Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്തുക്കളിൽ നിന്ന് മോശം അനുഭവം ഉണ്ടാകും, പണം നഷ്ടപ്പെടും, ഈ രാശിക്കാർക്ക് തീരെ മോശം സമയം

കർക്കിടകം രാശിക്കാരാണോ? വീടുപണി നടക്കുന്നുണ്ടോ? എങ്കിൽ കാര്യങ്ങൾ കുറച്ച് പതുക്കെയാകാൻ സാധ്യതയുണ്ട്. അതേസമയം ബന്ധുക്കളുടെ സഹായം ലഭിക്കും. ചിങ്ങം രാശിക്കാർക്ക് തൊഴിൽ ചെയ്യുന്ന മേഖലയിൽ പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. തെറ്റിദ്ധാരണ മൂലമുളള ആരോപണങ്ങൾക്ക് ഇരയാകും. നിങ്ങളുടെ രാശിഫലം വായിക്കാം.

മേടം - പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.

ഇടവം - വസ്തുവകകള്‍ നഷ്ടപ്പെടും. കച്ചവടത്തില്‍ ശ്രദ്ധിക്കണം. വ്യവഹാരങ്ങളില്‍ അകപ്പെടും. വാഗ്വാദങ്ങള്‍ ഉണ്ടാകാതെ നോക്കണം. സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. മനഃസമാധാനം കുറയും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ വിഷമിക്കും.

Today Horoscope in Malayalam

മിഥുനം - ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിന് പാഴ്‌ചെലവുകള്‍ ഉണ്ടാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അകാരണമായി കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

കര്‍ക്കടകം - ഗൃഹനിര്‍മ്മാണം ദ്രുതഗതിയിലാവും. വിദ്യാര്‍ത്ഥികള്‍ക്കു നല്ല സമയം. മനോവിഷമതകള്‍ ശല്യം ചെയ്യും. വിലകൂടിയ വസ്തു സ്വന്തമാക്കും. ബന്ധുക്കളുടെ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും.

ചിങ്ങം - ദമ്പതികള്‍ തമ്മിലുള്ള അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ജോലിസ്ഥലത്ത് തെറ്റിദ്ധാരണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. പൊതുകാര്യങ്ങളില്‍ പങ്കെടുക്കും.

കന്നി - കര്‍ഷകര്‍ക്കു നേട്ടങ്ങള്‍ ഉണ്ടാകും. ശത്രുശല്യം കുറയും. രോഗങ്ങള്‍ കുറയും. തൊഴില്‍രഹിതര്‍ക്കു തൊഴില്‍ ലഭിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. വിദേശത്തു നിന്നും നാട്ടില്‍ വരും.

Today Horoscope in Malayalam

തുലാം - ശത്രുക്കളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. എല്ലാ കാര്യത്തിലും അധികം ധനച്ചെലവ് അനുഭവപ്പെടും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും. വാഹന സംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത.

വൃശ്ചികം - വിമര്‍ശനങ്ങളുണ്ടാകും. ദൈവികാനുഷ്ഠാനങ്ങളില്‍ ശ്രദ്ധിക്കണം. രോഗാരിഷ്ടകള്‍ ഉണ്ടാകും. പരുഷമായി പെരുമാറും. പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്പര്യം കാണിക്കും. ഉന്നതവ്യക്തികളെ സ്വാധീനിക്കും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നു.

ധനു - കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലവിലുള്ള ജോലി നഷ്ടപ്പെടാന്‍ സാധ്യത. ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ. മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും.

മകരം - ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ഗുരുജനങ്ങളുടെ വാക്കുകള്‍ മാനിക്കണം. മേലധികാരികളുമായി തര്‍ക്കങ്ങള്‍ ഉണ്ടാകും. യാത്രകള്‍ മാറ്റിവയ്ക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും മോചനം ലഭിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭഗിയായി നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും.

കുംഭം - പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. ദൂരയാത്രകള്‍ ആവശ്യമായി വരും. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് ഇടയുണ്ട്. ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടിവരും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും.

മീനം - തൊഴില്‍രംഗത്ത് അംഗീകാരം ലഭിക്കും. അപകടങ്ങളില്‍ നിന്നു രക്ഷപെടും. കുടുംബസുഖം ഉണ്ടാകും. ശത്രുക്കള്‍ കുറയും. എല്ലാ കാര്യങ്ങളും വളരെ കരുതലോടുകൂടി മാത്രമേ നിര്‍വഹിയ്ക്കുകയുള്ളു. വ്യാപാരം വിപുലീകരിയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഭൂസ്വത്തു വാങ്ങണമെന്ന ആഗ്രഹം സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+