Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും, ആര്‍ഭാടകരമായ ജീവിതം നയിക്കും, വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും, രാശിഫലം

മിഥുനം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത ചില പണികള്‍ മേലധികാരികളില്‍ നിന്നും ലഭിക്കാനുളള സാധ്യതയുണ്ട്. വിദേശത്ത് പഠിക്കാന്‍ പോകുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. കര്‍ക്കിടകം രാശിക്കാരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ മാറും.. നിങ്ങളുടെ രാശിഫലം വിശദമായി അറിയാം.

മേടം - മുന്‍കോപം നിയന്ത്രിക്കണം. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് മനഃക്ലേശത്തിന് സാദ്ധ്യത.

ഇടവം - ധനപരമായ കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഊഹക്കച്ചവടം ലാഭകരമാകും. കട ബാധ്യത കുറയ്ക്കാനാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും. കര്‍മ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും.

Today Horoscope in Malayalam

മിഥുനം - അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും.

കര്‍ക്കടകം - സാമ്പത്തിക പരാധീനതകള്‍ മാറും. ശത്രുക്കളുടെ മേല്‍ വിജയം നേടും. സഹോദര സഹായം വര്‍ധിക്കും. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദിഗുണം ഉണ്ടാകും. ചില കുടുംബ സുഹൃത്തുക്കള്‍ എതിരാളിയാകും. കലാപരമായ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. നേതൃഗുണം ഉണ്ടാകും. വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.

ചിങ്ങം - സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വില പിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസമുണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

കന്നി - വ്യവഹാരങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം. തൊഴില്‍മാറ്റം ഉണ്ടാകും. കാര്‍ഷികാദായം കുറയും ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. പ്രവര്‍ത്തനശൈലി മാറും.

Today Horoscope in Malayalam

തുലാം - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

വൃശ്ചികം - കൃത്യനിഷ്ഠ പാലിക്കണം. വ്യാപാര പുരോഗതി കുറയും. അവസരങ്ങള്‍ നഷ്ടപ്പെടും. ഉദ്യോഗസ്ഥര്‍ക്കു നല്ല സമയമാണ്. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ധനനഷ്ടം കുറയ്ക്കാന്‍ ശ്രമിക്കണം. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ആരോഗ്യക്ലേശം അനുഭവപ്പെടും.

ധനു - ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് തടസം നേരിടും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താത്പര്യം കുറയും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും.

മകരം - പുതിയ വരുമാനമാര്‍ഗ്ഗം ഉണ്ടാകും. കലാകാരന്മാര്‍ക്ക് ഏറ്റവും നല്ല സമയമാണ്. കാര്യപ്രാപ്തിയുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

കുംഭം - ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കര്‍മ്മ രംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. സര്‍ക്കാരില്‍നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

മീനം - ചില പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ആര്‍ഭാടകരമായ ജീവിതം നയിക്കും. അര്‍ഹതപ്പെട്ട പണം കൈവശം വന്നുചേരും. മാതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. പരുഷമായി പെരുമാറും. മാനസിക അസ്വസ്ഥത ഉണ്ടാകും. നിയമഞ്ജര്‍ ശ്രദ്ധിക്കണം. കുടുംബവഴക്ക് ഉണ്ടാകാതെ നോക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+