കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ ജനന തീയ്യതി അറിയുമോ? എങ്കിൽ നിങ്ങളുടെ വിജയവും പരാജയവും നേരത്തെ അറിയാം

  • By Desk
Google Oneindia Malayalam News

ജനിച്ച സമയം ഒരാളുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്താറുണ്ട്. ഇത് സത്യമാണെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഒരാളുടെ ഭാവിയിൽ ജനന സമയം ഏറെ സ്വാധീനം ചെലുത്തുന്നുമുണ്ട്. അതേസമയം ജനിച്ച ദിവസത്തിനുമുണ്ട് അതുപോലെ പ്രാധാന്യം എന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഒരു ജ്യോതിഷിയെ സമീപിച്ചാൽ ജാതകം ഇല്ലെങ്കിലും ജനന തീയ്യതിയാണ് പ്രധാനമായും ചോദിക്കുക. പറഞ്ഞു വരുന്നത് ജനന സമയവും തീയ്യതിയുമാണ് നമ്മുടെ ഭാവിയറിയാൻ പ്രധാനമായും വേണ്ടത്.

ആകാശ ഗോളങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കുവാൻ കഴിയുമെന്നുമുള്ള വിശ്വാസമാണ് ജ്യോതിഷത്തിന്റെ അടിസ്ഥാനം. ബിസി ഏഴാം നൂറ്റാണ്ടിൽ ബാബിലോണിയയിൽ ഉദയം കൊണ്ട ഈ സമ്പ്രദായത്തിന് ഇന്ത്യയിൽ ഇന്നും വളരെ പ്രചാരമുണ്ട്. ഇന്ത്യയിൽ വിവാഹത്തിനു മുൻപ് വധൂവരന്മാർ തമ്മിൽ ജ്യോതിഷമുപയോഗിച്ച് പൊരുത്തം നോക്കുന്നത് ഹിന്ദുമതവിശ്വാസികൾക്കിടയിൽ സാധാരണമാണ്. വാനനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കാലഗണനയും സമയഗണനയും നടത്തിയിരുന്ന സങ്കേതമാണ് ജ്യോതിഷമായി വളർന്നത്. നിങ്ങളുടെ ജനന സമയം അറിയാമെങ്കിൽ ഇതാ നിങ്ങളുടെ ഭാവിയും പറഞ്ഞു തരാം.

പുലർച്ചെ 12 മണി മുതൽ 2 മ ണിവരെ

പുലർച്ചെ 12 മണി മുതൽ 2 മ ണിവരെ

ഈ സമയത്ത് ജനിച്ചവർ ബൗദ്ധികമായി ഏറെ ഉയർന്ന തലത്തിലുള്ളവരായിരിക്കും. മീഡിയ പോലുള്ള രംഗത്ത് ഇവർ ശോഭിക്കും. ഈ സമയത്ത് ജനിച്ചവർ സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും. മീഡിയപോലുള്ള മേഖലകളിൽ ഇവർ ശോഭിക്കും. പുലർച്ചെ 12നും 2നും ഇടയിൽ ജനിച്ചവർ പൊതുവെ ചാനൽ മേഖലകളിൽ തൽപ്പരരായിരിക്കും.

പുലർച്ചെ 2 മണി മുതൽ 4 മണിവരെ

പുലർച്ചെ 2 മണി മുതൽ 4 മണിവരെ

സമ്പത്തിന്റെയും കുടുംബത്തിന്റെയും കാര്യത്തിൽ ഭാഗ്യമുള്ളവരാണ് പുലർച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിൽ ജനിച്ചവർ. ഇവർ ഭക്ഷണ പ്രിയരായിരിക്കും. ഫുഡ് ഇൻഡസ്ട്രി പോലുള്ള ബിസിനസിൽ ശോഭിക്കും. ഈ സമയത്ത് ജനിച്ചവർ ഹോട്ടൽ ബിസിനസുകൾ ആരംഭിക്കുന്നത് ഉത്തമം.

രാവിലെ 4 മണി മുതൽ 6 മണി വരെ

രാവിലെ 4 മണി മുതൽ 6 മണി വരെ

ഈ സമയത്ത് ജനിച്ചവരുടെ ജാതക്തതിൽ സൂര്യ സ്വാധീനം കൂടുതലാണ്. ഇവർക്ക് അങ്ങിനെ ആരോഗ്യ പ്രശ്നങ്ങളൊന്നും പിടിപെടില്ല. ഇവർ ആത്മവിശ്വാസം കൂടുതലുള്ളവരായിട്ടാൻ കൂടുതലും കാണപ്പെടുന്നത്. ഇത്തരക്കാർ കഠിനാധ്വാനികൾ ആയിരിക്കും. എങ്കിലും ഫലം പതുക്കെ മാത്രമേ ലബിക്കുകയുള്ളൂ.

രാവിലെ 6 മണിമുതൽ 8 മണി വരെ

രാവിലെ 6 മണിമുതൽ 8 മണി വരെ

ഈ സമയത്ത് ജനിച്ചവരുടെ പന്ത്രണ്ടാം പാദത്തിലാണ് സൂര്യൻ നിൽക്കുന്നത്. ഇവർ മനസിൽ പോലും വിചാരിക്കാത്ത സന്ദർഭങ്ങളിലായിരിക്കും ഓരോന്ന് വന്നുചേരുന്നത്. വിചിത്രമായ പല അനുഭവങ്ങളും ഇവർ ജീവിതത്തിൽ നേരിടേണ്ടി വരും.

രാവിലെ 8 മണിമുതൽ 10 മണിവരെ

രാവിലെ 8 മണിമുതൽ 10 മണിവരെ

ഇവർക്ക് പണമാണ് എല്ലാത്തിനും വലുത്. ഈ സമയത്ത് ജനിച്ചവരുടെ ജീവിതത്തിൽ പണം പ്രധാന പങ്കാളിത്തം വഹിക്കും. സുഹൃത്തുകളെ പോലും പണത്തെ ചുറ്റിപ്പറ്റിയാണ് തിരഞ്ഞെടുക്കുക. വിചാരിച്ച പോലെ കാര്യങ്ങൾ വന്നു ചേരാതിരുന്നാൽ മാനസിക പിരിമുറുക്കവും അസ്വസ്ഥതകളും പ്രകടിപ്പിക്കും.

രാവിലെ 10 മണി മുതൽ 12 മണി വരെ

രാവിലെ 10 മണി മുതൽ 12 മണി വരെ

സൂര്യന്റെ ഏറെ സ്വാധീന ശക്തിയുള്ള സമയമാണ് രാവിലെ 10 മണി മുതൽ 12 മണി വരെ. ഈ സമയത്ത് ജനിച്ചവർക്ക് ജീവിതത്തിൽ ഏറെ വിജയം വരിക്കാൻ സാധിക്കും. എന്നാൽ അധികാര സ്ഥാനം ദുർവിനിയോഗം ചെയ്യുന്നത് സൂക്ഷിക്കണം. ഈ സമയത്ത് ജനിച്ചവരെ ജീവിതത്തിൽ ഇത് കാര്യമായി ബാധിക്കും.

ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിവരെ

ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിവരെ

ധാരാളം യാത്ര ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഈ സമയത്ത് ജനിച്ചവർ. ഇവർ മതപരമായ കാര്യങ്ങളിൽ വിശ്വാസമുള്ളവരായിരിക്കും. ബുദ്ധി കൂർമ്മതയും സൗന്ദര്യവും ഇവർക്കുണ്ടാകും. എന്നാൽ ജീവിതത്തിൽ വളരെ ദയാലുവായിരിക്കും.

ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 4 മണി വരെ

ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 4 മണി വരെ

ഈ സമയത്ത് ജനിച്ചവർ കൊമേഴ്സ് മേഴലയിൽ തിളങ്ങാനാണ് സാധ്യത. അക്കൗണ്ടിങ്, ട്രസ്റ്റ്, സർക്കാർ സ്കീം, ബാങ്കിങ് തുടങ്ങിയ മേഖലകളിൽ ശോഭിക്കും. ഇവിരുടെ ജീവിതത്തിൽ സെക്സും അപകടവുമെല്ലാം കാര്യമായി ബാധിക്കും. നിയമപരമായ പ്രശ്നങ്ങളും ഇവർക്ക് നേരിടേണ്ടി വരും.

വൈകുന്നേരം 4 മണി മുതൽ 6 മണി വരെ

വൈകുന്നേരം 4 മണി മുതൽ 6 മണി വരെ

ഇവർക്ക് ജീവിതത്തിൽ ധാരാളം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. മറ്റുള്ളവരുമായി അടുത്തിടപഴകുന്ന ജോലികൾ ചെയ്യേണ്ടി വരും. വിവാഹ ജീവിത്തിൽ ഏറെ സ്വാധീനം ചെലുത്തുന്നവരൈയിരിക്കും ഈ സമയത്ത് ജനിച്ചവർ.

വൈകുന്നേരം 6 മണി മതൽ 8 മണി വരെ

വൈകുന്നേരം 6 മണി മതൽ 8 മണി വരെ

ഈ സമയത്ത് ജനിച്ചവരുടെ ജീവിതം മറ്റുള്ളവരെ കൂടി ആശ്രയിച്ചായിരിക്കും മുന്നോട്ട് പോകുക. സോഷ്യൽ ഹെൽത്ത് സർവ്വീസ് ജോലികളിൽ ശോഭിക്കാൻ ഇവർക്കാകും. കുടുംബത്തേക്കാൾ സാമൂഹ്യ ബന്ധങ്ങൾക്ക് പല സന്ദർഭങ്ങളിലും സ്വാധീനം ചെലുത്തുന്നവരായിരിക്കും ഇവർ.

രാത്രി 8 മണി മുതൽ 10 മണി വരെ

രാത്രി 8 മണി മുതൽ 10 മണി വരെ

ഇവർ സർഗശേഷിയുള്ളവരായിരിക്കും. ഇവർ ഇഷ്ടപ്പെട്ട ജോലി തന്നെ ഇവർ ചെയ്യാൻ സാധിക്കും. വിജയവും പ്രശസ്തിയും ഇവർക്ക് വന്നു ചേരും.

രാത്രി 10 മണി മുതൽ 12 മണി വരെ

രാത്രി 10 മണി മുതൽ 12 മണി വരെ

ഇവർ‌ വസ്തുവകകളെയും പണത്തെയും കാര്യമായി എടുക്കില്ല. റിയൽ എസ്റ്റേറ്റുപോലുള്ള ജോലികളിൽ വിജയം കൈവരിക്കാൻ സാധിക്കുന്നവരായിരിക്കും ഈ സമയത്ത് ജനിച്ചവർ‌.

English summary
If you know your date of birth its easy to know your success and failure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X