Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗം വരുന്നതേ ഉളളൂ, 2025 ഈ രാശിക്കാർക്ക് ഭാഗ്യപ്പെരുമഴ, സർപ്രൈസുകളുടെ പൂരം, പുതുവർഷഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

പൊതുവെ ഗുണദോഷസമ്മിശ്രത അനുഭവപ്പെടുന്നതാണ്. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും. നൂതനമായ സംരംഭങ്ങളില്‍ പ്രവേശിക്കുന്നതിനു കഴിയും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിതമായ തടസ്സങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാകാം. യാത്രാക്ലേശം, അലച്ചില്‍ ഇവയ്ക്ക് സാധ്യത. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. സമഗ്രമായ രാശിചിന്തയിലൂടെ വസ്തുതകള്‍ കണ്ടറിഞ്ഞ് ഉചിതമായ പ്രതിവിധികള്‍ ചെയ്യുന്നത് ഉത്തമം.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് വളരെ പുരോഗതിയുണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. കുടുംബത്തില്‍ ശ്രേയസ്സ് വര്‍ദ്ധിക്കും. നല്ല പുരോഗതി എല്ലാകാര്യത്തിലും ഉണ്ടാകുന്നതാണ്. വിവാഹാദി കാര്യങ്ങളില്‍ തീരുമാനമാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതിയുണ്ടാകുന്നതായി കാണുന്നു. നിത്യവും യോഗ,ധ്യാനം ഇവ ചെയ്യുന്നത് ഉത്തമമാകുന്നു.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണുര്‍തം 3/4)

പൊതുവെ ഗുണദോഷ സമ്മിശ്രത നിലനില്‍ക്കും. പ്രവര്‍ത്തനരംഗത്ത് തുടക്കത്തില്‍ അത്ര അനുകൂലമായിരിക്കുകയില്ല. പിന്നീട് മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. ചില കാര്യങ്ങളില്‍ അപ്രതീക്ഷിതമായ തടസ്സങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ അനുഭവപ്പെടാം. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന ലക്ഷ്യത്തില്‍ മന്ദത അനുഭവപ്പെടും. സത്യനാരായണപൂജ നടത്തുക.

Horoscope 2025

കര്‍ക്കിടകക്കൂറ് (പുണുര്‍തം 1/4, പൂയം, ആയില്യം)

പൊതുവെ ഗുണദോഷസമസ്ഥിതി കാണുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ അനുഭവപ്പെടും. പണമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക. ഔദ്യോഗികരംഗത്തുള്ളവര്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നന്നായി ആലോചിച്ചു ചെയ്യുക. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് കുറച്ച് കാലതാമസം അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. സമ്പൂര്‍ണ്ണമായ സൂര്യരാശി വിചിന്തനം ചെയ്ത് പ്രതിവിധി കാണുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത. നൂതനമായ സംരംഭം തുടങ്ങുന്നതിന് അവസരമുണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുന്നതിന് അവസരമുണ്ടാകുന്നതാണ്. നൂതനമായ മേഖലകളില്‍ പ്രവേശിക്കുന്നതിനു കഴിയും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. വസ്തുവാഹനാദികള്‍ വാങ്ങുന്നതിനു കഴിയും. സര്‍വ്വകാര്യങ്ങളിലും നേട്ടമുണ്ടാകും. പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തര 1/2)

ഗുണകരമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. നൂതനസംരംഭങ്ങള്‍ തുടങ്ങും. പുതിയ മേഖലയില്‍ പുരോഗതി നേടും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതി ലഭിക്കും. കച്ചവടരംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഏതു കാര്യത്തിലും അനുകൂലമായ പരിവര്‍ത്തനങ്ങള്‍ വന്നുചേരുന്നതാണ്. ജീവിതത്തില്‍ സുപ്രധാനമായ ഒരു വഴിത്തിരിവിന്റെ കാലമാണ് വരുന്നത്.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതും സാധിക്കും. ഏതു കാര്യത്തിലും വളരെ ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ വന്നുചേരുന്നതാണ്. ജീവിതത്തില്‍ വളരെ പ്രധാനമായ ഒരു വഴിത്തിരിവിന്റെ കാലമാണ് വരുന്നത്. സമഗ്രമായി രാശിചിന്തയ്ക്ക് ഉചിതപ്രതിവിധി കാണുക.

Horoscope 2025

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)

പൊതുവെ ഗുണാത്മകമായ ചില മാറ്റങ്ങള്‍ വന്നുചേരുന്നതിനു സാധ്യത. തൊഴില്‍ രംഗത്ത് അനുകൂലമല്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടാകും. നൂതനമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ പാഴ്ചിലവ് ഒഴിവാക്കേണ്ടതാണ്. വിവാഹാദികാര്യങ്ങളില്‍ കാലതാമസം നേരിടുന്നതിനു സാധ്യത. ദീര്‍ഘകാലമായി ചിന്തിക്കുന്ന കാര്യങ്ങള്‍ നടക്കുന്നതിനു സാധ്യത കാണുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. നൂതനമായ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു സാധിക്കും. വിദ്യാര്‍ത്ഥികളുടെ പഠനകാര്യത്തില്‍ നല്ല പുരോഗതിയുണ്ടാകുന്നതാണ്. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. പുതിയ വാഹനം വാങ്ങുന്നതിനു കഴിയും. ഔദ്യോഗിക രംഗത്തുള്ളവര്‍ക്ക് ഗുണാത്മകമായ മാറ്റങ്ങള്‍ പലതും ഉണ്ടാകുന്നതാണ്. സത്യനാരായണ പൂജ നടത്തുന്നത് ഉത്തമം. രാജയോഗത്തിന് സാധ്യത.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

പൊതുവെ ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകുമെങ്കിലും അതൊക്കെ മറികടക്കാനാവും. ജീവിതത്തില്‍ ദീര്‍ഘകാലമായുള്ള ചില ലക്ഷ്യങ്ങള്‍ സാധിക്കും. തൊഴില്‍ രംഗത്ത് ചില തടസ്സം വരാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടൂതല്‍ ശ്രദ്ധിക്കേണ്ടതാണ്. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. സമ്പൂര്‍ണ്ണ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

ഗുണദോഷസമ്മിശ്രാവസ്ഥ കാണുന്നു. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു ചെയ്യുക. പുതിയ മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കുക. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടായേക്കാം. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ട സമയമാണ്. ഗൃഹനിര്‍മ്മാണം നടത്തുന്നത് കൂടുതല്‍ ശ്രദ്ധാപൂര്‍വ്വം വേണം കുടുംബത്തില്‍ വളരെ ശാന്തത പാലിക്കുന്നതിന് ശ്രദ്ധിക്കുക.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

പൊതുവെ ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ ലഭിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. ഏതു കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുന്നതിനു സാധ്യത. വസ്തുവാഹനാദികള്‍ നേടാന്‍ കഴിയും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതാണ്. അപ്രതീക്ഷിതമായ ചില മാറ്റങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാകുന്നതിനു സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+