ലാഭാനുഭവങ്ങള്‍ കൂടും, ആപത്തുകളെ മറികടക്കും, സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക, രാശിഫലം
മേടം - പുതിയ സുഹൃത്ത് മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.
ഇടവം - വസ്തുസംബന്ധമായ ഇടപാടുകള്‍ നടത്തും. മത്സരങ്ങളില്‍ വിജയിക്കും. കുടുംബാനുകൂല്യം വര്‍ധിക്കും. കടബാധ്യതകള്‍ തീര്‍ക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഈശ്വരാരാധനയിലൂടെ ആശ്വാസം കണ്ടെത്തും. വാഗ്വാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം.
മിഥുനം - കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിന് പാഴ്ചിലവുകള്‍ ഉണ്ടാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും.

കര്‍ക്കടം - ധനാഗമം വര്‍ധിക്കും. ആരോഗ്യ ബുദ്ധിമുട്ടു മാറും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കും. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ശത്രുക്കളില്‍ നിന്നും ഉപദ്രവമുണ്ടാകും. ബുദ്ധി സാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപെടും. പൂര്‍വ്വിക സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
ചിങ്ങം - ദമ്പതികള്‍ തമ്മിലുള്ള അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ജോലിക്കാര്‍ മുഖേന നാശനഷ്ടം ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ജോലിസ്ഥലത്ത് തെറ്റിദ്ധാരണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. പൊതുകാര്യങ്ങളില്‍ പങ്കെടുക്കും.
കന്നി - ഏതുകാര്യവും നിഷ്പ്രയാസം ചെയ്തുതീര്‍ക്കും. വിദേശ തൊഴിലവസരം. ആരോഗ്യം തൃപ്തികരം. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടരുത്. ഇന്റര്‍വ്യൂകളില്‍ ശോഭിക്കും. സുഹൃത്തുക്കളുമായി പിണങ്ങും. വാഹനം വാങ്ങാനുള്ള തീരുമാനം മാറ്റേണ്ടിവരും.
തുലാം - ശത്രുക്കളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. എല്ലാകാര്യത്തിലും അധികം ധനചെലവ് അനുഭവപ്പെടും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും.

വൃശ്ചികം - പുതിയ തീരുമാനങ്ങള്‍ എടുക്കും. വ്യവഹാരങ്ങള്‍ക്കു തീര്‍പ്പുണ്ടാകും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. ദുര്‍വ്യയം കുറയ്ക്കാനാകും. നിലവിലുള്ള സംരംഭം താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കേണ്ടതായ തീരുമാനം കൈക്കൊള്ളും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും.
.
ധനു - കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലവിലുള്ള ജോലി നഷ്ടപ്പെടാന്‍ സാധ്യത. ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ. മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും.
മകരം - ഉദരരോഗങ്ങള്‍ മൂലം ക്ലേശിക്കും. വിപരീത അനുഭവങ്ങള്‍ വര്‍ധിക്കും. വാഹനങ്ങളില്‍ നിന്ന് അപകടം ഉണ്ടാകാതെ നോക്കണം. അപകീര്‍ത്തിക്ക് സാദ്ധ്യത ഉള്ളതിനാല്‍ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം കൂടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത പ്രകടമാക്കും
കുംഭം - പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. ദൂരയാത്രകള്‍ ആവശ്യമായി വരും. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് ഇടയുണ്ട്. ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും.
മീനം - വ്യാപാരത്തില്‍ ശ്രദ്ധ കുറയരുത്. സന്താനഭാഗ്യം ഉണ്ടാകും. ലാഭാനുഭവങ്ങള്‍ വര്‍ധിക്കുന്ന വാരമാണ്. മനോവ്യാകുലതകള്‍ മാറും. ഗൃഹനിര്‍മ്മാണം ആരംഭിക്കും. ശ്രേയസ്സു വര്‍ധിക്കും. മേലധികാരികള്‍മൂലം നേട്ടങ്ങളുണ്ടാകും. ആപത്ഘട്ടങ്ങളെ തരണം ചെയ്യും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും.












Click it and Unblock the Notifications