Health Horoscope July: നിങ്ങളുടെ രാശിമണ്ഡലത്തില്‍ മഹാരാജയോഗം, വിഷമതകള്‍ നീങ്ങി സമഗ്രാരോഗ്യം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തി 1/4)
ആരോഗ്യസ്ഥിതിയില്‍ ഗുണകരമായ മാറ്റങ്ങള്‍ വരും. ഉദ്ദേശിക്കുന്ന രീതിയില്‍ തൊഴില്‍ രംഗം പുരോഗമിക്കുന്നത് ആരോഗ്യപരമായ നേട്ടങ്ങള്‍ നല്‍കുന്നതാണ്. മനസ്സിന്റെ വ്യാകുലതകള്‍ കുറയും. ആശ്വാസകരമായ ഒരു അന്തരീക്ഷം സംജാതമാകും. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ക്കും ഗുണങ്ങള്‍ ഉണ്ടാകും. ഐ.ടി. രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് വളരെയധികം ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതുമൂലം മനസ്സിനും സന്തോഷമുണ്ടാകും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ വിശേഷപ്പെട്ട ഒരു താരകയോഗം കാണുന്നു. ഇത് സര്‍വ്വതോന്മുഖമായ അഭിവൃദ്ധിയും പുരോഗതിയും നല്‍കുന്നതാണ്. സകല ദോഷങ്ങളും അകന്ന് ആരോഗ്യവര്‍ദ്ധനവിനായി ഒരു മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നത് വളരെ ഉത്തമമാകുന്നു. പ്രാണായാമ പരിശീലനം നിത്യം ചെയ്യുക.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആരോഗ്യസ്ഥിതി അനുകൂലമല്ല. പലവിധ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. മനസ്സിന്റെ സ്വസ്ഥതകള്‍ കുറയുന്നതും പലതരം ഉല്‍ക്കണ്ഠകള്‍ അധികമാകുന്നതും ആരോഗ്യത്തെ ബാധിക്കുന്നതാണ്. ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിക്കുക. നിങ്ങളുടെ രാശിമണ്ഡലത്തില്‍ പൊതുവെ ദോഷകരമായ യോഗങ്ങള്‍ രൂപംകൊള്ളുന്നകാലമാണ് ഇത്. അതിനാല്‍ പ്രകൃതിജീവനരീതി, മനസ്സിനെ നിയന്ത്രിക്കുന്നതിനായി യോഗാ, പ്രാണായാമം ഇവയൊക്കെ ശീലിക്കുന്നത് നന്നായിരിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കമിടുമ്പോള്‍ വളരെ ജാഗ്രത പാലിക്കുക. ശരിയായി രാശി വിചിന്തനം നടത്തി ഉചിതമായ പരിഹാരം ചെയ്യുന്നത് ഉത്തമമായി കാണുന്നു. മഹാസഞ്ജീവനി പൂജ നടത്തുന്നത് ഉത്തമഫലം നല്‍കുന്നതാണ്.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യസ്ഥിതി ഗുണദോഷസമ്മിശ്രമായി തുടരും. മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടും. തൊഴിലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത് അസ്വസ്ഥതകള്‍ക്ക് ഇടയാകും. വ്യാകുലതകള്‍ വര്‍ദ്ധിക്കുന്നത് ബി.പി., ഹൃദയമിടിപ്പ് ഇവയെല്ലാം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ജോലിയില്‍ അശ്രദ്ധയുണ്ടായാല്‍ അത് രോഗാവസ്ഥയെ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ വളരെ ജാഗ്രത പാലിക്കുക. ശരിയായി രാശി ചിന്ത ചെയ്ത് ഉചിതമായ പ്രതിവിധി കാണുന്നത് ഉത്തമമായി കാണുന്നു. മഹാധന്വന്തരീപൂജ, തൃസിംഹ പൂജ ഇവ ഉത്തമം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
ആരോഗ്യരാശിയില്‍ ചില പ്രയാസങ്ങള്‍ ഒക്കെ ഉണ്ടായേക്കാം. അവിചാരിതമായി ശിരസ്സിനെ ബാധിക്കുന്ന അസ്വസ്ഥതകള്‍ ഉണ്ടാകാം. വിട്ടുമാറാത്ത തലവേദന, തലചുറ്റല്‍ ഇവ അനുഭവിക്കാം. നാഡീസംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടമാകും. മനക്ലേശങ്ങള്‍ അകറ്റുന്നതിനായി പ്രകൃതിയോടിണങ്ങിയ ജീവിതരീതി, കര്‍മ്മനീതി, ഭക്ഷണ രീതി ഇവ സ്വീകരിക്കുക. രാശിചിന്ത നടത്തി യഥാര്‍ത്ഥ ദോഷാവസ്ഥകള്‍ കണ്ടെത്തി പരിഹാരം ചെയ്യുന്നത് ഉത്തമമായിരിക്കും. വെള്ളിയില്‍ തീര്‍ത്ത സാക്ഷിസൂര്യപ്രതിമയിലേക്ക് ദോഷകലകളെ ആവാഹിച്ച് ശുദ്ധി ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ധന്വന്തരീപൂജ നടത്തുന്നത് ഉത്തമമായി കാണുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
വളരെ ദോഷാത്മകമാണ്. കര്‍മ്മരംഗത്തെ അസ്വസ്ഥതകള്‍ മനസ്സിനെ ബാധിക്കുന്നതുകൊണ്ട് ആരോഗ്യകാര്യങ്ങളിലും അസ്ഥിരത ഉണ്ടാകാം. ഉദരവൈഷമ്യങ്ങള്‍ വര്‍ദ്ധിക്കും. ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. നല്ല നിലയില്‍ വ്യായാമം ചെയ്തു ശീലിക്കുക. പ്രകൃതിയോടിണങ്ങിയ ജീവിതരീതി, ഭക്ഷണശീലങ്ങള്‍, ചികിത്സാശീലങ്ങള്‍ ഇവ ഉയര്‍ത്തിക്കൊണ്ടുവരിക. ഗൃഹത്തിന്റെ വാസ്തു ഗുണകരമാണോ എന്ന് പരിശോധിക്കുക. ഗൃഹസംബന്ധമായ സ്ഥാനഭ്രംശം, സൂത്രഭംഗം, പാദോന്നത ഇവ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനു സാധ്യത കാണുന്നുണ്ട്. ശരിയായി രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി നടത്തുന്നതിന് വളരെ ഗുണം ചെയ്യുന്നതാണ്.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആരോഗ്യസ്ഥിതി ഗുണദോഷസമ്മിശ്രമായി തുടരും. ഉദ്ദേശിക്കുന്ന പുരോഗതിയുണ്ടാവില്ലെങ്കിലും പ്രയാസങ്ങളില്‍ കുറവ് അനുഭവപ്പെടും. ധനവ്യയം കുറയും. മനസ്സിന് ആശ്വാസകരമായ കാര്യങ്ങള്‍ ഉണ്ടാകുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. മനസ്സിനെ നിയന്ത്രിക്കുന്നതിനും ചിന്തകള്‍, ഉല്‍ക്കണ്ഠകള്‍ ഇവ കുറയ്ക്കുന്നതിനുമായി പ്രാണായാമം ശീലിക്കുവാന്‍ തുടങ്ങും. നിങ്ങളുടെ മനസ്സിന്റെ വിഷമങ്ങളെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് ശാന്തിയിലേക്കും സന്തോഷത്തിലേക്കും നയിക്കുവാന്‍ കഴിവുള്ള ഒരു ഗുരുബന്ധം അടുത്തുതന്നെ ഉണ്ടാകുന്നതായി കാണുന്നു. ശരിയായി ഇപ്പോഴത്തെ ഗൃഹസ്ഥിതി ചിന്തിച്ച് ഉചിതമായ പ്രതിവിധികള്‍ ചെയ്യുന്നത് ഉത്തമം എന്നു കാണുന്നു.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാലം 3/4)
ധനപരമായ നഷ്ടങ്ങള്‍ ഒഴിവാകും. മനസ്സിന്റെ ആശ്വാസം ആരോഗ്യത്തിനു ഗുണം ചെയ്യും. പുതിയൊരു ഉന്മേഷവും ഉല്‍സാഹവും തിരിച്ചുവരും. ദീര്‍ഘകാലത്തെ സ്വപ്നങ്ങള്‍ക്കായി വര്‍ദ്ധിച്ച വീര്യത്തോടെ പ്രശ്‌നം തുടങ്ങും. നാച്ചുറോപ്പതി, പ്രകൃതി ജീവനരീതി തുടങ്ങിയവയിലൂടെ വിഷമങ്ങളെ അകറ്റുകയും പൂര്‍ണ്ണാരോഗ്യം നിലനിറുത്തുകയും ചെയ്യുന്നതാണ്. വ്യാകലതകളും ഉല്‍ക്കണ്ഠകളും ദൂരെക്കളഞ്ഞ് സവിശേഷമായ മനോബലം കൈവരിക്കും. നിങ്ങളുടെ രാശിമണ്ഡലത്തില്‍ മഹാരാജയോഗം രൂപംകൊള്ളുന്ന കാലമാണ് ഇത്. പ്രാണായാമം, യോഗ, ധ്യാനരീതികള്‍ ഇവയുടെ പരിശീലനത്തിലൂടെ അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരുന്നു.

വൃശ്ചികക്കൂറ് (വിശാലം 1/4, അനിഴം, തൃക്കേട്ട)
രോഗാവസ്ഥകള്‍ അധികരിക്കും. അസ്ഥിസംബന്ധമായ വിഷമതകള്‍ ഉണ്ടായേക്കും. ദേഹവേദനകളും സന്ധിവേദനയും കൂടുതലാകും. വാതസംബന്ധമായ വിഷമങ്ങള്‍ വര്‍ദ്ധിക്കും. മുട്ടുകള്‍ക്ക് വേദന, ഡിസ്‌ക് സംബന്ധമായ പ്രയാസങ്ങള്‍ ഇവയും ഉണ്ടാകാവുന്ന സമയമാണ്. നിങ്ങളുടെ ഗൃഹാരൂഡസ്ഥിതി പരിശോധിക്കേണ്ടതുണ്ട്. പാദോന്നത, സ്ഥാനഭ്രംശം, സൂത്രഭംഗം തുടങ്ങിയ ന്യൂനതകള്‍ നിങ്ങളുടെ ഗൃഹത്തിന് ഉണ്ടെങ്കില്‍ അത് രോഗക്ലേശങ്ങളെ വര്‍ദ്ധിപ്പിക്കുന്നതാണ്. ശരിയായ പരിശോദന നടത്തിയതിനുശേഷം സമഗ്രമായി ഒരു വാസ്തുസുദര്‍ശനബലി നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ വാസ്തുപിരമിഡ് സ്ഥാപിക്കുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുണദോഷസമ്മിശ്രസ്ഥിതി അനുഭവപ്പെടുന്നതാണ്. നൂതനമായ ചികിത്സാമാര്‍ഗ്ഗങ്ങളെ അവലംബിക്കും. ദീര്‍ഘകാലമായി ചെയ്യുന്ന ചില ചികിത്സാരീതികള്‍ മാറ്റി പുതിയത് പരീക്ഷിക്കും. ഇത് വളരെ വിജയകരമാകുന്നതാണ്. ശരീരത്തിന്റെ ചൈതന്യരൂപം പരിശോധിച്ച് ശരിയായി രോഗനിര്‍ണ്ണയം നടത്തുന്നതായി പറയപ്പെടുന്ന പ്രാചീന വിദ്യകള്‍ക്കായി അന്വേഷണമാരംഭിക്കും. നിങ്ങളുടെ ആരൂഡത്തില്‍ വളരെ ദോഷകരമായ വാസ്തുഗണിതമാണ് കാണുന്നത്. ഇത് ശരിയായി പരിശോധിച്ച് ഉചിതമായ പരിഹാരം കാണുന്നതാണ് ഉത്തമം. സ്വന്തം ഗൃഹത്തില്‍ വാസ്തുസുദര്‍ശനബലി നടത്തുന്നത് രോഗശാന്തിക്ക് ഒരു പരിധിവരെ സഹായകമാണ്.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യസ്ഥിതി മോശമായേക്കാം. അപ്രതീക്ഷിതമായ രോഗാവസ്ഥകള്‍ അനുഭവപ്പെടുന്നതിനു സാധ്യത. പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ സൂക്ഷിക്കുക. പ്രമേഹം, പ്രഷര്‍ തുടങ്ങിയ അവസ്ഥകളുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഏതു കാര്യത്തിലും സൂക്ഷ്മത പാലിക്കുക. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രത പാലിക്കുക. അവിചാരിതമായ പ്രതിസന്ധികള്‍ വരാം. നിങ്ങളുടെ രാസിമണ്ഡലത്തില്‍ വളരെ പ്രതികൂലമായ ഒരു ഗ്രഹയോഗാവസ്ഥ കാണുന്നു. ഇത് അനാരോഗ്യങ്ങളെ വര്‍ദ്ധിപ്പിച്ചേക്കാം. ഒരു ഗണപതിഹോമം, സഞ്ജീവനി പൂജ ഇവ നടത്തുന്നത് ഉത്തമമായി കാണുന്നു. ശരിയായ ഗ്രഹനില ചിന്തിച്ച് പരിഹാരം ചെയ്യുന്നതും ഉത്തമം.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
രാശിയില്‍ വളരെ ഗുണാത്മകമായ മാറ്റങ്ങള്‍ കാണുന്നു. ദോഷങ്ങള്‍ക്ക് വളരെ കുറവുണ്ടാകും. പ്രകൃതിയോടിണങ്ങിയ ജീവിതരീതി, ചിന്താരീതി ഇവ സ്വീകരിക്കും. സമുന്നതമായ കാഴ്ചപ്പാടുകളെ പിന്തുടരും. നിങ്ങളുടെ രാശി വീഥിയില്‍ വളരെ അസാധാരണമായ ചില താരകയോഗാവസ്ഥയാണുള്ളത്. ഇത് പൂര്‍ണ്ണത പ്രാപിച്ചാല്‍ സകല വിഷമതകള്‍ നീങ്ങി സമഗ്രാരോഗ്യമായിരിക്കും ഫലം. ഗൃഹാരൂഢസ്ഥി ശരിയായി പരിശോധിച്ച് വസ്തുതകള്‍ അറിയുക. ഗൃഹത്തില്‍ മഹാവാസ്തുബലി നടത്തി, തര്‍പ്പണമനുഷ്ഠിച്ചാല്‍ സമഗ്രമായ ദോഷശാന്തിതന്നെ കൈവരുന്നതും, ആരോഗ്യപൂര്‍ണ്ണത ഉണ്ടാകുന്നതുമാണ്.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
നിങ്ങളുടെ ആരോഗ്യസ്ഥിതി ഗുണദോഷസമ്മിശ്രമാകുന്നു. കാര്യതടസ്സങ്ങള്‍, കര്‍മ്മരംഗത്തെ പരാജയങ്ങള്‍ ഇവയൊക്കെ കാരണം പലവിധ ടെന്‍ഷനുകള്‍ അധികരിക്കും. വ്യാകുലതകളും ഉല്‍ക്കണ്ഠകളും വര്‍ദ്ധിക്കുകയും ബി.പി. കൂടുകയും ചെയ്ത് ഹൃദയാരോഗ്യത്തെ ബാധിക്കുന്നതാണ്. യാത്രാക്ലേശം, അലച്ചില്‍ ഇവ വര്‍ദ്ധിക്കുന്നതും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രത പാലിക്കുക. അനാരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനിടയുണ്ട്. നിങ്ങളുടെ രാശി വീഥിയില്‍ വളരെ ദോഷാത്മകമായ ഒരു സാന്നിദ്ധ്യസ്ഥിതി കാണുന്നു. ഇത് ശരിയായ പ്രശ്‌നചിന്തയിലൂടെ കണ്ടെത്തി ഉചിതമായ പരിഹാരങ്ങള്‍ ചെയ്യേണ്ടത് ആവശ്യമായി കാണുന്നു.












Click it and Unblock the Notifications