ആരോഗ്യരാശി പ്രതികൂലം, പ്രമേഹമുളളവർ വളരെ സൂക്ഷിക്കണം, അപ്രതീക്ഷിതമായ പ്രതിബന്ധങ്ങള്‍, ആരോഗ്യ ജ്യോതിഷം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - നിങ്ങളുടെ ആരോഗ്യരാശി ഇപ്പോള്‍ അനുകൂലമല്ല. ആരോഗ്യകരമായി വളരെ കരുതലെടുക്കണം ഉദര സംബന്ധമായ വൈഷ്യമങ്ങള്‍ അനുഭവപ്പെടുകയോ വര്‍ദ്ധിക്കുകയോ ചെയ്തേക്കും. മധ്യപ്രായമെത്തിയവര് വളരെ സൂക്ഷിക്കണം. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ജാഗ്രത പാലിക്കുക. യാത്രാക്ലേശം, അലച്ചില്‍, മനസ്സിന്റെ പിരിമുറുക്കം ഇവയും അസുഖങ്ങളെ സൃഷ്ടിക്കാം. കൃത്യമായ രീതിയില്‍ യോഗാ, മെഡിറ്റേഷന്‍ ഇവ പ്രാക്ടീസ് ചെയ്യുന്നത് മനസ്സിന്റെ ക്ലേശങ്ങള്‍ കുറയ്ക്കുകയും സാമാന്യമായി ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ ദോഷസ്ഥിതി കാണുന്നതിനാല്‍ ശരിയായി സൂര്യരാശി പ്രശ്നം നോക്കി ഉചിതമായ പരിഹാരം ചെയ്യുന്നതാണ് ഉത്തമം.
ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ആരോഗ്യരാശി അനുകൂലമല്ല. പലവിധ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതിനു സാധ്യത. ശിരസ്സിനെ ബാധിക്കുന്നതായ മൈഗ്രെയ്ന്, തലകറക്കം തുടങ്ങിയ അസ്വസ്ഥതകള്‍ ഇടയ്ക്കിടെ ഉണ്ടായേക്കാം. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടുന്നതിനു സാധ്യത. വളരെ ശ്രദ്ധിക്കുന്നത് ഉത്തമമായിരിക്കും. മനസ്സിന്റെ പിരിമുറുക്കങ്ങള്‍ ഒഴിവാക്കുന്നതിനു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുത്. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കുക. വ്യര്‍ത്ഥമായ ചിന്തകളും അസ്വസ്ഥതകളും ആരോഗ്യത്തെ ബാധിക്കും. മനസ്സിനെ നിയന്ത്രിക്കുന്നതിനും ഏകാഗ്രത, ശാന്തത ഇവ നിലനിര്‍ത്തുന്നതിനായി അതീന്ദ്രിയധ്യാനം ശീലിക്കുന്നത് നന്നായിരിക്കും. ശരിയായി രാശി വിചിന്തനം നടത്തി ഉചിതമായ പരിഹാരം ചെയ്യേണ്ടതാണ്.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - നിങ്ങളുടെ ആരോഗ്യരാശി ഗുണദോഷസമ്മിശ്രമായി കാണുന്നു. അപ്രതീക്ഷിതമായി ചില അസ്വസ്ഥതകള്‍ ഉടലെടുക്കുന്നതിനു സാധ്യത. ഉദരെവെഷമ്യങ്ങള് വര്‍ദ്ധിക്കും. ഭക്ഷണത്തിലെ അപാകതകള്‍ നിമിത്തം പലവിധ ക്ലേശങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യതയുണ്ട്. ശരിയായ ചികിത്സ, വ്യായാമം ഇവയിലൂടെ പ്രയാസങ്ങളെ മറികടക്കുന്നതിനു കഴിയും. മനസ്സിന് ഉന്മേഷകരമായ ചില സാഹചര്യങ്ങള്‍ ഉടലെടുക്കുന്നതാണ്. ഒരു പരിധി വരെ രോഗക്ലേശങ്ങളെ ഒഴിവാക്കുന്നതിന് ഇതുകൊണ്ടു സാധിക്കും. നിങ്ങളുടെ രാശി മണ്ഡലത്തില്‍ വളരെ ദോഷാത്മാകമായ ഒരു താരകയോഗം കാണുന്നു. ശരിയായി രാശിചിന്തനം നടത്തി ഉചിതമായ പ്രതിവിധി ചെയ്യുന്നത് ഉത്തമമാണെന്നു കാണുന്നു. അതീന്ദ്രിയ ധ്യാനം നടത്തുന്നത് ശീലിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - ആരോഗ്യസ്ഥിതി അനുകൂലമായിരിക്കും. രോഗവിഷയങ്ങളില് മാറ്റമുണ്ടാകും. ദീര്‍ഘകാലമായി അനുഭവപ്പെട്ടിരുന്ന ചില അസ്വസ്ഥതകള്‍ പൂര്‍ണ്ണമായി മാറുന്ന സാഹചര്യമുണ്ടാകും. മനസ്സിന്റെ വിഷമതകള്‍ ഒഴിവാക്കുന്നതിന് വളരെ ശ്രദ്ധ നല്‍കും. നൂതനമായ ചിന്തകള്‍ കൈക്കൊള്ളുന്നതാണ്. മറ്റുള്ളവരുടെ പ്രയാസങ്ങളെക്കൂടി മാറ്റുന്നതിനു പര്യാപ്തമായ കഴിവുകള്‍ നേടും. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ അസുലഭമായ ഒരു താരകയോഗം കാണുന്നു. ഇത് ആരോഗ്യപരവും കാര്മ്മകവുമായി ഒരു വഴിത്തിരിവിനു കാരണമായിത്തീരുന്നതാണ്. സമ്പൂര്‍ണ്ണമായ രാശിവിചിന്തനം നടത്തി വസ്തുതകള്‍ വിശദമായി അറിയുകയും വേണ്ട പ്രതിവിധികള്‍ നടത്തുകയും ചെയ്യേണ്ടതാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - ആരോഗ്യരാശിയില്‍ വളരെ ദോഷകരമായ സ്ഥിതി കാണുന്നു. തൈറോഡിയ് സംബന്ധമായ അസ്വസ്ഥതകള്‍ ഉടലെടുത്തേക്കാം. ഏതു കാര്യത്തിലും വളരെ ജാഗ്രത ആവശ്യമാണ്. ഭക്ഷ്യ വിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കുക. പൊതുവെ അശ്രദ്ധയും ആലോചനക്കുറവും കൊണ്ട് ചില അവിചാരിത പ്രയാസങ്ങള്‍ സംഭവിച്ചേക്കാം. ജീവിതത്തില്‍ ഒരു മാറ്റത്തിന്റെ കാലഘട്ടം അടുത്തു വരുന്നതിന്റെ സൂചനകള്‍ കാണുന്നു. ആരോഗ്യപരമായി നിങ്ങള്‍ ഒരു പരിവര്‍ത്തനത്തിലേക്ക് അടത്തുവന്നുകൊണ്ടിരിക്കുന്ന സമയമാണ്. രാശിമണ്ഡലത്തിലെ ദോഷാത്മകമായ യോഗം നിങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനു സാധ്യതയുണ്ട്. അതിനാല്‍ സമ്പൂര്‍ണ്ണ രാശിചിന്ത നടത്തി ഉചിതമായ പ്രതിവിധി നടത്തുകയാണ് നല്ലത്. വെണ്‍പത്മരാഗക്കല്ല് ധരിക്കുന്നത് വളരെ ഉത്തമാകുന്നു.
കന്നിക്കൂറ് (ഉത്രം 1/2, അത്തം, ചിത്തിര 3/4) - നിങ്ങളുടെ ആരോഗ്യരാശിയില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുന്നതാണ്. കുറച്ചുകാലമായി അനുഭവപ്പെടുന്ന ചില അസ്വസ്ഥതകള്‍ കുറഞ്ഞു വരുന്നതാണ്. മനസ്സിന് ഉന്മേഷവും ആരോഗ്യപരമായ ഉയര്‍ച്ചയും ലഭിക്കുന്നതാണ്. മനസ്സിന്റെ സന്തോഷം, ശാന്തത, കൃത്യത ഇവയെല്ലാം വര്‍ദ്ധിപ്പിക്കുന്നതും കൂടുതല്‍ ഊര്‍ജ്ജവും ഉന്മേഷവും പകരുന്നതുമായ പുതിയ അനുഷ്ഠാനങ്ങള്‍, ധ്യാനമാര്‍ഗ്ഗങ്ങള്‍ ഇവ സ്വീകരിക്കുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍ തികച്ചും അനുകൂലമായ ചില യോഗങ്ങള്‍ കാണുന്നു. ഇത് പൂര്‍ണ്ണതയിലെത്തിയാല്‍ മറ്റുള്ളവരുടെ രോഗവിഷമതകളെ കൂടി പരിഹരിക്കുന്നതിനു പര്യാപ്തമായ പല കഴിവുകളും നിങ്ങള്‍ക്ക് ഉണ്ടായി വരുന്നതാണ്. കൂടാതെ സമുദ്രനീലക്കല്ലു ധരിക്കുന്നതും വളരെ ഉത്തമമാകുന്നു.
തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2) - ആരോഗ്യരാശിയില്‍ വളരെ ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും. ജീവിതത്തില്‍ പുരോഗമനാത്മകമായ ചിന്തകളും കാഴ്ചപ്പാടുകളും സ്വീകരിക്കും. നിതാന്തമായ വ്യായാമം, മെഡിറ്റേഷന്‍ ഇവയാല്‍ കൂടുതല്‍ ഉന്മേഷം കൈവരിക്കും. മധ്യപ്രായമെത്തിയവരില് കുറച്ചുകാലമായി ഉണ്ടായിരുന്ന പല ശാരീരിക വിഷമതകളും മാറിക്കിട്ടുന്നതാണ്. നിലവിലുള്ള ചില ചികിത്സാരീതികള്‍ മാറുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു താരകയോഗം ഉടലെടുക്കുന്നതിനു സാധ്യതയുള്ള സമയമാണിത്. ഇത് പൂര്‍ണ്ണതയിലെത്തിയാല്‍ അസുലഭമായ ഭാഗ്യംതന്നെ കൈവരുന്നതാണ്. സമ്പൂര്‍ണ്ണമായ രാശിചിന്ത ചെയ്ത് വസ്തുതകളെ മനസ്സിലാക്കുക. അനുകൂലമായ പരിഹാരങ്ങള്‍ ചെയ്ത് സമുദ്രനീലക്കല്ല് ധരിക്കുക.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട) -ആരോഗ്യസ്ഥിതി അനുകൂലമല്ല. ധന നഷ്ടങ്ങളും ഇച്ഛാഭംഗവും അനുഭവപ്പെടും. അവിചാരിതമായ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ശിരസ്സിനെ ബാധിക്കുന്ന അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചേക്കാം. തലവേദന തുടര്‍ച്ചയായി അനുഭവപ്പെടും. മനസ്സിന്റെ ടെന്‍ഷന്‍ വര്‍ദ്ധിക്കുന്നതിനു സാധ്യത. അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുന്നതും മറ്റുള്ളവരുടെ തീവ്രമായ പ്രശ്നങ്ങളില്‍ ഇടപെടുന്നതും അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ രാശിമണ്ഡലവീഥിയില് തികച്ചും ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു. ഇത് കൂടുതല്‍ പ്രയാസങ്ങള്‍ക്കു കാരണമാകാതെ ശ്രദ്ധിക്കുക. സമ്പൂര്‍ണ്ണ രാശി പ്രശ്നം വച്ച് വസ്തുതകള്‍ കണ്ടെത്തി ഉചിത പരിഹാരം ചെയ്യുക. വെണ്‍പത്മരാഗം ധരിക്കുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - നിങ്ങളുടെ ആരോഗ്യരാശിയില്‍ ദോഷകരമായ പലതും ഉണ്ടാകാം. അവിചാരിതമായ വീഴ്ച, പരിക്കുകള്‍ ഇവ ഉണ്ടാകാതെ സൂക്ഷിക്കുക. നയനരോഗങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം ആരോഗ്യപരമായ പല അബദ്ധങ്ങളും സംഭവിക്കാം. പൊതുവെ അലച്ചിലും യാത്രാക്ലേശവും വര്‍ദ്ധിക്കുന്നതും അസുഖങ്ങള്‍ക്കു കാരണമാകുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഗ്രഹനിലയാണ് നിലവിലുള്ളത്. അതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം സകല കാര്യങ്ങളും ചെയ്യേണ്ടിയിരിക്കുന്നു. സമ്പൂര്‍ണ്ണമായ രാശിവിചിന്തനം നടത്തി ഉചിതമായ പ്രതിവിധികള്‍ ചെയ്യുന്നത് ഉത്തമം എന്നു കാണുന്നു. ദോഷ നിവാരണത്തിനും ആരോഗ്യപുഷ്ടിക്കുമായി സമുദ്രനീലക്കല്ല് ലോക്കറ്റായി ധരിക്കുന്നത് ഉത്തമമായിരിക്കും.
മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - പൊതുവെ ദോഷകരമായ ആരോഗ്യാവസ്ഥ ഉണ്ടാകും. ദീര്‍ഘകാലമായി ചികിത്സയിലിരുന്ന അസുഖങ്ങള്‍ കൂടുതല്‍ മോശമാകാതെ സൂക്ഷിക്കണം. ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. യാത്രാസന്ദര്ഭങ്ങളില് വളരെ സൂക്ഷിക്കുക. ഏതു കാര്യത്തിലും വളരെ ജാഗ്രത പുലര്‍ത്തുക. നിങ്ങളുടെ രാശിവീഥിയില്‍ തികച്ചും ദോഷകരമായ ഒരു താരകയോഗമാണ് കാണുന്നത്. ഇത് ആരോഗ്യകാര്യങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്നതിനു സാധ്യതയുണ്ട്. സമഗ്രമായി സൂര്യരാശി പരിശോധിച്ച് നിങ്ങളുടെ ഗ്രഹാവസ്ഥകള്‍ മനസ്സിലാക്കുക. അതോടൊപ്പം നിങ്ങളുടെ ഗൃഹാരൂഢസ്ഥിതി സമര്‍ത്ഥനായ ഒരു സ്ഥപതിയെ കാണിച്ച് പരിശോധിച്ച് ആവശ്യാനുസരണമുള്ള മാറ്റങ്ങള്‍ വരുത്തുന്നത് നന്നായിരിക്കും.
കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ആരോഗ്യസ്ഥിതി പൊതുവെ അനുകൂലമായിരിക്കും. മധ്യപ്രായമെത്തിയവരുടെ ശാരീരിക അസ്വസ്ഥതകളില്‍ കുറവുണ്ടാകും. ദീര്‍ഘകാലമായി തുടരുന്ന പല ചികിത്സകളും കുറയ്ക്കുന്നതിനോ അവസാനിപ്പിക്കുന്നതിനോ സാഹചര്യമുണ്ടാകാം. മനസ്സിന്റെ സംഘര്‍ഷങ്ങളും അസ്വസ്ഥതകളുമാണ് പലവിധ അസുഖ ലക്ഷണങ്ങളായി പ്രകടമാകുന്നത്. മനഃക്ലേശങ്ങള്‍ ലഘൂകരിക്കുന്നതിനും മനസ്സിന് കൂടുതല്‍ ഉന്മേഷം ലഭിക്കുന്നതിനുമായി അതീന്ദ്രിയ ധ്യാനം പരിശീലിക്കുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍ തികച്ചും ഗുണകരമായ ഗ്രഹപരിവര്ത്തനങ്ങള് കാണുന്നു. ഉചിതമായ പ്രതിവിധികള്‍ ചെയ്യേണ്ടത് ആവശ്യമാണ്. സമ്പൂര്‍ണ്ണ രാശിചിന്ത നടത്തി വേണ്ടതു ചെയ്യുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ആരോഗ്യരാശി ദോഷകരമായിരിക്കും. അപ്രതീക്ഷിത രോഗക്ലേശങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ഉദര സംബന്ധമായ വിഷമങ്ങള്‍, പകര്‍ച്ചവ്യാധികല്‍ ഇവ ഉണ്ടായേക്കാം. ഭക്ഷ്യവിഷബാധ യുണ്ടാകാതെ സൂക്ഷിക്കുക. ഡെങ്കിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ പലവിധം പകര്‍ച്ച വ്യാധികള്‍ വന്നു ചേരുന്നതിനും സാധ്യത കാണുന്നു. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ അവബോധം വരുത്തുന്ന പരിപാടികള്‍ പങ്കെടുക്കും. നിങ്ങളുടെ ഇപ്പോഴത്തെ രാശിമണ്ഡലത്തില്‍ വളരെ ദോഷകരമായ ചില നക്ഷത്രയോഗങ്ങളാണ് കാണുന്നത്. അതിനാല്‍ ചില ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയരുത്. അപ്രതീക്ഷിതമായ പ്രതിബന്ധങ്ങള്‍ വന്നുപെടാം. സമഗ്രരാശിചിന്തയിലൂടെ ഉചിതമായതു കണ്ടെത്തി പരിഹാരം ചെയ്യുക.
-
നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും, തൊഴില്‍പരമായി മത്സരങ്ങള്‍ നേരിടും, നാൾഫലം -
കുംഭം രാശി: സാമ്പത്തികമായി ഇന്ന് ശ്രദ്ധ വേണം, ഒരു സുഹൃത്തോ അയൽക്കാരനോ നല്ല വാർത്തകൾ കൊണ്ടുവന്നേക്കാം -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications