Get Updates
Get notified of breaking news, exclusive insights, and must-see stories!

ലംബാകൃതിയിലാണ് നഖമെങ്കില്‍ റൊമാന്റിക് ആയിരിക്കും: കയ്യിലെ നഖം പറയുന്ന ഏഴ് രഹസ്യങ്ങള്‍!

ശരീരത്തിന്റെ ഭാഗങ്ങള്‍ക്കും മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ച് പറയാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. കൈവിരലിലെ നഖത്തിന്റെ ആകൃതിയറിഞ്ഞാല്‍ വ്യക്തിയെക്കുറിച്ച് ഒരു ചിത്രം ലഭിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രധാനമായി ഏഴ് തരത്തിലുള്ള നഖങ്ങളാണുള്ളത്. ഇവയുടെ പ്രത്യേകതകള്‍ പരിശോധിക്കാം. വ്യക്തികളുടെ നഖം പരിശോധിച്ച് സ്വഭാവം വിലയിരുത്തുന്ന രീതി ഓണിക്കോമാന്‍സി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭാവിയില്‍ സ്ത്രീയ്ക്കും പുരുഷനും എന്ത് സംഭവിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനും കയ്യിലെ നഖങ്ങള്‍ക്ക് കഴിയും.
അളവും രൂപവുമൊപ്പിച്ച് കൈനഖങ്ങളും കാല്‍നഖങ്ങളും നീട്ടി വളര്‍ത്തുന്നത് സൗന്ദര്യത്തിന്റെ ഭാഗമാണെങ്കില്‍ കയ്യിലെയും കാലിലേയും നഖങ്ങള്‍ക്ക് വ്യക്തികളെക്കുറിച്ച് നിരവധി കാര്യങ്ങള്‍ പറയാന്‍ സാധിക്കും.

 ലംബാകൃതിയില്‍ നീളമുള്ള നഖങ്ങള്‍

ലംബാകൃതിയില്‍ നീളമുള്ള നഖങ്ങള്‍


ലംബാകൃതിയില്‍ നീളമുള്ള നഖങ്ങളുള്ള വ്യക്തികള്‍ വളരെ റൊമാന്റിക് ആയിരിക്കും. വളരെ അപരചിതത്വം തോന്നുന്ന തരത്തിലുള്ള സാങ്കല്‍പ്പിക ശേഷിയും ഇത്തരം നഖങ്ങളുള്ളവര്‍ക്കുണ്ടായിരിക്കും. ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന ഇത്തരക്കാര്‍ വളരെ സ്നേഹമുള്ള വ്യക്തികള്‍ കൂടിയായിരിക്കും. സുഹൃത് വലയത്തില്‍ ഇത്തരക്കാരുണ്ടെങ്കില്‍ ധൈര്യമായി ഒപ്പം കൂട്ടാമെന്നാണ് ജ്യോതിഷം പറയുന്നത്.

 പരന്ന നഖങ്ങളുള്ള വിരലുകള്‍

പരന്ന നഖങ്ങളുള്ള വിരലുകള്‍

പെട്ടെന്ന് ദേഷ്യം പിടിക്കുന്നവരും പൊട്ടിത്തെറിക്കുന്നവരുാമായിരിക്കും ഇത്തരത്തില്‍ പരന്ന വശങ്ങളോടെയുള്ള നഖങ്ങളുള്ളവര്‍. ആഴത്തില്‍ ചിന്തിക്കുന്ന ഇത്തരക്കാര്‍ നേരേ വേ നേരേ പോ രീതിയില്‍ ജീവിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. സത്യങ്ങളും കള്ളങ്ങളും വേര്‍തിരിച്ച് കാണാന്‍ കഴിവുള്ള ഇത്തരക്കാര്‍ മറ്റുള്ളവര്‍ക്ക് മികച്ച ഉപദേശങ്ങള്‍ നല്‍കാനും അനുയോജ്യരായിരിക്കും.

 റൗണ്ട് എഗ്ഗ് നെയില്‍

റൗണ്ട് എഗ്ഗ് നെയില്‍


ജീവിതത്തില്‍ അവസാനമില്ലാതെ സന്തോഷം അനുഭവിക്കുന്നവരായിരിക്കും. മറ്റുള്ളവരില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരത്തില്‍ മുട്ടയുടെ ആകൃതിയിലുള്ള നഖമുള്ളവര്‍. സ്വന്തം വികാരങ്ങളോട് അടുത്ത് നില്‍ക്കുന്ന ഇവര്‍ മറ്റുള്ളവര്‍ക്ക് മികച്ച കാര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കും.

 ചതുരത്തിലുള്ള നഖം

ചതുരത്തിലുള്ള നഖം

ചതുരത്തിലുള്ള നഖമുള്ളവര്‍ ധൈര്യശാലികളായിരിക്കും. ചുറ്റിലുമുള്ള വ്യക്തികളോട് ഗൗരവത്തോടെയായിരിക്കും പെരുമാറുക. ജീവിതത്തില്‍ ഓരോ ചെറിയ നിമിഷത്തിലും സന്തോഷം കണ്ടെത്താന്‍ ആഗ്രഹിക്കുന്നവരായിരിക്കും എപ്പോഴും ചുറ്റിലുമുള്ളവരും പ്രിയപ്പെട്ടവരും സന്തോഷിച്ച് കാണാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ചതുരത്തിലുള്ള നഖമുള്ളവര്‍.

 ത്രികോണാകൃതിയിലുള്ള നഖം

ത്രികോണാകൃതിയിലുള്ള നഖം

ത്രികോണാകൃതിയിലുള്ള നഖമുള്ളവര്‍ ബുദ്ധിമാന്മാരായിരിക്കും. പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ ത്വരയുള്ള ഇത്തരക്കാര്‍ പെര്‍ഫെക്ഷന്‍ ആഗ്രഹിക്കുന്നവരായിരിക്കും. മറ്റ് വ്യക്തികളെ അപേക്ഷിച്ച് നൂതന ആശയങ്ങള്‍ കണ്ടെത്താന്‍ ഇവര്‍ക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരിക്കും. മറ്റുള്ളവരുടെ മനം കവരാന്‍ കഴിയുള്ള വ്യക്തിത്വത്തിന് ഉടമകളായിരിക്കും ഇത്തരക്കാര്‍.

ആല്‍മണ്ട് നെയില്‍

ആല്‍മണ്ട് നെയില്‍

സത്യസന്ധരും സൗഹൃദ പ്രിയരുമായിരിക്കും ഇത്തരത്തില്‍ ആല്‍മണ്ട് നെയിലുള്ളവര്‍. നന്മയുള്ള മനസിന്റെ ഉടമകള്‍ ആയതിനാല്‍‌ വ്യക്തികള്‍ ഇത്തരക്കാര്‍ക്കൊപ്പം കൂടുതല്‍ സമയം ചെവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. ജീവിതത്തില്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരായിരിക്കും ഇത്തരക്കാര്‍.

വാളിന്റെ ആകൃതിയുള്ള നഖം

വാളിന്റെ ആകൃതിയുള്ള നഖം

ലക്ഷ്യബോധമുള്ളവരായിരിക്കും വാളിന്റെ ആകൃതിയിലുള്ള നഖമുള്ളവര്‍. കഠിനാധ്വാനികളും മനസ്സില്‍ കാണുന്നതെന്തും സ്വന്തമാക്കാന്‍ കഴിവുമുള്ള ഇത്തരക്കാര്‍ ജീവിതതില്‍ തോറ്റുകൊടുക്കാന്‍ തയ്യാറായിരിക്കില്ല. ലക്ഷ്യബോധമുള്ള ഇവരെ ആര്‍ക്കും തടയാന്‍ സാധിക്കില്ല. കംഫര്‍ട്ട് സോണിന് പുറത്തുള്ള കാര്യങ്ങളും ഇത്തരക്കാര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+