Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർ സ്ത്രീകളുമായി ഇടപഴകുമ്പോള്‍ സൂക്ഷിക്കണം! ദമ്പതികള്‍ തമ്മില്‍ പ്രശ്നങ്ങൾ, ഇന്നത്തെ നാൾഫലം

astrology

ചിങ്ങം രാശിക്കാരായ ആളുകൾക്ക് ഇന്നത്തെ ദിവസം ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവരാണെങ്കിൽ അതിനുളള തടസ്സങ്ങളെല്ലാം മാറിക്കിട്ടും. തെറ്റിദ്ധാരണകൾ മൂലം വീട്ടിലെ മനസ്സമാധാനം പോയിക്കിട്ടും.

വൃശ്ചികം രാശിക്കാരായ ആളുകൾക്ക് ദാമ്പത്യ സുഖമുണ്ടാകും. തടസ്സങ്ങളെ വിജയകരമായി മറികടക്കും. ഈ രാശിക്കാർക്ക് സ്ത്രീകൾ മൂലം നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ ഇന്നത്തെ രാശിഫലം വിശദമായി അറിയാം.

മേടം

മേടം

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകാം. വാക്ചാതുര്യം പ്രകടമാക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ അലസതകള്‍ അനുഭവപ്പെടും.

ഇടവം

ഇടവം

ജനാനുകൂല്യം ഉണ്ടാകും. ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കണം. ജോലി ഭാരം കുറയും. കൃഷിയില്‍ പുരോഗതിയുണ്ടാകും. പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മനോധൈര്യം വര്‍ധിക്കും. കൃഷിക്കാര്‍ക്ക് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം.

മിഥുനം

മിഥുനം

ധനാഗമനത്തിനുള്ള പല വഴികളും തുറന്നു കിട്ടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട്.

കര്‍ക്കടകം

കര്‍ക്കടകം

കര്‍മകുശലത ഉണ്ടാകും. ലഘുവായ അസുഖങ്ങള്‍ ഉണ്ടാകും. പ്രതിബന്ധങ്ങള്‍ മാറും. വരുമാനം കൂടും. സ്ത്രീജനങ്ങളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണം. പൊതുവേ സന്തോഷകരമായ പരിതസ്ഥിതിയായിരിക്കും. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. വിദേശത്തുള്ളവര്‍ക്ക് വാരം ഗുണകരമാണ്. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും

ചിങ്ങം

ചിങ്ങം

ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും. തെറ്റിദ്ധാരണകള്‍ മുഖേന ഗാര്‍ഹികസുഖം കുറയും.

കന്നി

കന്നി

രാഷ്ട്രീയക്കാര്‍ക്കു നേട്ടങ്ങളുണ്ടാകും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. വാണിജ്യശ്രമങ്ങളില്‍ ഏര്‍പ്പെടും. കഴിവു പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയും. പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം മറികടക്കും. സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും.

തുലാം

തുലാം

ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കര്‍മ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും. വാഹന സംബന്ധമായ ചെലവുകള്‍ കൂടും.

വൃശ്ചികം

വൃശ്ചികം

പണച്ചെലവുകള്‍ ഉണ്ടാകും. ബിസിനസ്സില്‍ മാറ്റങ്ങള്‍ വരുത്തും. ഇഷ്ട വസ്തു സ്വന്തമാക്കും. സ്ത്രീകള്‍ മൂലം നേട്ടങ്ങളുണ്ടാകും. പ്രതിസന്ധികളെ സമര്‍ത്ഥമായി മറികടക്കും. ദാമ്പത്യസുഖം വര്‍ധിക്കും. കലാകാരന്മാര്‍ക്ക് കഴിവു പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും.

ധനു

ധനു

സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നുചേരുകയോ ചെയ്യും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം കൂടും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണതൃപ്തി ഉണ്ടാകില്ല. കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദുഃഖത്തിനിടയാക്കും. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം.

മകരം

മകരം

വീടുവിട്ടു നില്‍ക്കേണ്ടിവരും. പഠനകാര്യങ്ങളില്‍ ശോഭിക്കും. വിജയാനുഭവ ങ്ങള്‍ ഉണ്ടാകും. വാഹനം വാങ്ങും. സാഹസികകൃത്യങ്ങളില്‍ ഏര്‍പ്പെടും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും. യാത്രകൊണ്ട് പ്രയോജനമുണ്ടാകും. കുറേക്കാലമായി വച്ചു പുലര്‍ത്തുന്ന ആഗ്രഹങ്ങള്‍ സാധിക്കും. അലങ്കാര വസ്തുക്കള്‍ സമ്പാദിക്കാനാകും.

കുംഭം

കുംഭം

വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. പുണ്യക്ഷേത്രദര്‍ശനം സാദ്ധ്യമാകും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. പുതിയ ഗൃഹത്തിലേക്ക് താമസം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. മനസിന് വിഷമമുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരവ് ലഭിക്കും.

മീനം

മീനം

കൃഷി ലാഭകരമാകില്ല. തൊഴില്‍രഹിതര്‍ കാത്തിരിക്കേണ്ടി വരും. മുന്‍കോപം ഉണ്ടാകും. പാരമ്പര്യസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. സന്താനങ്ങള്‍ക്ക് ശ്രേയസ്സ് വര്‍ധിക്കും. ബിസിനസ്സുകാര്‍ക്കു നേട്ടങ്ങളുണ്ടാകും. ഭാവിയില്‍ നേട്ടമുണ്ടാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+