ബന്ധുക്കൾ ശത്രുക്കളാകും, അച്ഛനുമായി അഭിപ്രായ വ്യത്യാസം, ജീവിതത്തിൽ വലിയ മാറ്റം, നിത്യജ്യോതിഷഫലം

തുലാം രാശിക്കാരാണ് നിങ്ങളെങ്കിൽ കുടുംബ ജീവിതത്തിലെ വിഷമങ്ങൾ ഇന്നത്തോടെ മാറിക്കിട്ടും. പുതിയ വീട് നിർമ്മിക്കുന്നതിന് വേണ്ടി പണം ചിലവഴിക്കും. ബിസിനസ്സ് രംഗത്ത് വലിയ മത്സരം നേരിടേണ്ടി വരും.
വൃശ്ചികം രാശിക്കാരായ ആളുകൾക്ക് ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടാകും. അച്ഛനുമായി ഈ രാശിക്കാർക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാനുളള സാധ്യത കാണുന്നു. നിങ്ങളുടെ ഇന്നത്തെ രാശിഫലം വായിക്കാം..

മേടം
വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.

ഇടവം
ബിസിനസ്സുകാര്‍ വെല്ലുവിളി നേരിടേണ്ടി വരും. ദീര്‍ഘയാത്ര ആവശ്യമാകും. ഗൃഹനിര്‍മ്മാണത്തിനു ശ്രമം തുടങ്ങും. വാഹനം വാങ്ങാന്‍ സാഹചര്യമൊരുങ്ങും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും.

മിഥുനം
പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം.

കര്‍ക്കടകം
സുഖസൗകര്യം വര്‍ധിപ്പിക്കും. സാമ്പത്തിക വഞ്ചന സൂക്ഷിക്കണം. ദീര്‍ഘകാലത്തെ ആഗ്രഹം നിറവേറും. ഗുണകരമായ സുഹൃദ്ബന്ധമുണ്ടാകും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം.

ചിങ്ങം
സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും.

കന്നി
കച്ചവടരംഗം വിപുലീകരിക്കും. പഠനത്തില്‍ ജാഗ്രതക്കുറവ് പാടില്ല. പ്രയത്‌ന ഫലം കണ്ടുതുടങ്ങും. സന്താനങ്ങള്‍ മുഖേന സന്തോഷിക്കാന്‍ അവസരം ലഭിക്കും. ആലോചിക്കാതെ ചെയ്യുന്ന പ്രവൃത്തി അബദ്ധത്തില്‍ കലാശിക്കും. ദുഃഖ വാര്‍ത്ത ശ്രവിക്കും. കുടുംബബന്ധുക്കളുമായി പിണങ്ങും. ഉത്സാഹം കുറയും.

തുലാം
ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബ ജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

വൃശ്ചികം
കലാകാരന്മാരുടെ പ്രശസ്തി വര്‍ധിക്കും. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യം ഉണ്ടാകും. മേലധാരികാരികളെ തൃപ്തിപ്പെടുത്താന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ ഉത്സാഹിച്ചു പഠിക്കാന്‍ ശ്രമിക്കേണ്ടതാണ്. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും.

ധനു
വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുന്‍കോപം നിയന്ത്രിക്കണം. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് മനഃക്ലേശത്തിന് സാദ്ധ്യത.

കുംഭം
സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാര്‍ത്ഥകള്‍ക്ക് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും.

മീനം
കര്‍മവിഘ്‌നം ഉണ്ടാകില്ല. ലഘുദേഹാരിഷ്ടം പ്രതീക്ഷിക്കണം. കഷ്ടപ്പെടുന്ന വരെ സഹായിക്കാന്‍ കഴിയും. സന്തോഷാനുഭവം ഉണ്ടാകും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. മത്സരവേദികളില്‍ വിജയിക്കുവാന്‍ സാദ്ധ്യത. കടബാദ്ധ്യത തീര്‍ക്കാന്‍ പൂര്‍വ്വികസ്വത്ത് വില്‍ക്കേണ്ടി വരും. പിതാവിനു ശ്രേയസ് വര്‍ധിക്കും. ഒന്നിലധികം കേന്ദ്രത്തില്‍നിന്ന് വരുമാനം പ്രതീക്ഷിക്കാം. കടബാധ്യത തീര്‍ക്കാന്‍ കഴിയും.












Click it and Unblock the Notifications