Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരൊറ്റ രാജയോഗത്തിലൂടെ ജീവിതത്തില്‍ അടിമുടി മാറ്റം... ഈ രാശിക്കാര്‍ക്ക് കൈനിറയെ പൊന്നും പണവും

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നവഗ്രഹങ്ങളെല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം വ്യക്തികളുടെ ജീവിതത്തില്‍ വ്യത്യസ്തര തരത്തിലായിരിക്കും പ്രതിഫലിക്കുക എന്ന് പറയപ്പെടുന്നു.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് പൊതുവെ രാജയോഗങ്ങള്‍ രൂപപ്പെടാറുള്ളത്. എന്നാല്‍ മറ്റ് ചില സാഹചര്യങ്ങളിലും രാജയോഗങ്ങള്‍ രൂപപ്പെടാറുണ്ട്. ഇത്തരത്തില്‍ പൂയം നക്ഷത്രത്തില്‍ ഹര്‍ഷണ യോഗം എന്ന അപൂര്‍വ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ജ്യോതിഷത്തിലെ ഒരു ശുഭയോഗമാണ് ഹര്‍ഷണ യോഗം. ഇത് ഒരു വ്യക്തിയുടെ ജന്മക്കുണ്ഡലിയില്‍ ഉണ്ടാകുമ്പോള്‍, ആ വ്യക്തിക്ക് സൗഭാഗ്യവും ഉന്നതിയും ലഭിക്കും എന്നാണ് വിശ്വാസം.

astrology

ലഗ്‌നത്തില്‍ നിന്നുള്ള 6-ാം ഭാവാധിപന്‍ ഉച്ചസ്ഥിതിയിലോ സ്വഗ്രഹത്തിലോ ഉചിതമായ ഭാവത്തിലോ ഇരിക്കുമ്പോള്‍ ഹര്‍ഷണ യോഗം ഉണ്ടാകുന്നു എന്നാണ് വേദ ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഹര്‍ഷണ യോഗം ഉണ്ടാകാന്‍ 6-ാം ഭാവാധിപന്റെ സ്ഥാനം വളരെ പ്രധാനമാണ്. എന്നാല്‍, ബലഹീനതകള്‍, ദോഷയോഗങ്ങള്‍, അശുഭഗ്രഹങ്ങളുടെ ദൃഷ്ടികള്‍ എന്നിവ ഇതിന്റെ ഫലത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്.

പൂയം നക്ഷത്രത്തില്‍ ഹര്‍ഷണ യോഗം രൂപപ്പെട്ടിരിക്കുന്നത് പന്ത്രണ്ട് രാശിക്കാരുടേയും ജീവിതത്തില്‍ പ്രതിഫലിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എങ്ങനെയാണ് ഹര്‍ഷണ യോഗം വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനിക്കാന്‍ പോകുന്നത് എന്നും നോക്കാം.

കര്‍ക്കിടകം

പൂയം നക്ഷത്രത്തില്‍ രൂപപ്പെടുന്ന ഹര്‍ഷണ യോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ ഉന്നതിയിലെത്താന്‍ ഈ യോഗം നിമിത്തം സാധിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കാന്‍ കാരണമാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കും.

കന്നി

പൂയം നക്ഷത്രത്തില്‍ രൂപപ്പെടുന്ന ഹര്‍ഷണ യോഗം കന്നി രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ഇതുവഴി നിങ്ങളുടെ ആസ്തി വര്‍ധിക്കും. ജോലി സംബന്ധമായ ആവശ്യത്തിനോ ഉപരി പഠനത്തിനോ വേണ്ടി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം.

ധനു

പൂയം നക്ഷത്രത്തില്‍ രൂപപ്പെടുന്ന ഹര്‍ഷണ യോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് ശോഭിക്കും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ലാഭം കൊയ്യാം. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടമുണ്ടാകും.

മീനം

പൂയം നക്ഷത്രത്തില്‍ രൂപപ്പെടുന്ന ഹര്‍ഷണ യോഗം മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കുടുംബത്തില്‍ ഐക്യവും സന്തോഷവും സമാധാനവും വന്നുചേരും. പ്രതിസന്ധികളെ തരണം ചെയ്ത് വിജയം നേടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായിക്കും. പുതിയ വീട്, വാഹനം, സ്ഥലം എന്നിവ സ്വന്തമാക്കാന്‍ സാധ്യത കാണുന്നു.

ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ സ്വന്തമാക്കാന്‍ സാധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. ഉന്നത മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം സ്വന്തമാക്കാം. സന്താനങ്ങളിലൂടെ ശുഭവാര്‍ത്ത കേള്‍ക്കാനാകും. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ഏത് കാര്യത്തിനും പിന്തുണ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+