ഭാഗ്യം കൊണ്ട് അനുഗ്രഹീതനാവും. പുരോഗതി, സമ്പത്ത്, ഈ രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങളുടെ കാലം
ജ്യോതിഷത്തില്‍ ചിലര്‍ക്ക് രാശി മാറ്റമില്ലെങ്കിലും പുരോഗതി തേടിയെത്താം. അത് ജാതകത്തില്‍ ഭാഗ്യത്തിന്റെ അനുഗ്രഹം നിറഞ്ഞ് നില്‍ക്കുന്നത് കൊണ്ട് സംഭവിക്കാം. അതുപോലെ ഹനുമാന്റെ കൃപയുള്ളവര്‍ക്ക് എന്ത് കാര്യവും തടസ്സങ്ങളില്ലാതെ ചെയ്യാന്‍ സാധിക്കും. അത്തരത്തില്‍ ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് ഹനുമാന്റെ കൃപയുള്ളതിനാല്‍ എന്ത് കാര്യവും വായ് വേഗത്തില്‍ മറികടക്കാന്‍ സാധിക്കും.
കാരണം ഹനുമാന്‍ ഇവരോട് ദയ കാണിക്കുകയും അളവറ്റ സമ്പത്തിന്റെയും, ഭൂമിയുടെയും ഉടമയാക്കുകയും ചെയ്യും. രാമ ഭക്തനായിട്ടാണ് ഹൈന്ദവ വിശ്വാസത്തില്‍ ഹനുമാന്‍ അറിയപ്പെടുന്നത്. അതുകൊണ്ട് ഏത് പ്രശ്‌നങ്ങളില്‍ നിന്നും നമുക്ക് പുറത്തുകടക്കാന്‍ ആ അനുഗ്രഹം കൊണ്ട് സാധിക്കും. അത്തരം അനുഗ്രഹീതര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: ഈ രാശിക്കാര്‍ക്ക് ഹനുമാന്റെ കൃപാകടാക്ഷം എപ്പോഴും. അതുകൊണ്ട് ഈ ദിവസം ഏറ്റവും നല്ലതായിരിക്കും. ജോലിയുള്ളവരാണെങ്കില്‍ പുരോഗതിക്കുള്ള അവസരം ഇവരെ തേടിയെത്തും. ഒരേസമയം സന്തോഷവും, സമാധാവും ജീവിതത്തില്‍ ഉണ്ടാവും. ഐശ്വര്യങ്ങള്‍ കൊണ്ട് നിറയും, പുതിയ സുഹൃദ്ബന്ധങ്ങളും ഉണ്ടാവും.
ഇടവം: ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഭാഗ്യദിനം കൂടിയാണ് ചൊവ്വാഴ്ച്ച. ഇടവം രാശിയിലുള്ളവര്‍ക്ക് പൊതുവേ സന്തോഷങ്ങള്‍ കൊണ്ട് ജീവിതം എറ്റവും സന്തോഷകരമാകുന്ന ദിനം കൂടിയാണിത്. ഹനുമാന്റെ പ്രിയരാശിയായിട്ടാണ് ഇടവം അറിയപ്പെടുന്നത്.
അതുകൊണ്ട് ഭാഗ്യം ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ബിസിനസിലെ ലാഭം നിങ്ങളെ തേടിയെത്തും. പദ്ധതികളെല്ലാം പൂര്‍ത്തീകരിക്കും. ആളുകളുടെ നിങ്ങളുടെ പ്രവര്‍ത്തിയില്‍ സന്തുഷ്ടരാവുകയും, നിങ്ങളുടെ പ്രവൃത്തിയെ അഭിനന്ദിക്കുകയും ചെയ്യും. പുരോഗതിയില്‍ പുതിയ പാത തന്നെ നിങ്ങള്‍ തുറക്കും.
കര്‍ക്കടകം: ഈ രാശിക്കാരെ കാത്തിരിക്കുന്നത് ശുഭദിനമാണ്. ഇന്നത്തെ ദിവസം എന്തുകൊണ്ടും ഇവര്‍ക്ക് ശുഭകരമായിരിക്കും. ബജ്‌റംഗബലിയുടെ അനുഗ്രഹം കൊണ്ട് നിങ്ങളെ തേടി ജീവിതത്തിലെ ഏറ്റവും നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം ലഭിക്കും. കുടുംബത്തോടൊപ്പം യാത്ര പോകാന്‍ സാധ്യതയും ഉണ്ടാവും.
തുലാം: തുലാം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമായിരിക്കും ഇത്. ഹനുമാന്റെ അനുഗ്രഹം ഇവരുടെ ജീവിതത്തില്‍ ഭാഗ്യം നിറയ്ക്കും. ജോലികള്‍ മുടങ്ങി കിടക്കുന്നുണ്ടെങ്കില്‍ അതെല്ലാം പൂര്‍ത്തിയാക്കാനാവും.
പുതിയ വാഹനം വാങ്ങാന്‍ യോഗമുണ്ടാവും. അതുപോലെ വരുമാനവും വര്‍ധിക്കും. ധനയോഗം ഈ രാശിക്കാരില്‍ നിറഞ്ഞ് നില്‍ക്കും.
ധനു: ഈ രാശിക്കാര്‍ക്ക് ഹനുമാന്റെ കൃപയാല്‍ ഇന്ന് പുതിയ ജോലിക്കുള്ള ഓഫര്‍ ലഭിക്കും. തൊഴിലില്ലാത്തവരാണെങ്കില്‍ അവരുടെ ജീവിതത്തിലേക്ക് തൊഴില്‍ ഭാഗ്യത്തിന്റെ രൂപത്തിലെത്തും. പുരോഗതിയുടെ നാളുകള്‍ ഹനുമാന്റെ അനുഗ്രഹത്താല്‍ സാധ്യമാകും.
മകരം: അപ്രതീക്ഷിത ധനനേട്ടം ഈ രാശിക്കാര്‍ക്കുണ്ടാവും. ചെറുകിട വ്യവസായങ്ങള്‍ ഉള്ളവര്‍ക്ക് ഇന്ന് വലിയ ലാഭം തേടിയെത്തും. ഏറ്റവും ഊര്‍ജസ്വലനായി നിങ്ങള്‍ മാറും. പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുകയും ചെയ്യും.
മീനം: മക്കളില്‍ നിന്ന് സന്തോഷകരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിക്ഷേപത്തില്‍ താല്‍പര്യമുള്ളവരാണെങ്കില്‍ അവര്‍ക്ക് നിക്ഷേപം തുടങ്ങാന്‍ ഏറ്റവും നല്ല സമയമാണ്. മുടങ്ങി കിടക്കുന്ന പണവും നിങ്ങള്‍ക്ക് ലഭിക്കും. ഹനുമാന്റെ കൃപയാല്‍ ഭൂമിയുടെ കെട്ടിടവും വാങ്ങാന്‍ സാധ്യത.












Click it and Unblock the Notifications