കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവയൊക്കെ നിങ്ങളെ തേടി എത്തുന്നുണ്ടോ.... എങ്കില്‍ തീര്‍ച്ചയായും പേടിക്കണം!!

  • By Desk
Google Oneindia Malayalam News

മരണം എന്താണെന്നോ എങ്ങനെ നടക്കുന്നുവെന്നോ വിശദീകരിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെങ്കിലും മരണഭയം ഇല്ലാത്തവരായി നമ്മളില്‍ ആരും കാണില്ല. എപ്പോള്‍ മരിക്കുമെന്ന് അറിയുവാന്‍ താല്പര്യമുള്ളവരാണ് മിക്കവാറും എല്ലാവരും. എന്നാല്‍ ഇതിനൊരു ഉപാധി ഇല്ലെങ്കിലും പ്രകൃതിയിലെ ചില ലക്ഷണങ്ങള്‍ മരണത്തെ മുന്‍കൂട്ടി പറയുമെന്നാണ് വിശ്വാസം. മരണത്തിനു മുന്നോടിയായി കാണാന്‍ സാധിക്കുന്ന ചില ലക്ഷണങ്ങള്‍ നോക്കാം.

മരണവുമായെത്തുന്ന വവ്വാലുകള്‍

മരണവുമായെത്തുന്ന വവ്വാലുകള്‍

സാധാരണ വൗവ്വാലുകള്‍ വീട്ടിനകത്തേക്ക് കയറിയാല്‍ അപ്പോള്‍ മുതിര്‍ന്നവര്‍ നമ്മളോട് അതിനെ പുറത്താക്കാന്‍ പറയും. മരണ സന്ദേശം കൊണ്ടാണ് വൗവ്വാലുകള്‍ വരുന്നതെന്നാണ് വിശ്വാസം. മരംകൊത്തിയേയും ഇത്തരത്തില്‍ തന്നെയാണ് കണക്കാക്കുന്നത്. സാധാരണ മരംകൊത്തികള്‍ വീട്ടിലേക്ക് പ്രവേശിക്കാറേ ഇല്ല. എന്നാല്‍ ഇവ വീട്ടിലേക്ക് വരുന്നത് അശുഭ ലക്ഷണമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പണ്ടു കാലത്തുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

മൂങ്ങകള്‍

മൂങ്ങകള്‍

പ്രേത സിനിമകളിലും അശുഭ ലക്ഷണങ്ങളായും ആദ്യം കാണിക്കുന്നത് മൂങ്ങകളെയാണ്. സാധാരണ പക്ഷിയെന്നതിനപ്പുറം അശുഭ ലക്ഷണങ്ങള്‍ പരത്തുന്ന ജീവിയായാണ് മൂങ്ങയെ കാണുന്നത്. അസമയങ്ങളിലോ വീട്ടിന് പരിസരങ്ങളിലോ മൂങ്ങയെ കാണുന്നത് പ്രീയപ്പെട്ടവര്‍ക്ക് മരണം സംഭവിക്കുന്നതിന് കാരണമാകുമെന്നാണ് വിശ്വാസം. ഇവയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ മുതിര്‍ന്നവര്‍ ഇവറ്റകളെ ആട്ടി പായിക്കാറുണ്ട്.

നായിക്കളുടെ ഓരിയിടല്‍

നായിക്കളുടെ ഓരിയിടല്‍

അസമയങ്ങളിലെ നായിക്കളുടെ ഓരിയിടല്‍ കാലന്‍റെ വരവായാണ് കണക്കാക്കുന്നത്. നായക്കള്‍ക്ക് മരണത്തെ മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്നാണ് പൊതുവേയുള്ള വിശ്വാസം. അതുകൊണ്ട് ഇവയുടെ അസാധാരാണ പെരുമാറ്റങ്ങളെല്ലാം മരണവുമായി ബന്ധപ്പെടുത്തിയാണ് പറയുന്നത്. നായ്ക്കള്‍ക്ക് അദൃശ്യശക്തികളുടെ സാന്നിധ്യം തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും മനസ്സിലാക്കാം.

കറുപ്പു നിറമുള്ള പൂമ്പാറ്റ

കറുപ്പു നിറമുള്ള പൂമ്പാറ്റ

കറുത്ത നിറത്തിലുള്ള പൂമ്പാറ്റ മരണത്തിന്റെ ദൂതുമായി വരുന്നവരാണെന്നുള്ള വിശ്വാസം മിക്ക രാജ്യങ്ങളിലും നിലനില്‍ക്കുന്നുണ്ട്. വീടിനു ചുറ്റും പറക്കുന്ന കറുത്ത പൂമ്പാറ്റകളെ അതു കൊണ്ടു തന്നെ ആരും നല്ല ലക്ഷണമായി കണക്കാക്കുന്നില്ല.

രാത്രിയിലെ പൂച്ചകളുടെ ബഹളം

രാത്രിയിലെ പൂച്ചകളുടെ ബഹളം

പൂച്ചകള്‍ക്ക് മരണം മുന്‍കൂട്ടി കാണാന്‍ കഴിയും എന്നൊരു വിശ്വാസമുണ്ട്.അര്‍ധരാത്രിയില്‍ പൂച്ചകള്‍ വീടിനുള്ളില്‍ കിടന്ന് കരയുന്നത് മരണത്തിന്റെ സൂചനയാണത്രെ. കിടപ്പിലായവര്‍ക്കുള്ള മരണ സൂചനയായും ആളുകള്‍ ഇതിനെ കാണുന്നുണ്ട്.

കാക്ക ചത്തുകിടക്കുന്നത്

കാക്ക ചത്തുകിടക്കുന്നത്

ചത്തു കിടക്കുന്ന കാക്കയും മരണത്തിന്റെ മുന്നറിയിപ്പാണ്. കാക്ക ചത്തു കിടക്കുകയും അതിന്‍രെ തൂവല്‍ ആരുടെയെങ്കിലും ദേഹത്തു വീഴുകയും ചെയ്താല്‍ മരണം ഉറപ്പാണത്രെ.

വെളിത്ത കുതിരകള്‍

വെളിത്ത കുതിരകള്‍

സ്വപ്നങ്ങളിലൂടെയും മരണം അതിന്‍രെ മുന്നറിയിപ്പ് നല്കാരുണ്ട്. വെളുത്ത കുതിരകള്‍, അരയന്നങ്ങള്‍ തുടങ്ങിയവയെ സ്വപ്നം കാണുന്നത് പ്രതീക്ഷിക്കാത്ത നേരത്ത് മരണം കടന്നുവരും എന്നതിന്റെ അടയാളമാണ്.

വിശ്വാസങ്ങള്‍ മാത്രം

വിശ്വാസങ്ങള്‍ മാത്രം

വിശ്വാസങ്ങളുമായി മാത്രം ബന്ധപ്പെട്ടവയാണ് ഈ പറഞ്ഞ കാര്യങ്ങളെല്ലാം. കൂടാതെ ഇവയ്‌ക്കൊന്നും ശാസ്ത്രീയമായ അടിത്തറ ഇല്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്. പണ്ടുകാലങ്ങളിലുള്ളവര്‍ അവരുടെ വിശ്വാസങ്ങളുടെ വെളിച്ചത്തില്‍ പറയുന്ന ഈ കാര്യങ്ങള്‍ മിക്കവരും തങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് വിശ്വസിക്കുന്നത്

English summary
ill omans that brings death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X