കാലം കാത്തുവെച്ച രാജയോഗം... ഈ വര്‍ഷം ഈ രാശിക്കാര്‍ക്ക് പുതുനേട്ടം, ആസ്തി ഇരട്ടിക്കും!
ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഗ്രഹ സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും പ്രതിഫലനമുണ്ടാക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.
ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളുമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് വ്യാഴം. ഗ്രഹങ്ങളുടെ അധിപനായ വ്യാഴത്തെ ദേവഗുരു ബൃഹസ്പതിയോടാണ് ഉപമിച്ചിരിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ രാശി മാറുന്ന ഗ്രഹമാണ് വ്യാഴം. അതിനാല്‍ തന്നെ ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ വ്യാഴത്തിന് 12 വര്‍ഷത്തെ സമയമാണ് വേണ്ടി വരിക. ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത് ഇതിനെയാണ്.
2026 ല്‍ വ്യാഴം കര്‍ക്കിടകം രാശിയില്‍ പ്രവേശിക്കാനിരിക്കുകയാണ്. ഇതുവഴി ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗങ്ങളായ ഹംസ് രാജയോഗം രൂപപ്പെടും. 12 വര്‍ഷത്തിലൊരിക്കല്‍ രൂപപ്പെടുന്ന രാജയോഗമാണ് ഇത്. അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ ഈ രാജയോഗത്തെ വളരെ ശുഭകരമായ യോഗമായി കണക്കാക്കുന്നു. 2026 ല്‍ ഈ രാജയോഗത്തിന്റെ രൂപീകരണം ചില രാശിക്കാര്‍ക്ക് കാര്യമായ നേട്ടങ്ങള്‍ നല്‍കും. ആ ഭാഗ്യ രാശികളെ അറിയാം...
കര്‍ക്കടകം
കര്‍ക്കടകം രാശിയിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശനം മൂലം രൂപപ്പെടുന്ന ഹംസ് രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഈ രാശിയുടെ ലഗ്‌ന ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. ഇക്കാലയളവില്‍ നിങ്ങള്‍ക്ക് സമൂഹത്തില്‍ നിന്ന് ബഹുമാനവും അന്തസും ലഭിക്കും.
കന്നി
കര്‍ക്കടകം രാശിയിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശനം മൂലം രൂപപ്പെടുന്ന ഹംസ് രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ പതിനൊന്നാം ഭാവത്തില്‍ ആയിരിക്കും ഈ രാജയോഗം രൂപപ്പെടുക. അതുവഴി വരുമാനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. പുതിയ മാര്‍ഗങ്ങളിലൂടെയും നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും.
തുലാം
തുലാം രാശിക്കാര്‍ക്ക് കര്‍ക്കടകം രാശിയിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശനം മൂലം രൂപപ്പെടുന്ന ഹംസ് രാജയോഗം ഗുണം ചെയ്യും. ഈ രാശിയുടെ കര്‍മ്മഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ കരിയറില്‍ ശോഭിക്കാനാകും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ ഇടയാകും. ബിസിനസില്‍ ലാഭം ഇരട്ടിയാകും.












Click it and Unblock the Notifications