പ്രമോഷനും അപ്രതീക്ഷിത ധന ലാഭവും, ശത്രുക്കൾ മിത്രങ്ങളാകും, നിത്യജ്യോതിഷഫലം അറിയാം

ഈ രാശിക്കാർ ആണ് നിങ്ങളെങ്കിൽ ഇത് വീട് നിർമ്മാണത്തിന് അനുകൂലമായ സമയമാണ്. ഇവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. അതേസമയം ഇവർക്ക് പലവിധത്തിലുളള സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും.
മറ്റ് ചില രാശിക്കാർ ഇന്നത്തെ ദിവസം വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ശത്രുക്കളെ സുഹൃത്തുക്കളാക്കി മാറ്റാൻ ഇവർക്ക് സാധിക്കും. നിങ്ങളുടെ രാശി പ്രകാരം ഇന്നത്തെ ദിവസത്തെ ജ്യോതിഷഫലം വിശദമായി വായിക്കാം.

മേടം
ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രമോഷനും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ധനനഷ്ടം. ആരോഗ്യപരമായി ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും.

ഇടവം
കുടുംബജീവിതം സന്തോഷകരമാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വാരം ഗുണകരമല്ല. മാതാവിന് ലഘുവായ അസുഖങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും.

മിഥുനം
ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം. വസ്ത്രവ്യാപാരികള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. അന്യരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കി പെരുമാറും. നിസാരകാര്യങ്ങളില്‍ കോപിക്കുന്ന സ്വഭാവം ഉപേക്ഷിക്കണം. ധനപരമായി നേട്ടം. ശത്രുക്കള്‍ കൂടും. വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. പലവിധത്തിലും സാമ്പത്തികനേട്ടമുണ്ടാകും.

കര്‍ക്കടകം
കുടുംബാംഗങ്ങളോടൊത്ത് ഉല്ലാസ യാത്രകള്‍ ഉണ്ടാകും. വ്യാപാര വ്യവസായ മേഖലയില്‍ അഭിവൃദ്ധിയുണ്ടാകും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. സന്താനങ്ങള്‍ മൂലം സന്തോഷിക്കും. അനാവശ്യകാര്യങ്ങളില്‍ ഇടപെടരുത്. മനഃക്ലേശം മാറിക്കിട്ടും. ലാഭാനുഭവങ്ങള്‍ ഉണ്ടാകും. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും.

ചിങ്ങം
പിതാവില്‍ നിന്നും നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ദൈവിക കാര്യങ്ങളില്‍ താത്പര്യം കൂടും. സഹന ശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപെടും. നാടു വിട്ടു കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നതിനുള്ള ശ്രമം വിജയിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും.

കന്നി
പഠന കാര്യങ്ങളില്‍ പുരോഗതി ദൃശ്യമാകും. രാഷ്ട്രീയക്കാര്‍ക്ക് ആരോപണങ്ങളെ നേരിടേണ്ടി വരും. അസുഖങ്ങള്‍ക്കു കുറവുണ്ടാകും. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ അലസത പ്രകടമാക്കും. ഉപരിപഠനത്തിനായി വിദേശത്തു പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും.

തുലാം
സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗം മൂര്‍ച്ഛിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ചെലവുകള്‍ വര്‍ദ്ധിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കുക. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാകും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ അലസത പ്രകടമാക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും.

വൃശ്ചികം
ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങ ളില്‍ അലസത പ്രകടമാക്കും. ഉപരിപഠനത്തിനായി വിദേശത്തു പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും.

ധനു
സുഖസൗകര്യങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കും. മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്ട ഭക്ഷണലാഭം ഉണ്ടാകും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം.

മകരം
കലാകാരന്മാര്‍ക്ക് കീര്‍ത്തിയും ധനാഗമവും ഉണ്ടാകും. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം. പ്രതിസന്ധികളെ മറികടക്കും. അവിവാഹിതരുടെ വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. സഹോദരനുമായുള്ള പിണക്കം മാറും. നിയപരമായ പ്രശ്‌നങ്ങള്‍ മാറും. വസ്തുവകകള്‍ സ്വന്തമാക്കും. നേട്ടങ്ങളുണ്ടാകുന്ന വാരമാണ്.

കുംഭം
പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടത അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കാന്‍ ശ്രമിക്കണം. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.

മീനം
സുഹൃത്തുക്കള്‍ മൂലം മനോവിഷമങ്ങള്‍ ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കും. കലാകാരന്മാര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. സഹോദരനുമായുള്ള പിണക്കം മാറും. നിയപരമായ പ്രശ്‌നങ്ങള്‍ മാറും. വസ്തുവകകള്‍ സ്വന്തമാക്കും. നേട്ടങ്ങളുണ്ടാകുന്ന വാരമാണ്. അവിവാഹിതരുടെ വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും.












Click it and Unblock the Notifications