കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പയ്യാമ്പലത്തെ അനാസ്ഥ അവസാനിപ്പിക്കണം: ഹിന്ദു ഐക്യവേദി ശ്മശാന സംരക്ഷണമതിൽ തീർത്തു

Google Oneindia Malayalam News

കണ്ണൂർ: പയ്യാമ്പലത്തെ കൊവിഡ് രോഗികളുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കോർപറേഷനെതിരെ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി. പയ്യാമ്പലത്ത് കഴിഞ്ഞ ദിവസം കൊവിഡ് രോഗികളെ സംസ്കരിച്ചതിൻ്റെ അസ്ഥികളും മറ്റു ശരീര അവശിഷ്ടങ്ങളും ബീച്ചിൽ തള്ളിയെന്നാരോപിച്ചാണ് ഹിന്ദു ഐക്യവേദി സമരരംഗത്തേക്കിറങ്ങിയത്.കോർപറേഷൻ വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുവെന്നാരോപിച്ച ഹിന്ദു ഐക്യവേദി ശ്മശാന സംരക്ഷണമതിൽ തീർത്തു പ്രതിഷേധിച്ചു.

dead-1580968386-1


പയ്യാമ്പലം ശ്മശാനം വിവാദഭൂമിയാക്കരുതെന്നും ശ്മശാനഭൂമി രാഷ്ട്രീയ വടം വലികൾക്കുള്ള ഇടമാക്കരുതെന്നും മൃതദേഹത്തോടുള്ള അനാദരവ് അവസാനിപ്പിച്ച് കാര്യക്ഷമതയോടെയും ജാഗ്രതയോടെയും ശ്മശാന പരിപാലനം നടത്തുവാൻ കണ്ണൂർ കോർപറേഷൻ തയ്യാറാകണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

.മൃതദേഹം സംസ്കരിച്ചതിന് ശേഷമുള്ള അവശിഷ്ടങ്ങൾ അലക്ഷ്യമായി കടലോരത്ത് തള്ളിയത് അങ്ങേയറ്റം വേദനാജനകമാണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി കെ.ജെ ബാബു ആരോപിച്ചു.ഹൈന്ദവ ശ്മശാനഭൂമിയിൽ മറ്റ് മതസ്ഥരെ ഉൾപ്പെടുത്തിയതും സംസ്കാരക്രിയകൾ യഥാവിധി നടക്കാതിരിക്കുന്നതും സംസ്കാര ക്രിയകൾ നടത്തുവാനുള്ള ബന്ധുക്കളുടെ അവകാശം നിഷേധിക്കുന്നതും അംഗീകരിക്കുവാനാകുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്കാരക്രിയകൾക്ക് ആവശ്യമായ വിറകുകൾ പോലും ഇല്ലാത്ത അവസ്ഥയാണിപ്പോഴുള്ളത്. പയ്യാമ്പലം ശ്മശാനത്തോടുള്ള കോർപറേഷന്റെ അലംഭാവവും നിരുത്തരവാദപരവുമായ സമീപനവും അവസാനിപ്പിച്ച് ശ്മശാന പരിപാലനം കാര്യക്ഷമമാക്കണമെന്ന് കെ.ജെ ബാബു ആവശ്യപ്പെട്ടു.നേരത്തെ സേവാഭാരതിയുടെ നേതൃത്വത്തിൽ തികച്ചും സൗജന്യമായാണ് പയ്യാമ്പലത്ത് കൊ വിഡ് രോഗികളുടെ മൃതദേഹങ്ങൾ മരണാനന്തര ക്രിയകളടക്കം നടത്തിവന്നിരുന്നത്. എന്നാൽ പിന്നിട് സേവാഭാരതിയെ ഒഴിവാക്കി കോർപറേഷൻ തന്നെ ശവസംസ്കാര ചടങ്ങുകൾ പൂർണമായും ഏറ്റെടുത്തു.പരിശീലനം ലഭിക്കാത്ത ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ചാണ് ശവസംസ്കാര ചടങ്ങുകൾ നടത്തി വരുന്നത്.ഇതിൻ്റെ പാളിച്ചകളാണ് യാതൊരു ഉത്തരവാദിത്വമില്ലാതെ കൊ വിഡ് രോഗികളുടെ സംസ്കാരം നടത്തിയതിൻ്റെ അസ്ഥികൾ വിനോദ സഞ്ചാരികൾ എത്താറുള്ള ബീച്ചിൽ തള്ളാനിടയാക്കിയത്.ജെ സി 'ബി കൊണ്ട് വാരിക്കുഴിയെടുത്താണ് ഈ കൃത്യം നടത്തിയത്. ഇത്തരം പ്രവൃത്തി ചെയ്തത് ജീവനകാർക്കെതിരെ നടപടിയെടുക്കാൻ കോർപറേഷൻ മേയർ തയ്യാറാകണമെന്നും ബാബു പറഞ്ഞു.

ജില്ലാ പ്രസിഡൻറ് പ്രദീപ് ശ്രീലകം അധ്യക്ഷനായി.ജില്ലാജനറൽ സെക്രട്ടറി പി.വി.ശ്യാം മോഹൻ, കെ.പി.അനീഷ് എന്നിവർ പ്രസംഗിച്ചു.പ്രേമൻ കൊല്ലമ്പറ്റ,എം.പി.രാഗിണി , ടി. സുകേഷ്, വി.സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി

English summary
hindu aikyavedi against cremation in payyambalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X