‍സ് രാജയോഗം തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും.












Click it and Unblock the Notifications