ഈ നാളുകാർക്ക് അംഗീകാരവും സാമ്പത്തികനേട്ടവും, സന്താനസൗഭാഗ്യം, മംഗളകാര്യങ്ങൾ, രാശിഫലം
മേടം - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തു തിരിച്ചു കിട്ടും. യാത്രാഗുണം ഉണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. പ്രമോഷനു വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും അനുകൂല നീക്കുപോക്കുണ്ടാകും. സന്താനശ്രേയസ്സുണ്ടാകും.
ഇടവം- വിദേശത്തുനിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. പിതൃഗുണം ഉണ്ടാകും. അലങ്കാരവസ്തുക്കളോട് താല്‍പര്യം കൂടും. കലാപ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. പ്രണയ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും.
മിഥുനം - സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. മാതൃഗുണം ഉണ്ടാകും. അപ്രതീക്ഷിതമായി മേലധികാരികളില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും.

കര്‍ക്കടകം- ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരം നേരിടേണ്ടി വരും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേദിയില്‍ ശോഭിക്കാനാകും. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാകും. വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.
ചിങ്ങം - കര്‍മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ദാമ്പത്യസുഖവും, മനഃസന്തോഷവും അനുഭവപ്പെടും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.
കന്നി - അന്യദേശത്ത് താമസിക്കുന്നവര്‍ക്ക് ഗുണാനുഭവം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റത്തിന് സാധ്യത. ബിസിനസ്സ് അഭിവൃദ്ധിപ്പെടും. യാത്രാഗുണം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂല സമയം. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും.
തുലാം- എല്ലാ കാര്യത്തിലും ഉണര്‍വ്വും ഉന്മേഷവും അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. മുന്‍കോപവും, എടുത്തുചാട്ടവും ഉപേക്ഷിക്കണം. സുഹൃത്തുക്കളില്‍നിന്നു പലവിധ സഹായങ്ങളും പ്രതീക്ഷിക്കാം. പഠനകാര്യങ്ങളില്‍ ശ്രദ്ധ കുറയും.

വൃശ്ചികം - സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം കുറയും. പുതിയ സുഹൃത്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ വളരെ ജാഗ്രത വേണം. സര്‍ക്കാര്‍ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ഉദ്ദേശം സാധിക്കും. ചില വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാനിടയുണ്ട്.
ധനു - കര്‍മ്മസംബന്ധമായി യാത്ര ആവശ്യമായി വരും. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. സന്താനങ്ങള്‍ക്ക് രോഗസാധ്യത കാണുന്നു. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സമൂഹത്തില്‍ മാന്യസഥാനം കൈവരിക്കും.
മകരം - കര്‍മ്മരംഗത്ത് പലവിധ വിഷമതകളും ഉണ്ടാകും. സാമ്പത്തിക തിരിമറിയില്‍പ്പെടാതെ സൂക്ഷിക്കുക. വസ്തുതര്‍ക്കത്തിനും കലഹത്തിനും സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം. ധനനഷ്ടത്തിനു സാധ്യത. എല്ലാവരോടും ഹൃദ്യമായി പെരുമാറും. പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം. തൊഴില്‍രഹിതര്‍ക്കു ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും.
കുംഭം - ചെറിയതോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. പഴയകാല സുഹൃത്തിനെ കാണാന്‍ സാധിക്കും. വസ്തുവാഹനാദിയോഗം കാണുന്നു. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. സന്താനങ്ങള്‍ക്ക് തൊഴില്‍ലബ്ധി ഉണ്ടാകാനിടയുണ്ട്. ആഢംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.
മീനം - വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. സന്താനസൗഭാഗ്യം ഉണ്ടാകും. കലാ കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും, സാമ്പത്തികനേട്ടവും ഉണ്ടാകും. വാക്‌സാമര്‍ഥ്യം പ്രകടമാകും. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും.












Click it and Unblock the Notifications