Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ ആഗ്രഹങ്ങൾ സഫലമാകും, ദൂരയാത്രയ്ക്കു സാധ്യത, അവിചാരിത ധനലാഭം, രാശിഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - കര്‍മരംഗത്തും സാമ്പത്തികരംഗത്തും ഉയര്‍ച്ച ഉണ്ടാകും. സേനാവിഭാഗങ്ങളിലുള്ളവര്‍ക്കും, കായികരംഗത്തുള്ളവര്‍ക്കും ഉയര്‍ച്ച ഉണ്ടാകും. ബന്ധുജനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും തടസ്സപ്പെടും. മാതാവിന്റെ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. യാത്രയില്‍ പണനഷ്ടത്തിനു സാധ്യത.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - സര്‍ക്കാര്‍ ജോലിക്കുള്ള പരിശ്രമം വിജയിച്ചെന്നു വരില്ല. പലതരത്തിലുള്ള സാമ്പത്തികവിഷമം നേരിടും. ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. വിദേശത്തുള്ളവര്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണ്. സന്താനങ്ങള്‍ക്ക് തൊഴില്‍ സാധ്യത കാണുന്നു.

മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2) - വളരെക്കാലമായി മനസ്സില്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബസമേതം യാത്ര നടത്താന്‍ സാധിക്കും. തൊഴില്‍രംഗത്ത് പ്രതികൂലസ്ഥിതി അനുഭവപ്പെടും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ധിക്കും. ബന്ധുഗുണം ഉണ്ടാകും.

Today Horoscope in Malayalam

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വിവാഹാലോചനകളില്‍ തീരുമാന മുണ്ടാകും. ബിസിനസ്സില്‍ നേട്ടങ്ങള്‍ കൈവരിക്കും. അപരിചിതരുമായുള്ള അടുപ്പം അബദ്ധത്തിനു വഴിയൊരുക്കും. ശത്രുശല്യം വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കുക. മുന്‍കോപം നിയന്ത്രിക്കണം. ആഢംബരവസ്തുക്കളില്‍ താല്‍പര്യം വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പലവിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. സുഹൃത് സഹായം ഉണ്ടാകും. അനാവശ്യ വാക്കുതര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. സന്താനങ്ങള്‍ക്ക് തൊഴില്‍ സാധുത കാണുന്നു. മനസ്സിന് സന്തോഷവും മനഃസമാധാനവും ലഭിക്കും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - വിവാഹതടസ്സം, പൊതുപ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുകള്‍, കാര്യപരാജയം, സന്താനക്ലേശം, നഷ്ടബോധം ഇവ ഉണ്ടാകാം. ജീവിതപങ്കാളിക്ക് ഔദ്യോഗികമേഖലയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്ടപ്പെടും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - ബന്ധുജന സന്ദര്‍ശനം നടത്തും. കടം വാങ്ങിക്കുകയോ കൊടുക്കുകയോ ചെയ്യുന്നത് വളരെ ശ്രദ്ധിക്കണം. വാഹനലാഭത്തിന് യോഗം കാണുന്നു. തൊഴില്‍രഹിതര്‍ക്ക് ജോലി സാധ്യത കാണുന്നു. സംസാരത്തില്‍ നിയന്ത്രണം വേണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃക്ലേശത്തിനു സാധ്യത.

Today Horoscope in Malayalam

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - അവിചാരിതമായി യാത്രകള്‍ വേണ്ടി വരും. വിദേശജോലിക്കു സാദ്ധ്യത. പ്രവര്‍ത്തനമേഖലയില്‍ വിജയം ഉണ്ടാകും. ഭക്ഷണ സുഖം ഉണ്ടാകും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും, ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സഹോദരഗുണം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സഹോദരഗുണം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. യാത്രയില്‍ അപ്രതീക്ഷിത ക്ലേശങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ വളരെ സൂക്ഷിക്കണം.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - അവിചാരിത ധനലാഭം, തൊഴില്‍പരമായ മാറ്റങ്ങള്‍ സുഹൃത്തുക്കള്‍ വഴി സഹായം ഇവ ഫലം. കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ഉണ്ടാകും. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കം. വിദ്യാഗുണം ഉണ്ടാകും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ആരോഗ്യപരമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഭവനത്തില്‍ നവീകരണ പ്രവര്‍ത്തനം നടത്തുന്നതിന് തുടക്കം കുറിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന് സാധിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യസുഖവും സന്തോഷവും ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - അനാവശ്യ വിവാദങ്ങളില്‍ ഇടപെടും, ആഗ്രഹങ്ങള്‍ സഫലമാകും. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. സഹോദര ദുരിതത്തിനു സാധ്യത. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ദൂരയാത്രയ്ക്കു സാധ്യത. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+