Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവസങ്ങള്‍ക്കുള്ളില്‍ അതിസമ്പന്നരാകും.. എങ്ങനെ പോയാലും പണം കൈയില്‍; ഈ രാശിക്കാര്‍ക്കിനി നല്ലകാലം

സാമ്പത്തികമായി ഏറെ ഉന്നതിയിലെത്താന്‍ ഈ രാശിക്കാര്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം മതി

astrology

2023 രണ്ടാം മാസത്തിലേക്ക് കടക്കാനിരിക്കുകയാണ്. ഫെബ്രുവരി തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ എന്നിരിക്കെ ചില രാശിക്കാര്‍ക്ക് വരാന്‍ പോകുന്നത് കണ്ണഞ്ചിക്കുന്ന ഭാഗ്യങ്ങളാണ്. ഫെബ്രുവരിയില്‍ രാശി മാറുന്ന ഗ്രഹങ്ങളുടെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രകടമായിരിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് വന്‍ സൗഭാഗ്യമാണ് ഫെബ്രുവരിയില്‍ വരാന്‍ പോകുന്നത് എന്നാണ് ജ്യോതിഷം പറയുന്നത്.

ഫെബ്രുവരിയില്‍ സൂര്യന്‍, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ആണ് രാശി മാറ്റത്തിന് തയ്യാറെടുക്കുന്നത്. ഇത് വഴി സാമ്പകത്തികമായി വലിയ നേട്ടങ്ങളാണ് ചില രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ഫെബ്രുവരി അഞ്ചിന് കുംഭ രാശിയിലേക്ക് ബുധന്‍ പ്രവേശിക്കും. സൂര്യനാകട്ടെ ഫെബ്രുവരി 13 നും കുംഭരാശിയില്‍ എത്തും. ഇതോടെ ഇവിടെ സൂര്യ-ബുധ സംക്രമണത്തിന് വഴിയൊരുങ്ങും.

ഭാഗ്യനേട്ടത്തിന് ദിവസങ്ങള്‍ മാത്രം

ഭാഗ്യനേട്ടത്തിന് ദിവസങ്ങള്‍ മാത്രം

ഇത് വഴി ചില രാശിക്കാര്‍ക്ക് അതുല്യമായ നേട്ടങ്ങള്‍ ജീവിതത്തില്‍ കൈവരിക്കാന്‍ സാധിക്കും. ഇതിനിടയില്‍ ശുക്രനും രാശി മാറുന്നുണ്ട്. ഇതും വേറെ ചില രാശിക്കാരെ സംബന്ധിച്ച് നേട്ടങ്ങള്‍ സമ്മാനിക്കും. ഫലത്തില്‍ ഫെബ്രുവരി മാസം മിക്ക രാശിക്കാര്‍ക്കും സര്‍വഗുണങ്ങളും പ്രദാനം ചെയ്യുന്ന മാസമായിരിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. വരും മാസം ഭാഗ്യം കടാക്ഷിക്കുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം

ഈ രാശിക്കാര്‍ക്ക് പണം വന്ന് നിറയും

ഈ രാശിക്കാര്‍ക്ക് പണം വന്ന് നിറയും

മേടം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ സമ്പത്ത് കുമിഞ്ഞ് കൂടും. നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം കൈയിലെത്തും. പുതിയ വാഹനം വാങ്ങാന്‍ അനുകൂല സമയമാണ് എന്ന് കാണുന്നു. വസ്തു വാങ്ങാനും അത് ഇടപാട് നടത്താനും ഏറ്റവും മികച്ച സമയമാണ്. പലവഴികളിലൂടേയും പണം കൈയിലെത്തും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും പ്രശസ്തിയും ലഭിക്കും

ഭാഗ്യം തുണക്കുന്ന രാശിക്കാര്‍

ഭാഗ്യം തുണക്കുന്ന രാശിക്കാര്‍

ഇടവം രാശിക്കാര്‍ക്കും ഫെബ്രുവരി ഏറ്റവും മികച്ച ഭാഗ്യങ്ങള്‍ സമ്മാനിക്കും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ അകമ്പടി ഉറപ്പാണ്. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഏറ്റവും വലിയ സ്വപ്‌നം പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കടം വാങ്ങിയ പണം തിരികെ കൊടുക്കാനും അത് വഴി സമ്മര്‍ദ്ദമില്ലാതെ സന്തോഷകരമായ ജീവിതം മുന്നോട്ട് നയിക്കാനും സാധിക്കും

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം അനുകൂല സമയമാണ്. മുടങ്ങി കിടന്ന പല ജോലികളും പൂര്‍ത്തിയാക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഏറ്റവും മികച്ച സമയം. മുന്‍കാല പരീക്ഷണങ്ങള്‍ വിജയത്തിലെത്തുകയും അതില്‍ നിന്നും പണം വലഭിക്കാനും തുടങ്ങും. തൊഴില്‍ രംഗത്ത് ഏറെ മെച്ചപ്പെട്ട അന്തരീക്ഷം രൂപപ്പെടും. സാമ്പത്തിക രംഗം എല്ലാം കൊണ്ടും മികച്ചതായിരിക്കും.

പുതിയ വീട്, പുതിയ വാഹനം

പുതിയ വീട്, പുതിയ വാഹനം

ഫെബ്രുവരി മാസം ചിങ്ങം രാശിക്കാര്‍ക്കും അഭൂതപൂര്‍വമായ ഭാഗ്യം കൊണ്ടു വരും. വീട് പണി പെട്ടെന്ന് പൂര്‍ത്തിയാക്കി താമസം മാറാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. പുതിയ വീടിനൊപ്പം പുതിയ വാഹനവും സ്വന്തമാക്കും. ഏറെ നാളായി തിരികെ ലഭിക്കാനുണ്ടായിരുന്ന കടം കൊടുത്ത പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിയില്‍ ശമ്പള വര്‍ധനവിന്റെ സമയമായതിനാല്‍ നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല.

ലോട്ടറിയടിക്കാന്‍ പോകുന്ന രാശിക്കാര്‍

ലോട്ടറിയടിക്കാന്‍ പോകുന്ന രാശിക്കാര്‍

ഫെബ്രുവരി മാസത്തില്‍ വൃശ്ചികം രാശിക്കാരെ കാത്ത് വലിയ ഭാഗ്യമിരിക്കുന്നു. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം കൂടെയുണ്ടാകും. കുടുംബജീവിതം സന്തുഷ്ടകരമായിരിക്കും. നിലവിലെ സ്വത്തുക്കള്‍ക്ക് പുറമെ പുതിയ വസ്തുവോ കെട്ടിടമോ വാഹനമോ വാങ്ങാന്‍ സാധ്യത കാണുന്നു. വ്യാപാരരംഗത്തുള്ളവര്‍ക്ക് നാലിരട്ടി വരെ ലാഭം കൊയ്യാനാകും. ബിസിനസ് മെച്ചപ്പെടും.

വരുമാനം കുമിഞ്ഞ് കൂടും

വരുമാനം കുമിഞ്ഞ് കൂടും

കുംഭം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം അനുകൂലമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയം നേടാനാകും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പാക്കേജില്‍ ജോലി ലഭിക്കും. ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും നിലവിലെ ജോലിക്കാര്‍ക്ക് സാധ്യത കാണുന്നു. ഒപ്പം നിങ്ങളുടെ വരുമാനവും വര്‍ധിക്കും. ഇതിനാല്‍ ഏറെ നാളായി ആഗ്രഹിച്ച കാര്യങ്ങള്‍ പൂര്‍ത്തികരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+