ഈ രാശിക്കാർക്ക് ജോലിയിൽ പ്രമോഷൻ, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ദൂരയാത്രകള്‍ വേണ്ടിവരും, രാശിഫലം
മേടം - സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ തടസം നേരിടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂല സമയം.
ഇടവം - അധ്വാനശേഷി കൂടും. കാര്യവിഘ്‌നങ്ങള്‍ മറികടക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. എല്ലാ രംഗത്തും വിജയിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. പിതൃസ്വത്ത് സംബന്ധമായി തര്‍ക്കത്തിന് സാധ്യത. സഹോദരസ്ഥാനീയരില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. വകുപ്പുതല പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കും.
മിഥുനം - ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. വാഹനസംബന്ധമായ ചെലവുകള്‍ കൂടും. ആഘോഷവേളകളില്‍ പങ്കെടുക്കും. കേസുകളില്‍ വിജയിക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസമുണ്ടാകും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത.

കര്‍ക്കടകം - കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകും. ഭവന നിര്‍മ്മാണം തടസ്സപ്പെടും. എല്ലാ രംഗത്തും ശ്രദ്ധ ആവശ്യമാണ്. ഉത്തരവാദിത്തങ്ങള്‍ കൂടും. കര്‍മരംഗത്തു പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തേക്കും. കലാകാരന്മാര്‍ക്ക് പ്രശസ്തി വര്‍ധിക്കും. ഉദ്യോഗത്തില്‍ പ്രമോഷന്‍ പ്രതീക്ഷിക്കാം. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും.
ചിങ്ങം - വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കാന്‍ അറിയിപ്പ് ലഭിക്കും.
കന്നി - ശത്രുപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. യാത്രാക്ലേശം അനുഭവപ്പെടും. സാമര്‍ത്ഥ്യം പ്രകടിപ്പിക്കും. സുഹൃദ്ഗുണം ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അഡീഷണനല്‍ ചാര്‍ജ് വഹിക്കേണ്ടി വരും. ഭാവിയില്‍ നേട്ടങ്ങള്‍ക്ക് പണം മുടക്കും. ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
തുലാം - ദൂരയാത്രകള്‍ വേണ്ടിവരും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. പോലീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥാനചലനം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടും.

വൃശ്ചികം - കൃഷി വിളകളില്‍ നിന്നു ലാഭം ഉണ്ടാകും. കര്‍മനിപുണത ഉണ്ടാകും. ധനനഷ്ടം കുറയും. സ്വജനാനുകൂല്യം ഉണ്ടാകും. ഗൃഹത്തിലെ അറ്റകുറ്റപണികള്‍ക്കായി പണം ചെലവഴിക്കും. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അധികച്ചെലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം.
ധനു - സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. താല്‍ക്കാലികമായി ലഭിച്ച ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ലകാലം. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.
മകരം - സമൂഹത്തില്‍ മാനിക്കപ്പെടും. ഉദരരോഗങ്ങള്‍ ഉണ്ടാകും. ധനധാന്യസമൃദ്ധി ഉണ്ടാകും. കര്‍ഷകര്‍ക്കു നല്ല വിളവ് ലഭിക്കും. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം. സഹോദരങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.
കുംഭം - അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളുക, വസ്തുസംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സഹോദരാദി സുഖക്കുറവ് ഉണ്ടാകും.
മീനം - ആഡംബരപ്രിയം ഉണ്ടാകും. പിടിവാശി ഉണ്ടാകും. രാഷ്ട്രീയക്കാര്‍ ശ്രദ്ധിക്കണം. കളത്രപുത്രാദികളുടെ ആനുകൂല്യങ്ങള്‍ ഉണ്ടാകും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസമുണ്ടാകും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ശാരീരികവും മാനസികവുമായ സുഖം അനുഭവപ്പെടും. കൃഷിയില്‍നിന്ന് വരുമാനം പ്രതീക്ഷിക്കാം.












Click it and Unblock the Notifications