പ്രണയസാഫല്യം, ഉന്നത സ്ഥാനക്കയറ്റം, ഉദ്ദിഷ്ടകാര്യസിദ്ധി, കടം വീട്ടാന്‍ കഴിയും, രാശിഫലം അറിയാം
മിഥുനം രാശിക്കാർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യമായ സമയമാണിത്. ഇവർ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും.അതേസമയം കർക്കിടകം രാശിക്കാർക്ക് സർവ്വകാര്യത്തിലും തടസ്സം നേരിടും. നിങ്ങളുടെ രാശിഫലം അറിയണ്ടേ?
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - സര്‍വ്വകാര്യ പ്രതിബന്ധം, വിവിധ അസ്വസ്ഥതകള്‍, ഇച്ഛാഭംഗം, മനഃക്ലേശം ഇവ കാണുന്നു. മധ്യാഹ്നത്തോടെ ഗുണകരമായ മാറ്റമുണ്ടാകും. കച്ചവടലാഭം ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. ശാരീരിക പ്രശ്‌നങ്ങള്‍ മാറും. മനോധൈര്യത്തോടെ പ്രവര്‍ത്തിക്കുക. വീട് മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. പ്രണയലക്ഷ്യങ്ങള്‍ സാധിക്കും. സായാഹ്നത്തോടെ മാറ്റമുണ്ടാകും. അനാവശ്യ ചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അശ്രദ്ധയോടു കൂടി പ്രവര്‍ത്തിക്കരുത്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ധനപരമായി വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. മധ്യാഹ്നം കഴിഞ്ഞാല്‍ വളരെ ശ്രദ്ധിക്കുക. പ്രണയകാര്യങ്ങള്‍ ഉണ്ടാകും. സാമ്പത്തികമേന്മ ഉണ്ടാകും. അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ചെലവുകള്‍ കുറയും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - സകലകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, മനോമാന്ദ്യം, യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെ ഉണ്ടാകുന്നതാണ്. മധ്യാഹ്നശേഷം ഗുണകരം. പിതൃഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - മനസ്സിന്റെ അഭീഷ്ടങ്ങള്‍ സാധിക്കും. ധനപരമായ നേട്ടങ്ങള്‍ പലതും കൈവരിക്കും. കൂടുതല്‍ ഉന്നതസ്ഥാനത്തേക്കു മാറ്റമുണ്ടാകുന്നതാണ്. രോഗശമനം ഉണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മരംഗത്ത് പ്രശസ്തി കൂടും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗികമായി നടക്കും. ധനനേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഉയര്‍ന്ന സ്ഥാനത്തേക്ക് കയറ്റം കിട്ടുന്നതിനു സാധ്യത. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ധനസമൃദ്ധിയുണ്ടാകും. മധ്യാഹ്നശേഷം മാറ്റമുണ്ടാകുന്നതാണ്. യാത്രകള്‍ ഉപകാരപ്രദമാകും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകും. വില കൂടിയ വസ്തുക്കള്‍ വാങ്ങും. കടം വീട്ടാന്‍ കഴിയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - സകലകാര്യവിജയം, സാമ്പത്തിക പുരോഗതി, നൂതന ഗൃഹലാഭം ഇവ കാണുന്നു. സുപ്രധാനമായ ചില തീരുമാനങ്ങള്‍ എടുക്കും. കച്ചവടലാഭം ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. ശാരീരിക പ്രശ്‌നങ്ങള്‍ മാറും. മനോധൈര്യത്തോടെ പ്രവര്‍ത്തിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സര്‍വ്വാഭീഷ്ടസിദ്ധി, ധനസമൃദ്ധി, സാവധാനമുള്ള ഗതിയില്‍ നിന്നും അതിവേഗമുള്ള കാര്യസാധ്യങ്ങള്‍ ഇവയൊക്കെ ഫലമാകുന്നു. മധ്യാഹ്നശേഷം ഗുണദോഷസമ്മിശ്ര ഫലം. കര്‍മ്മരംഗത്ത് പ്രശസ്തി കൂടും. മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - സര്‍വ്വാഭീഷ്ടസിദ്ധി, ധനസമൃദ്ധി, സാവധാനമുള്ള ഗതിയില്‍നിന്നും അതിവേഗമുള്ള കാര്യസാധ്യങ്ങള്‍ ഇവയൊക്കെ ഫലമാകുന്നു. മധ്യാഹ്നശേഷം ഗുണദോഷസമ്മിശ്രഫലം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - സകലകാര്യ തടസ്സങ്ങള്‍, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, പുതിയ കാര്യങ്ങള്‍ക്ക് പരാജയം ഇവയെല്ലാം ഉണ്ടാകുന്നതിനു സാധ്യത. വളരെ ശ്രദ്ധിച്ചുമാത്രം എല്ലാം ചെയ്യുക. ഇഷ്ടഭക്ഷണലാഭം ഉണ്ടാകും. അശ്രദ്ധയോടുകൂടി പ്രവര്‍ത്തിക്കരുത്. മനഃസമാധാനം കുറയും. കര്‍മ രംഗത്തു വീഴ്ച സംഭവിക്കും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിത്തീരുന്നതാണ്. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗശമനം ഉണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം.












Click it and Unblock the Notifications