Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബസ്വത്ത് ഭാഗിച്ചുകിട്ടും, ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം, പുതിയ വാഹന സാധ്യത കാണുന്നു, നാൾഫലം

മേടം - ക്രയവിക്രയങ്ങളില്‍ അപ്രതീക്ഷിത നേട്ടം ഉണ്ടാകും. പ്രവര്‍ത്തനത്തിലെ മന്ദത മാറും. നല്ല വിവാഹക്കാര്യങ്ങള്‍ ശരിയാകും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. കര്‍മരംഗം വിപുലീകരിക്കും. പ്രധാനപ്പെട്ട കാര്യങ്ങള്‍ ഏറ്റെടുക്കും.

ഇടവം - ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കഴയും. കലാകായിക കാര്യങ്ങള്‍ക്കു പ്രോത്സാഹനം വര്‍ധിക്കും. വാദപ്രതിവാദങ്ങള്‍ക്കുള്ള പ്രവണത വര്‍ധിക്കും.

ചെറുകിട ജ്വല്ലറികൾക്ക് ഇരുട്ടടി, സ്വർണക്കച്ചവടക്കാർ വൻ കടക്കെണിയിലേക്ക്, വിലയിടിവ് വൻ നഷ്ടമെന്ന് വ്യാപാരി
ചെറുകിട ജ്വല്ലറികൾക്ക് ഇരുട്ടടി, സ്വർണക്കച്ചവടക്കാർ വൻ കടക്കെണിയിലേക്ക്, വിലയിടിവ് വൻ നഷ്ടമെന്ന് വ്യാപാരി

മിഥുനം - കര്‍മരംഗം വിപുലീകരിക്കും. ശത്രുഭീതി ഉണ്ടാകും. ആദര്‍ശങ്ങള്‍ കൈവെടിയാതെ സൂക്ഷിക്കണം. ഏതുകാര്യവും നിഷ്പ്രയാസം ചെയ്യും. പണച്ചെലവ് വര്‍ദ്ധിക്കും.

കര്‍ക്കടകം - ബുദ്ധിമുട്ടുകളും തടസ്സങ്ങളം കുറയുന്ന കാലഘട്ടമാണ്. തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. സല്‍ക്കര്‍മ്മങ്ങളും ദൈവികാചാരങ്ങളും ചെയ്തു ഗുണം വര്‍ധിപ്പിക്കണം.

Horoscope

ചിങ്ങം - ഏതുകാര്യവും നിഷ്പ്രയാസം ചെയ്യും. പണച്ചെലവ് വര്‍ദ്ധിക്കും. ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പുതിയ വാഹന സാധ്യത കാണുന്നു. ഉത്തരവാദിത്തം കൂടും. ദാമ്പത്യ പ്രശ്‌നം പരിഹരിക്കും.

കന്നി - തടസ്സപ്പെട്ടുകിടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കും. അഭിപ്രായസ്ഥിരത പ്രകടിപ്പിക്കും. പഴയ ചില സുഹൃത്തുക്കളുമായി ബന്ധപ്പെടും. മധ്യസ്ഥത, ചര്‍ച്ച എന്നിവ വിജയകരമാവും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും.

വാടക 14000 രൂപ, പലചരക്കിന് 3500 രൂപ; മണാലിയിൽ താമസിക്കുന്ന കോർപറേറ്റ് ജീവനക്കാരന്റെ പ്രതിമാസ ബജറ്റ് വൈറൽ
വാടക 14000 രൂപ, പലചരക്കിന് 3500 രൂപ; മണാലിയിൽ താമസിക്കുന്ന കോർപറേറ്റ് ജീവനക്കാരന്റെ പ്രതിമാസ ബജറ്റ് വൈറൽ

തുലാം - ദാമ്പത്യ പ്രശ്‌നം പരിഹരിക്കും. അധികാരസ്ഥാനത്തിരിക്കുന്നവരെ പ്രീതിപ്പെടുത്താന്‍ സാധിക്കും. നേത്രരോഗത്തിനു സാധുത. കുടുംബപ്രയാസം തീരും. ധനസുഖം കുറയും.

വൃശ്ചികം - അധ്വാനഭാരം കുറയ്ക്കാന്‍ തീരുമാനിക്കും. അപകടങ്ങളില്‍ നിന്നു രക്ഷനേടും. കുടുംബാംഗങ്ങള്‍ക്കൊപ്പം താമസിക്കാന്‍ സാധിക്കും. നേര്‍ന്നുകിടപ്പുള്ള വഴിപാടുകള്‍ നടത്താന്‍ കഴിയും. സ്വപ്രയത്‌നം കൊണ്ടു പ്രവര്‍ത്തനമേഖലയില്‍ ഗുണാനുഭവം ഉണ്ടാവും.

ധനു - പുതിയ കര്‍മ്മപദ്ധതികള്‍ തുടങ്ങാന്‍ ആലോചിക്കും. ജനാനുകൂല്യം വര്‍ദ്ധിക്കും. ബന്ധുഗുണം ഉണ്ടാകും. ആരോഗ്യം തൃപ്തികരം. ബന്ധുക്കളില്‍ നിന്ന് അകന്നു താമസിക്കേണ്ടി വരും.

മകരം - ഇറങ്ങിത്തിരിച്ച കാര്യങ്ങള്‍ പൂര്‍ണതയിലെത്തിക്കാനും സാധിക്കും. സഹോദരങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തും. തൊഴില്‍രംഗത്ത് അംഗീകാരം നേടിയെടുക്കും. കുടുംബസ്വത്തു ഭാഗിച്ചുകിട്ടും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. സൗഹൃദ സംഭാഷണത്തില്‍ പുതിയ ആശയങ്ങള്‍ ലഭിക്കും. പഴകാല സ്മരണകള്‍ പങ്കുവയ്ക്കാനവസരം ലഭിക്കും.

കുംഭം - ബന്ധുക്കളില്‍ നിന്ന് അകന്നു താമസിക്കേണ്ടി വരും. അനാവശ്യചിന്തകള്‍ ഒഴിവാക്കണം. ദൂരയാത്രകള്‍ ആവശ്യമായി വരും. മേലധികാരികളുടെ പ്രശംസ ലഭിക്കും. കുടുംബ സുഖം ലഭിക്കും.

മീനം - അനുഭവത്തിലൂടെ പല കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിയും. സന്താനങ്ങള്‍ക്കു കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ സാധിക്കും. നല്ല ചില ഉദ്ദേശ്യങ്ങള്‍ക്കായി പണം മാറ്റിവയ്ക്കും. ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+