ആഗ്രഹം സഫലമാകും, സാമ്പത്തികനില ഉയരും, ശത്രുക്കളുടെ മേല്‍ വിജയം നേടും; രാശിഫലം
മിഥുനം രാശിക്കാർ സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ. ഈ രാശിക്കാർക്ക് ശത്രുക്കളുടെ ഉപദ്രവം വർധിക്കും. കർക്കിടകം രാശിക്കാർക്ക് എല്ലാ രംഗത്തും വിജയം ഉറപ്പാണ്. നിങ്ങളുടെ രാശിഫലം അറിയേണ്ടേ?
മേടം - വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി തര്‍ക്കത്തിന് സാധ്യത. പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. സന്താനങ്ങളുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും.
ഇടവം - ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ എല്ലാക്കാര്യങ്ങളിലും വിജയിക്കും. മാതാവിന്റെ ആനുകൂല്യം കുറയും. കോപം നിയന്ത്രിക്കണം. നല്ല കര്‍മങ്ങളിലൂടെ ഗുണം വര്‍ധിപ്പിക്കണം. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും.

മിഥുനം - സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി പണം ചെലവഴിക്കും. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കണം.
കര്‍ക്കടകം - എല്ലാ രംഗത്തും വിജയിക്കും. ഭൂമിസംബന്ധമായ ഇടപാടുകള്‍ക്കു പറ്റിയ വാരമല്ല. ബന്ധുജനങ്ങളുമായുള്ള അഭിപ്രായവ്യത്യാസം മാറും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.
ചിങ്ങം - സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കാം. ദൂരയാത്രകള്‍ മുഖേന അധികം ചെലവുകളും ശാരീരിക നഷ്ടം അനുഭവപ്പെടും. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം.
കന്നി - വാഹന ഇടപാടില്‍ ശ്രദ്ധിക്കുക. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കര്‍മ്മണ്ഡലത്തില്‍ ശോഭിക്കും. പുതിയ സംരംഭങ്ങള്‍ക്ക് ക്രമേണ പുരോഗതിയുണ്ടാകും. ആഗ്രഹം സഫലമാകും. സാമ്പത്തികനില ഉയരും. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും.

തുലാം - കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരും. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.
വൃശ്ചികം - ലഘുവായ കര്‍മതടസ്സം ഉണ്ടാകും. പതിവിലധികം യാത്രകളുണ്ടാകും. ശരീര ക്ഷീണം കൂടും. പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. ദൂരയാത്ര സുഖകരമായിരിക്കും. ശത്രുക്കളുടെ മേല്‍ വിജയം നേടും. പല കാര്യത്തിനും ഉദാരമായി പണം ചെലവഴിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.
ധനു - ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. ആരോഗ്യപരമായി നല്ല കാലം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുളള ആനുകൂല്യങ്ങള്‍ ലഭിക്കും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കണം.
മകരം - ഉത്തരവാദിത്തബോധം കുറയും. ആഗ്രഹസഫലീകരണത്തിനു താമസം ഉണ്ട്. സ്വത്തുതര്‍ക്കങ്ങള്‍ ഉണ്ടാകും. സന്താനസുഖം ഉണ്ടാകും. വിദേശത്ത് നിന്നും മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും.
കുംഭം - സഹോദരങ്ങളുമായോ, സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം.
മീനം - പരീക്ഷകളില്‍ ശ്രദ്ധിക്കണം. എടുത്തുചാടി പ്രവര്‍ത്തിക്കരുത്. ഗുരുജനങ്ങള്‍ മൂലം ഗുണം ഉണ്ടാകും. സന്താനസുഖം, ധനലാഭം എന്നിവയുണ്ടാകും. മനോബലം കുറയും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും. മനശ്ചാഞ്ചല്യം ഉണ്ടാകും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.












Click it and Unblock the Notifications