ആഗ്രഹ സാഫല്യം ഉണ്ടാകും, വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം, പ്രേമ വിവാഹത്തിന് അനുകൂല സമയം
കന്നി രാശിക്കാർക്ക് നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കും. ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടും. തുലാം രാശിക്കാരായ കലാകാരന്മാർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. വൃശ്ചികം രാശിക്കാർ ഭൂമി സംബന്ധമായ ഇടപാടുകളിൽ നിന്ന് വിട്ട് നിൽക്കണം. രാശിഫലം വിശദമായി വായിക്കാം.
മേടം - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. സര്‍ക്കാര്‍ നിയമനത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഉത്തരവ് ലഭിക്കാന്‍ തടസം നേരിടും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടം ഉണ്ടാകും. പൂര്‍വികസ്വത്ത് സംബന്ധമായ അഭിപ്രായവ്യത്യാസം ഉണ്ടാകും.
ഇടവം - പ്രവര്‍ത്തനരംഗത്തു ശ്രദ്ധ ആവശ്യമാണ്. അസുഖങ്ങളെ തരണം ചെയ്യും. സന്താനശ്രേയസ്സ് വര്‍ധിക്കും. വിവാഹ സംബന്ധമായി നിര്‍ണായക തീരുമാനമെടുക്കും. ആഗ്രഹ സാഫല്യം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

മിഥുനം - ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. നിലവിലുണ്ടായിരുന്ന വിവാഹാലോചന തീര്‍ച്ചപ്പെടുത്തും. മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും.
കര്‍ക്കടകം - മുതിര്‍ന്നവരോടു ശ്രദ്ധിച്ചു പെരുമാറണം. ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. പണം കടം കൊടുക്കും. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. അസുഖങ്ങള്‍ വര്‍ധിക്കും. അന്യദേശയാത്ര തടസ്സപ്പെടും. ബിസിനസ്സ് പുരോഗതി കുറയും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം.
ചിങ്ങം - വിനോദങ്ങളില്‍ പങ്കെടുക്കും. പ്രേമ വിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.
കന്നി - ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മാതാവിന്റെ ഇഷ്ടങ്ങള്‍ നിറവേറ്റും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ജീവിതനിലവാരം മെച്ചപ്പെടും. നഷ്ടവസ്തു തിരികെ ലഭിക്കും. ശ്രേയസ്‌കരമായ വാരമാണ്. ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. വരവില്‍ കവിഞ്ഞ് ചെലവ് കൂടും.

തുലാം - വിദേശത്ത് നിന്നും നാട്ടില്‍ വരാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ചില ബുദ്ധിമുട്ടുകള്‍ വരാം. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.
വൃശ്ചികം - ശരീരക്ഷീണം അനുഭവപ്പെടും. ഭൂമി സംബന്ധമായ ഇടപാടുകള്‍ നടത്തരുത്. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂരയാത്രയ്ക്ക് സാദ്ധ്യത. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.
ധനു - പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ മറുപടി ലഭിക്കും. അനാവശ്യ ചിന്തകള്‍ക്ക് മനസ്സനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിയോഗികള്‍ വര്‍ദ്ധിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. കടം വീട്ടാന്‍ കഴിയും.
മകരം - വാഹന ഇടപാടില്‍ ലാഭം ഉണ്ടാകും. പണച്ചെലവ് അധികരിക്കും. പഠനരംഗത്തു ശോഭിക്കാന്‍ കഴിയും. പുതിയ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കും. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക. യാത്രകള്‍ ഉപകാരപ്രദമാകും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകും. വില കൂടിയ വസ്തുക്കള്‍ വാങ്ങും.
കുംഭം - കുടുംബത്തില്‍ അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒരുമിക്കും. ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളുക. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത പ്രകടമാക്കും.
മീനം - യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങള്‍ കൂടും. സ്വത്തുതര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.












Click it and Unblock the Notifications