Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് നിങ്ങൾക്ക് അപ്രതീക്ഷിത സൗഭാഗ്യം, സര്‍വ്വാഭീഷ്ടസിദ്ധി, സാമ്പത്തിക നേട്ടം, നിത്യജ്യോതിഷഫലം

തുലാം രാശിക്കാർക്ക് മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാനുളള സാധ്യതയുണ്ട് ഇന്നത്തെ ദിവസം.

astrology

മിഥുനം രാശിക്കാരായ ആളുകൾക്ക് ഇന്നത്തെ ദിവസം വിവാഹ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അനുകൂലമാണ്. ഇവർ തങ്ങളുടെ പ്രവൃത്തികളിൽ ജാഗ്രത പാലിക്കണം. ഭൂമി സംബന്ധമായ ഇടപാടുകളിലൂടെ ഇവർക്ക് പണം ലഭിക്കും.

കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കാത്ത ചില തടസ്സങ്ങൾ നേരിടേണ്ടി വരും. സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ശ്രദ്ധ വേണം. നിങ്ങളുടെ ഇന്നത്തെ രാശിഫലം വിശദമായി വായിക്കാം...

മേടം

മേടം

ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്ര ഒഴിവാക്കണം. പ്രണയ സാഫല്യമുണ്ടാകും.

ഇടവം

ഇടവം

കുടുംബച്ചുമതല നിര്‍വഹിക്കുന്നതില്‍ താല്‍പര്യം കാണിക്കും. വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കാനുള്ള പ്രവണത ഉണ്ടാകും. കലാകാരന്മാര്‍ക്കു കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും.

മിഥുനം

മിഥുനം

വിവാഹകാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കണം. കര്‍മ്മരംഗത്ത് ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും.

കര്‍ക്കടകം

കര്‍ക്കടകം

കച്ചവടം ഗുണകരമാകും. പ്രതിസന്ധി മറികടക്കാനുള്ള മനോബലം ഉണ്ടാകും. തീര്‍ത്ഥാടനങ്ങളില്‍ പങ്കെടുക്കും. പുതിയ പദ്ധതി നടപ്പാക്കാനുള്ള ആസൂത്രണങ്ങള്‍ പുരോഗമിക്കും. അവിചാരിത തടസ്സങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. ധനനഷ്ടങ്ങള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുക.

ചിങ്ങം

ചിങ്ങം

അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതയ്ക്കും സാദ്ധ്യത. മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ദൃശ്യമാധ്യമപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും.

കന്നി

കന്നി

ബന്ധുക്കളെ സഹായിക്കാന്‍ കഴിയും. ധനലാഭം, മനഃസുഖം ഉണ്ടാകും. തൊഴില്‍രംഗത്ത് ആത്മാര്‍ത്ഥത പ്രകടിപ്പിക്കും. ധനപരമായി നേട്ടങ്ങള്‍, ബന്ധുജന സമാഗമം, ഉയര്‍ന്ന സ്ഥാനപ്രാപ്തി, പൊതുവെ സര്‍വ്വകാര്യസിദ്ധി ഇവ ഫലമാകുന്നു. മദ്ധ്യാഹ്നശേഷം ഗുണകരമായ ചന്ദ്രരാശി മാറ്റമുണ്ടാകുന്നതാണ്.

തുലാം

തുലാം

പൊതുവേ എല്ലാ കാര്യത്തിലും അലസത പ്രകടമാക്കും. അശ്രദ്ധ മുഖേന ബിസിനസ്സില്‍ ധനനഷ്ടം സംഭവിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും.

വൃശ്ചികം

വൃശ്ചികം

കച്ചവടാഭിവൃദ്ധി ദൃശ്യമാകും. സഹപ്രവര്‍ത്തകരുടെ ആനുകൂല്യം കുറഞ്ഞുവരുന്നതായി അനുഭവപ്പെടും. പുതിയ ഗൃഹം വാങ്ങാനോ ഗൃഹനിര്‍മ്മാണം ആരംഭിക്കാനോ കഴിയും. മധ്യാഹ്നശേഷം ഗുണാത്മകമായ മാറ്റമുണ്ടാകുന്നതാണ്. കാര്യതടസ്സങ്ങള്‍, പരാജയം, ധനനഷ്ടങ്ങള്‍, രോഗക്ലേശങ്ങള്‍ ഇവ ഫലമാകുന്നു.

ധനു

ധനു

പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. ശത്രുക്കളില്‍ നിന്നും നിരന്തരമായ പീഡനം ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

മകരം

മകരം

വ്യവഹാരാദികള്‍ അനുകൂലമായ തീരുമാനത്തില്‍ അവസാനിക്കും. മാനസികാസ്വാസ്ഥ്യം ഉണ്ടാകും. കൂട്ടുകാരുമായി പിണങ്ങാനിടയുണ്ട്. അവിചാരിത പ്രതിബന്ധങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് പലവിധ അസ്വസ്ഥതകള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, സര്‍വ്വകാര്യപരാജയം ഇവ ഫലം.

കുംഭം

കുംഭം

മനഃക്ലേശത്തിന് സാദ്ധ്യത. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. നിദ്രാഭംഗം അനുഭവപ്പെടും. ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

മീനം

മീനം

ഭാര്യയുമായി ലഘുവായ തര്‍ക്കം ഉണ്ടാകും. മാനഹാനി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനം മുഖേന ധനനഷ്ടം ഉണ്ടാകും. പൊതുവെ സര്‍വ്വാഭീഷ്ടസിദ്ധി ഫലമാകുന്നു. സാമ്പത്തിക നേട്ടങ്ങള്‍, അപ്രതീക്ഷിത സൗഭാഗ്യം, തൊഴില്‍പരമായി ഉയര്‍ച്ച ഇവ ഫലം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+