Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിക്കാൽ കാണാൻ മഞ്ഞ കുപ്പിവള! ഭാര്യയുടെ കൈകളിൽ കരിവള കണ്ടാൽ... വളയിടും മുൻപ് ഇതെല്ലാം നോക്കണേ...

വളയിടേണ്ട രീതികൾ, ഏതുനിറത്തിലുള്ള വളയിടണം തുടങ്ങിയ പലകാര്യങ്ങളും ജ്യോതിഷശാസ്ത്രത്തിൽ വ്യക്തമായി പറയുന്നുണ്ട്.

സ്ത്രീകൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് വളകളും ബ്രേസ് ലെറ്റുകളും. വളയിടാത്ത കൈകൾ കാണാൻ ചേലില്ലെന്നാണ് പഴമക്കാർ പറയാറുള്ളത്. പക്ഷേ, വളകൾ വാങ്ങുന്നതിന് മുൻപും, അതു കൈകളിൽ അണിയുന്നതിന് മുൻപും സ്ത്രീകൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കണം.

വളയിടേണ്ട രീതികൾ, ഏതുനിറത്തിലുള്ള വളയിടണം തുടങ്ങിയ പലകാര്യങ്ങളും ജ്യോതിഷശാസ്ത്രത്തിൽ വ്യക്തമായി പറയുന്നുണ്ട്. കൈകളിൽ അണിയുന്ന വളകൾക്കും ബ്രേസ് ലെറ്റുകൾക്കും നമ്മുടെ സാധാരണജീവിതത്തിൽ സ്വാധീനം ചെലുത്താനാകുമെന്നാണ് ജ്യോതിഷികളുടെ അഭിപ്രായം. അതിനാൽ കൈയിൽ വളയിടുന്നതിന് മുൻപ് ഇതെല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ...

പലതരം പലവിധം...

പലതരം പലവിധം...

കുപ്പിവള, സ്വർണവള, കരിവള, അങ്ങനെ പലതരം വളകളാണ് വിപണിയിലുള്ളത്. കാലം മാറിയപ്പോൾ വളകൾക്ക് പകരം ബ്രേസ് ലെറ്റുകളും വിപണിയിലിടം നേടി. സ്ത്രീകൾ മാത്രമാണ് ആദ്യകാലങ്ങളിൽ കൈച്ചെയിൻ ഉപയോഗിച്ചിരുന്നതെങ്കിലും ആ പതിവെല്ലം ഇപ്പോൾ മാറിയിരിക്കുകയാണ്. പുരുഷന്മാരും ഇതെല്ലാം ധരിക്കാൻ തുടങ്ങിയതോടെ വളയും ബ്രേസ് ലെറ്റും ആഢംബരത്തിന്റെയും പ്രൗഢിയുടെയും പ്രതീകമായി മാറി.

ജ്യോതിഷത്തിൽ....

ജ്യോതിഷത്തിൽ....

വളകൾക്ക് നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താനാകുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. അതിനാൽ സ്ത്രീകൾ വള വാങ്ങുന്നതിന് മുൻപും അതു ധരിക്കുന്നതിന് മുൻപും ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. വൃത്താകൃതിയിലുള്ള വളകൾ ബുധൻ, ചന്ദ്രൻ എന്നിവയുടെ പ്രതിരൂപമായാണ് കണക്കാക്കുന്നത്.

പ്രാധാന്യം...

പ്രാധാന്യം...

ദാമ്പത്യ ജീവിതവും കൈകളിൽ അണിയുന്ന വളകളും തമ്മിൽ ബന്ധമുണ്ടെന്നാണ് ജ്യോതിഷികൾ പറയുന്നത്. നമ്മുടെ ആരോഗ്യവുമായും വളകൾക്ക് ബന്ധമുണ്ട്. ജന്മനക്ഷത്രത്തിനോട് യോജിച്ച നിറത്തിലുള്ള വളകൾ ധരിച്ചാൽ ദാമ്പത്യജീവിതത്തിൽ സ്നേഹവും സന്തോഷവും വർദ്ധിക്കും.

ശനിയാഴ്ചയും ചൊവ്വാഴ്ചയും...

ശനിയാഴ്ചയും ചൊവ്വാഴ്ചയും...

ശനിയാഴ്ചയും ചൊവ്വാഴ്ചയും സ്ത്രീകൾ വള വാങ്ങിക്കുന്നത് അഭികാമ്യമല്ല. പുതിയ വളകൾ വാങ്ങിയാൽ രാവിലെയോ വൈകുന്നേരമോ കൈയിലിടുന്നതാണ് നല്ലത്. വള അണിയുന്നതിന് മുൻപ് പാർവതി ദേവിക്ക് അർപ്പിക്കണം.

വിവാഹിതർക്ക്....

വിവാഹിതർക്ക്....

വിവാഹം കഴിക്കാത്ത പെൺകുട്ടികൾക്ക് ഏത് നിറത്തിലുള്ള വളകളും ധരിക്കാം. എന്നാൽ ഭർതൃമതികൾ കറുപ്പ് നിറത്തിലുള്ള വളകൾ ധരിക്കരുത്. അവർക്ക് ചുവപ്പു നിറത്തിലുള്ള വളകൾ കൈകളിലിടാം. സ്ത്രീകൾക്ക് കുപ്പിവളകളും സ്വർണ, വെള്ളി വളകളും ധരിക്കാം. എന്നാൽ പുരുഷന്മാർ ഇരുമ്പ്, കോപ്പർ, സ്വർണം, വെള്ളി എന്നീ ലോഹങ്ങളാൽ നിർമ്മിച്ച വളകളും ബ്രേസ് ലെറ്റുകളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.

പിങ്ക് നിറം...

പിങ്ക് നിറം...

ഇരു കൈകളിലും തുല്യ അളവിലുള്ള സ്വർണ, വെള്ളി വളകൾ അണിയുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഭർതൃമതികൾ പിങ്ക് നിറത്തിലുള്ള വളകളിട്ടാൽ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വർദ്ധിക്കും. വിവാഹപ്രായമായ പെൺകുട്ടികൾ ചുവന്ന വളകൾ ചുവന്ന തുണിയിൽ പൊതിഞ്ഞ് ദുർഗാ ദേവിക്ക് അർപ്പിച്ചാൽ വിവാഹം ശരിയാകും.

സ്നേഹിക്കുന്നവർക്ക്...

സ്നേഹിക്കുന്നവർക്ക്...

മഞ്ഞ നിറത്തിലുള്ള കുപ്പിവളകൾ ധരിക്കുന്നത് സന്താനലബ്ധിക്ക് സഹായകമാകും. ഏറ്റവും പ്രിയപ്പെട്ടവർക്ക് വളകൾ നൽകുന്നത് സ്നേഹബന്ധം ദൃഢമായിരിക്കാനും സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+