സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും, ഉല്ലാസയാത്രകളില്‍ പങ്കെടുക്കും, സുഖഭോഗങ്ങള്‍ വര്‍ധിക്കും, രാശിഫലം
മേടം - വസ്തു സംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. ആരോഗ്യപരമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മൂലം മനസ്സ് അസ്വസ്ഥപ്പെടും. കലാപരമായ താല്‍പര്യം ഉടലെടുക്കും. ദീര്‍ഘനാളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും.
ഇടവം - വ്യവഹാരങ്ങളില്‍ തീരുമാനമാകും. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. യാത്രകള്‍ ക്ലേശകരം. വീടുവിട്ട് നില്‍ക്കും. പിതൃഗുണം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. തൊഴില്‍രഹിതര്‍ക്ക് പുതിയ അവസരങ്ങള്‍ സാദ്ധ്യമാകും.
മിഥുനം - സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. ധനപരമായി നേട്ടം ഉണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും. കര്‍മ്മസംബന്ധമായി പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും.

കര്‍ക്കടകം - ദൈവാനുകൂല്യം ഉണ്ടാകും. സാഹസപ്രവൃത്തികള്‍ അപകടകരമാകും. കാര്യസാധ്യം ഉണ്ടാകും. പുതിയ ജോലിയില്‍ പ്രവേശിക്കും. ഗൃഹത്തില്‍ അസ്വസ്ഥതയുണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വരവിനേക്കാള്‍ ചെലവ് വര്‍ധിക്കും. ഗുരുതുല്യരായവരുടെ പ്രീതി നേടിയെടുക്കും.
ചിങ്ങം - അപകട സാദ്ധ്യതയുള്ളതിനാല്‍ വാഹന യാത്ര സൂക്ഷിക്കുക. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം എടുക്കും.
കന്നി - ചെലവിനങ്ങള്‍ കുറയ്ക്കണം. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കും. നല്ല പേരു സമ്പാദിക്കും. പ്രയാസങ്ങള്‍ കുറയും. കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത.
ഉപരിപഠനത്തിന് ശ്രമിക്കുവര്‍ക്ക് തടസങ്ങള്‍ നേരിടും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്.
തൂലാം - സന്താനലബ്ധിക്കായി കാത്തിരിക്കുവര്‍ക്ക് തടസങ്ങള്‍ നേരിടും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. സന്താനങ്ങള്‍ക്ക് ഔഷധസേവ ആവശ്യമായി വരും. തൊഴില്‍പരമായി അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും.

വൃശ്ചികം - കൃഷിയില്‍ ശ്രദ്ധ കുറയരുത്. വ്യവസായികള്‍ക്കു പൊതുവേ നല്ല സമയം. ഉദ്യോഗക്കയറ്റം തടയപ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം. പണം ആവശ്യത്തിനു തികയാതെ വരും. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കും.
ധനു - ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.
മകരം - ചെലവുകള്‍ കൂടും. വീട്ടില്‍നിന്ന് മാറിത്താമസിക്കും. മാതാവിന്റെ ആനുകൂല്യം ഉണ്ടാകും. നല്ല കര്‍മങ്ങള്‍ അനുഷ്ഠിക്കണം. എതിര്‍പ്പുകളെ മറികടക്കും. ലഘുവായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക. മുന്‍കോപം നിയന്ത്രിക്കുക. ആഡംബര വസ്തുക്കളില്‍ വര്‍ദ്ധിക്കും. സുഖഭോഗങ്ങള്‍ വര്‍ധിക്കും.
കുംഭം - സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയമാണ്. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. കര്‍മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. പൊതുവേ എല്ലാ കാര്യങ്ങള്‍ക്കും തടസം നേരിടും.
മീനം - ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാകും. ഉറച്ച തീരുമാനങ്ങള്‍ എടുക്കും. ജോലി അന്വേഷകര്‍ക്കു തൊഴില്‍ ലഭിക്കും. നല്ല വിവാഹാലോചനകള്‍ വരും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. വ്യാപാര വ്യവസായ രംഗത്ത് പുരോഗതി ഉണ്ടാകും. അപവാദാരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും. സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും. ജോലി സംബന്ധമായി യാത്ര വേണ്ടിവരും.












Click it and Unblock the Notifications