Health Horoscope: ആരോഗ്യരാശി അനുകൂലമല്ല, അപ്രതീക്ഷിതമായ ആരോഗ്യപ്രശ്‌നങ്ങള്‍, മഹാസഞ്ജീവനീ പൂജ ഉത്തമം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തി 1/4)
പൊതുവെ ആരോഗ്യസ്ഥിതി അനുകൂലമായിരിക്കും. യോഗാ തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിലൂടെ മനസ്സിന്റെ അസ്വസ്ഥകളും ശരീരത്തിന്റെ വിഷമതകളും മാറ്റിയെടുക്കുവാന്‍ സാധിക്കുന്നതായി കാണുന്നു. നിങ്ങളുടെ രാശിവീഥിയില്‍ തികച്ചും ഗുണകരമായ ഒരു താരയോഗം ഉടലെടുക്കുന്ന കാലഘട്ടമാണ് ഇപ്പോള്‍. അതിനാല്‍ത്തന്നെ വളരെ സാധാരണമായ പല നേട്ടങ്ങളും വന്നുചേരുന്നതിനു സാധ്യത കാണുന്നു. മനസ്സിന് ഉന്മേഷം, ഉത്സാഹം, പുതു ഉണര്‍വ്വ് ഇവ അനുഭവപ്പെടും. ഒരു വാസ്തു സുദര്‍ശനബലി നടത്തി സ്ഥലരക്ഷകൂടി ചെയ്യുന്നതായാല്‍ വളരെ ഉത്തമം.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നിങ്ങളുടെ ആരോഗ്യരാശി ഗുണകരമല്ല. പലവിധ രോഗദുരിതങ്ങള്‍ അനുഭവപ്പെടുന്നതിനു സാധ്യത. സ്‌പോണ്‍ഡിലോസിസ്, പുറത്തുവേദന ഇവ വര്‍ദ്ധിച്ചേക്കും. വാതജന്യമായ വിവിധ വേദനകള്‍ അധികരിക്കുന്നതായി കാണുന്നു. തീവ്രമായ ചൂട് നിമിത്തം ഉണ്ടാകാവുന്ന പല രോഗങ്ങളും അനുഭവപ്പെട്ടിരുന്നത് കുറയും. എന്നാല്‍ പകര്‍ച്ചവ്യാധികളെ സൂക്ഷിക്കണം. പ്രകൃതിയോടിണങ്ങിയ ആഹാരരീതി, പ്രവര്‍ത്തന രീതി ഇവ സ്വീകരിക്കുന്നത് ഗുണമാണ്. നിങ്ങളുടെ കുടുംബത്തില്‍ പൂര്‍വ്വാരാധനകളോ, കാവുകളോ ഉണ്ടായിരുന്നുവെങ്കില്‍ അവയെ പുനരുജ്ജീവിപ്പിക്കേണ്ടത് ആവശ്യമായി കാണുന്നു. ദോഷപരിഹാരമായി അമൃതകലശശാസ്താവിനെ പൂജിക്കുക.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യരാശി അനുകൂലമല്ല. അപ്രതീക്ഷിതമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. ബി.പി. കൂടുതലാകും. പ്രമേഹ, രക്തസമ്മര്‍ദ്ദങ്ങള്‍ ഉള്ളവര്‍ കൂടുതലായി ജാഗ്രത പാലിക്കുക. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. യാത്രാക്ലേശം, അലച്ചില്‍ ഇവ വര്‍ദ്ധിക്കുന്നതും രോഗകാരണമാകും. പൊതുവെ വളരെ ശ്രദ്ധ പാലിക്കുക. നിങ്ങളുടെ ആരോഗ്യരാശിയില്‍ അഷ്ടമശ്ശനിയോഗം കാണുന്നതിനാല്‍ ശിവപഞ്ചാക്ഷരം നിത്യേന ചൊല്ലുക. മറ്റു വിശ്വാസികള്‍ അവഗാഹപ്രാര്‍ത്ഥന നടത്തുക. കൂടാതെ സമുദ്രനീലമെന്ന കല്ല് വെള്ളിലോക്കറ്റിലാക്കി കഴുത്തില്‍ ധരിക്കുന്നത് വളരെ ഗുണകരം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
ധനനഷ്ടങ്ങളും പലവിധ ദോഷങ്ങളും നിമിത്തം മനസ്സു വിഷമിക്കും. അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നത് ആരോഗ്യത്തെ മോശമാക്കും. ഉദരവ്യാധികള്‍ ഉണ്ടായേക്കാം. ഭക്ഷണപരമായ സൂക്ഷ്മതയും ചിട്ടയും ആവശ്യമാണ്. തണുത്ത ഭക്ഷണം കഴിവതും ഒഴിവാക്കുക. നിങ്ങളുടെ ഗൃഹാരൂഡസ്ഥിതി ഒന്നു പരിശോധിച്ചു നോക്കുക. വ്യയം, സ്ഥാനഭ്രംശം തുടങ്ങിയ ദോഷഭാവങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യകരങ്ങള്‍ മോശമാകുന്നതിനു സാധ്യത കാണുന്നു. അതിനാല്‍ ആരൂഡം പരിശോധിച്ച് വേണ്ടതു ചെയ്യുക. ദോഷപരിഹാരമായി ഒരു മഹാസഞ്ജീവനി പൂജ നത്തി ദോഷകലകളെ ഒരു രുദ്രാക്ഷമാലയില്‍ ആവാഹിച്ച് മാറ്റുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ആരോഗ്യസ്ഥിതി ഗുണദോഷസമ്മിശ്രമായി തുടരും. ചില അപ്രതീക്ഷിത രോഗങ്ങള്‍ അലട്ടിയേക്കാം. മധ്യവയസ്സു കഴിഞ്ഞവര്‍ വളരെ ശ്രദ്ധിക്കുക. നന്നായി വ്യായാമം, യോഗ ഇവ അനുഷ്ഠിക്കാന്‍ ശീലിക്കുക. ഭക്ഷ്യവിഷബാധയേല്‍ക്കുന്നതിനു സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. പ്രകൃതിയോടിണങ്ങിയ ജീവിത രീതി, പ്രവര്‍ത്തി രീതി, ഭക്ഷണ രീതി എന്നിവ ശീലിക്കുന്നതാണ്. വീടിന്റെ വാസ്തു സംബന്ധമായ ന്യൂനതകള്‍ പരിഹരിക്കുന്നതിന് ഉടന്‍തന്നെ പരിശ്രമിക്കും. ആരോഗ്യരാശീ വീഥിയില്‍ കാണുന്ന വളരെ ദോഷാത്മകമായ ഒരു യോഗത്തിന് പരിഹാരമായി ഒരു മഹാസഞ്ജീവനീ പൂജ നടത്തുന്നത് ശുഭം.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
രാശി പൊതുവെ അനുകൂലമാണ്. ധനസംബന്ധമായ നേട്ടങ്ങള്‍ ഉണ്ടാകുന്നതോടെ മാനസിക വിഷമങ്ങള്‍ കുറഞ്ഞുതുടങ്ങും. ഇത് ആരോഗ്യസ്ഥിതിയെ മെച്ചപ്പെടുത്തും. ദീര്‍ഘനാളായി നിലനിന്നിരുന്ന ചില ആരോഗ്യപ്രശ്‌നങ്ങള്‍ മാറികിട്ടുന്നതാണ്. പ്രമേഹം, കൊളസ്‌ട്രോള്‍ ഇവയ്ക്കുചികിത്സ ചെയ്യുന്നവര്‍ ചികിത്സാരീതിയില്‍ ശരിയായ പഠനം നടത്തി ഒരു വ്യതിയാനം വരുത്തുന്നത് നന്നായിരിക്കും. ഗൃഹാരൂഡം സ്ഥിതി പരിശോധിച്ച് ആരൂഡസംബന്ധമായി കര്‍ണവേധം തുടങ്ങിയ ദോഷങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. സമുദ്രനീലം ധരിക്കുന്നത് ഉത്തമം.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാലം 3/4)
ആരോഗ്യരാശി അനുകൂലമല്ല. സാമ്പത്തിക നഷ്ടങ്ങളും തൊഴില്‍ തടസ്സങ്ങളും മാനസികമായ ടെന്‍ഷനുകള്‍ സൃഷ്ടിക്കും. ഇത് പിന്നീട് പലവിധ ശാരീരിക അസ്വസ്ഥതകള്‍ക്കു കാരണമായേക്കും. ധനപരമായ പാഴ്ചിലവുകള്‍ അധികരിക്കുന്നതിനും രോഗവിഷയങ്ങള്‍ കാരണമായേക്കാം. ന്യൂറോളജി സംബന്ധമായ പ്രയാസങ്ങള്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ഗൃഹാരൂഡസ്ഥിതി ഗുണകരംതന്നെയാണോ എന്നു പരിശോധിച്ചു നോക്കുന്നത് ഉത്തമമായിരിക്കും. ഏതു കാര്യത്തിലും വളരെ ജാഗ്ര പാലിക്കുക. ഒരു വാസ്തു സുദര്‍ശനക്രിയ ആരൂഡത്തില്‍ നടത്തി വാസ്തുപ്രതിവിധി ചെയ്യുന്നത് ഗുണം ചെയ്യും.

വൃശ്ചികക്കൂറ് (വിശാലം 1/4, അനിഴം, തൃക്കേട്ട)
നിങ്ങളുടെ ആരോഗ്യസ്ഥിതി അനുകൂലമായിരിക്കുകയില്ല. പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. മനഃക്ലേശങ്ങള്‍ വര്‍ദ്ധിക്കും. രക്തസമ്മര്‍ദ്ദം, നെഞ്ചിടിപ്പ് ഇവ അധികരിക്കും. തലകറക്കമോ, വിട്ടുമാറാത്ത തലവേദനയോ ഇതില്‍നിന്നും ഉടലെടുക്കാനിടയുണ്ട്. പ്രകൃതി ജീവനരീതി, പ്രകൃതി ചികിത്സ ഇവയിലൂടെ ഇതു മാറുന്നതാണ്. നിങ്ങളുടെ ഗൃഹത്തിന്റെ വാസ്തുസ്ഥിതി ഉത്തമമാണോ എന്ന് പരിശോധിക്കുക. ആരൂഡസൂത്രഭംഗം, സ്ഥാനഭ്രംശം തുടങ്ങിയ ദോഷങ്ങള്‍ ഉണ്ടെങ്കില്‍ അത് വളരെയെധികം ആരോഗ്യത്തെ ബാധിക്കുന്നതാണ്. ദോഷപരിഹാരമായി ഒരു മഹാസഞ്ജീവനിപൂജ നടത്തി സ്ഥലരക്ഷ ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യരാശി അനുകൂലമല്ല. പലവിധ പ്രയാസങ്ങള്‍ ഉണ്ടാകും. ഉദരസംബന്ധമായ വൈഷമ്യങ്ങളുള്ളവര്‍ ശ്രദ്ധിക്കുക. ഭക്ഷണശുദ്ധി പാലിക്കുക. പ്രകൃതിയോടിണങ്ങിയ ജീവിതരീതി, ഭക്ഷണ രീതി ഇവ ശീലിക്കുവാന്‍ തുടങ്ങും. മാനസികമായ വ്യഥകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ വളരെ കരുതലെടുക്കണം. ചിന്താകുഴപ്പങ്ങള്‍, അനാവശ്യമായ മാനസിക സംഘര്‍ഷങ്ങള്‍ ഇവ ഒഴിവാക്കുന്നതിനു ശ്രമിക്കുക. നിങ്ങളുടെ രാശി മണ്ഡലത്തില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു. ഇത് വര്‍ദ്ധിച്ച് കൂടുതല്‍ രോഗപീഡകളിലേക്ക് എത്താന്‍ സാധ്യതയുള്ളതിനാല്‍ കാര്യമായി ശ്രദ്ധിക്കുക. ധന്വന്തരീ ഹോമം നടത്തുക.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിങ്ങളുടെ ആരോഗ്യസ്ഥിതി ഗുണദോഷസമ്മിശ്രമായിരിക്കും. അവാചിരതമായ ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യത. രക്താതിമര്‍ദ്ദം അനുഭവപ്പെടും. പ്രമേഹരോഗമുള്ളവര്‍ അത് കൂടുതലാകാതെ ശ്രദ്ധിക്കണം. ഉദരസംബന്ധമായ അസ്വസ്ഥതകള്‍ പതിവുള്ളവരും കൂടുതലായി ജാഗ്രത പാലിക്കുക. മനസ്സിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചുവരും. ഇത് നെഞ്ചിടിപ്പ്, പ്രഷര്‍ ഇവയെല്ലാം കൂടുന്നതിനു കാരണമായേക്കാം. അതിനാല്‍ വളരെ സൂക്ഷ്മതയോടെ പ്രാണായാമം, മെഡിറ്റേഷന്‍ ഇവ ശീലിക്കുന്നത് ഉത്തമം. സകല രോഗങ്ങളുമകന്ന് പൂര്‍ണ്ണാരോഗ്യത്തിന് സഞ്ജീവനി യോഗാ ചെയ്യുക.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യകാര്യങ്ങളില്‍ ഗുണകരമായ മാറ്റം ഉണ്ടാകും. നൂതനമായ ചികിത്സാരീതികളെ അവലംബിക്കുന്നതിലൂടെ പല അസ്വസ്ഥതകളും മാറുന്നതാണ്. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുവാന്‍ പ്രകൃതിജീവനരീതികളും ചികിത്സയും അവലംബിക്കുന്നതാണ്. യാത്രാക്ലേശവും അലച്ചിലും ബാധിക്കാതെ ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യരാശിയില്‍ തികച്ചും അനുകൂലമായ ഒരു പിരവര്‍ത്തനമാണ് വരുന്നത്. ശാരീരികമായി പൂര്‍ണ്ണ സ്വസ്ഥതയും മനസ്സിന് സന്തുഷ്ടിയും കൈവരുന്നതിനാവശ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വമേവ വന്നുചേരുന്നതായി കാണുന്നു.












Click it and Unblock the Notifications