കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടിന്റെ മുന്‍വാതില്‍ പണിയുമ്പോള്‍ ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നെ കഷ്ടകാലം ഒഴിഞ്ഞ നേരമുണ്ടാകില്ല!!

  • By Desk
Google Oneindia Malayalam News

ഒരു വീടിന്റെ മുന്‍വാതില്‍ കടക്കുമ്പോഴേ ഒരു വീടിന്റെ ഐശ്വര്യമറിയാം എന്നാണല്ലോ പണ്ടുള്ളവര്‍ പറയുന്നത്. അത് ഒരര്‍ഥത്തില്‍ സത്യം തന്നെയാണ്. വാസ്തു പ്രകാരം ഒരു വീടിന്റെ മുന്‍വാതിലിനു ആ വീടിനോളം തന്നെ പ്രാധാന്യമുണ്ടെന്നാണ് പറയുന്നത്. വീടിന്റെ മുക്കും മൂലയും വാസ്തു അനുസരിച്ചു നിര്‍മ്മിക്കാനാണ് ഇന്ന് ആളുകള്‍ക്ക് താല്പര്യം. അത്രമേല്‍ ഇന്നത്തെ കാലത്ത് ആളുകള്‍ വസ്തുവിനെ വിശ്വസിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മുന്‍വാതിലിന്റെ സ്ഥാനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

<strong>സ്ത്രീകള്‍ ആല്‍മരത്തെ പൂജിക്കുന്നത് എന്തിന്? എന്താണീ വടസത്യവതീ വ്രതം? ആൽമരത്തെയും ആല്‍മര പ്രദക്ഷിണത്തെയും കൂടുതൽ അറിയാം...</strong>സ്ത്രീകള്‍ ആല്‍മരത്തെ പൂജിക്കുന്നത് എന്തിന്? എന്താണീ വടസത്യവതീ വ്രതം? ആൽമരത്തെയും ആല്‍മര പ്രദക്ഷിണത്തെയും കൂടുതൽ അറിയാം...

വീടിന്റെ ഉമ്മറം പണ്ടുള്ളവര്‍ ഏറെ വൃത്തിയായി സൂക്ഷിച്ചിരുന്നതും പുറത്തു പോയി വരുന്നവര്‍ക്ക് കാല്‍ കഴുകാന്‍ കിണ്ടിയില്‍ വെള്ളം വെച്ചിരുന്നതുമെല്ലാം വീടിനുള്ളിലേക്ക് പോസിറ്റീവ് ഊര്‍ജ്ജം കടന്നു വരാന്‍ തന്നെയായിരുന്നു. ഇന്ന് കിണ്ടിയും വെള്ളവും ഒന്നും ആരും മുന്‍വശത്ത്‌ വെയ്ക്കില്ലെങ്കിലും മിക്കവരും പ്രധാനവാതില്‍ വരുന്നിടം വൃത്തിയായി തന്നെയാണ് സൂക്ഷിക്കുന്നത്. അതുപോലെ എപ്പോഴും വീടിന്റെ മുന്‍വാതില്‍ കിഴക്കോട്ടോ വടക്കോട്ട്‌ തുറക്കുന്ന രീതിയില്‍ വരുന്നതാണ് ഏറ്റവും ഉത്തമം എന്ന് വാസ്തു നിഷ്കര്‍ഷിക്കുന്നു.

പ്രധാന വാതില്‍ ഇരുപാളികളായി ഉള്ളിലേയ്ക്കു തുറക്കാം

പ്രധാന വാതില്‍ ഇരുപാളികളായി ഉള്ളിലേയ്ക്കു തുറക്കാം

മറ്റൊന്നാണ് പ്രധാനവാതിലിന്റെ വലിപ്പം. വീടിന്റെ പ്രധാന വാതില്‍ മറ്റേതു വാതിലിനേക്കാളും വലുതായിരിയ്ക്കണം. പ്രധാന വാതില്‍ ഇരുപാളികളായി ഉള്ളിലേയ്ക്കു തുറക്കുന്നത് വാസ്തുപ്രകാരം ഏറെ ഐശ്വര്യപ്രദമാണ്. അതുപോലെ ഗുണമേന്മയുള്ള തടി കൊണ്ടാകണം എപ്പോഴും മുന്‍വാതില്‍ തുറക്കാന്‍. മുന്‍വാതില്‍ പണിയാന്‍. വാതില്‍ തുറക്കുമ്പോഴോ അടയ്ക്കുമ്പോഴോ അധികം ശബ്ദം ഉണ്ടാകാനും പാടില്ല. ഇത് നെഗറ്റീവ് ഊര്‍ജത്തെ ക്ഷണിച്ചു വരുത്തും.

മുന്‍ വാതിലിനു സമീപം ഇരുട്ട് വേണ്ട

മുന്‍ വാതിലിനു സമീപം ഇരുട്ട് വേണ്ട

മുന്‍വാതിലിനു സമീപം ഒരിക്കലും ഇരുട്ട് നിറയാന്‍ പാടില്ല എന്നത് വാസ്തുവില്‍ പ്രധാനമാണ്. ഇനി വെളിച്ചം കുറവുള്ള ഭാഗത്താണ് മുന്‍വാതില്‍ എങ്കില്‍ അവിടം എപ്പോഴും പ്രകാശം ലഭിക്കാനായി ലൈറ്റ് തെളിയിക്കാം. അല്ലെങ്കില്‍ മെഴുകുതിരികള്‍ കത്തിച്ചു വെയ്ക്കാം.

നെയിം പ്ലേറ്റ് കൊണ്ട് വരും ധനം

നെയിം പ്ലേറ്റ് കൊണ്ട് വരും ധനം

നിസ്സാരമെന്നു കരുതുമെങ്കിലും നമ്മള്‍ വീടിനു പുറത്തു വെയ്ക്കുന്ന നെയിം പ്ലേറ്റ് വളരെ പ്രധാനമാണ് വസ്തുവില്‍. മനോഹരമായി വീടിന്റെ പേര് കൊത്തിയ നെയിം പ്ലേറ്റ് വീടിനു പുറത്തു വെയ്ക്കുന്നത് വാസ്തു പ്രകാരം വീട്ടിലേക്കു ധനം, ശ്രേയസ് എന്നിവ കൊണ്ട് വരും എന്നാണ് വിശ്വാസം.

സ്റ്റെപ്പുകള്‍ പണിയുമ്പോള്‍

സ്റ്റെപ്പുകള്‍ പണിയുമ്പോള്‍

മുന്‍ വാതിലിന് സമീപം സ്റെപ്പുകള്‍ മിക്കയിടത്തും കാണും. എന്നാല്‍ ഇത് വെറുതേ അങ്ങ് പണിതാല്‍ പോര. പ്രധാന വാതിലിലേയ്‌ക്കെത്താന്‍ സ്റ്റൈപ്പുകളുണ്ടെങ്കില്‍ ഇവ ഒറ്റയക്കമുള്ളവയാകാന്‍ ശ്രദ്ധിയ്ക്കുക. അതായത് 1, 3, 5 എന്നീ ക്രമത്തില്‍. ഒരിക്കലും ഇരട്ട അക്കം വരുന്ന സ്റെപ്പുകള്‍ പണിയാതെ നോക്കുക.

ഇറങ്ങാനും കയറാനും രണ്ടു വാതിലുകള്‍

ഇറങ്ങാനും കയറാനും രണ്ടു വാതിലുകള്‍

ഇത് വസ്തു പ്രകാരം ഏറെ സവിശേഷമാണ്. വീടിനുള്ളിലേക്ക് കടക്കാന്‍ ഒരു വാതിലും ഇറങ്ങാന്‍ മറ്റൊരു വാതിലും പണിയാന്‍ സാധിച്ചാല്‍ അത് ഏറെ നല്ലതാണ്. എല്ലായിടത്തും ഇത് സാധിക്കില്ല എങ്കിലും അതിനു കഴിയുന്നവര്‍ ഉറപ്പായും ഇത് ചെയ്യുക. പോസിറ്റീവ് ഊര്‍ജ്ജം ഉള്ളിലേക്ക് കടക്കാനും നെഗറ്റീവ് ഊര്‍ജ്ജം പുറത്തേക്ക് പോകാനും ആണിത്.

പൂക്കള്‍, ചെടികള്‍

പൂക്കള്‍, ചെടികള്‍

ഇതൊക്കെ മുന്‍ വാതിലിനു സമീപം വെയ്ക്കാം. നല്ല ഒരു ഓട്ടു പാത്രത്തിലോ അല്ലെങ്കില്‍ ഗ്ലാസ്‌ പാത്രത്തിലോ നല്ല പൂക്കള്‍ ഇട്ടു വെയ്ക്കാം. പച്ചപ്പുള്ള നല്ല ചെടികള്‍ വാതിലിനോടു ചേര്‍ന്ന് നടാം. ഒരിക്കലും മുള്‍ ചെടികള്‍ വേണ്ട എന്നത് ഓര്‍ക്കുക.

മുന്‍വാതിലില്‍ ഇവ ശ്രദ്ധിക്കുക

മുന്‍വാതിലില്‍ ഇവ ശ്രദ്ധിക്കുക

ഒരിക്കലും മുന്‍വാതിലിന് എന്തെങ്കിലും തരത്തിലെ പൊട്ടലോ വിള്ളലോ ഉണ്ടാകരുത്.അങ്ങനെ കണ്ടാല്‍ ഉടന്‍ അത് ശരിയാക്കുക. അതുപോലെ ഒരിക്കലും മറ്റൊരു ഭിത്തി നിങ്ങളുടെ മുന്‍വാതിന് അഭിമുഖമായി വരാന്‍ പാടില്ല. ഒരിക്കലും ഏതെങ്കിലും മൂലയില്‍ ആകരുത് മുന്‍ വാതില്‍, വീടിന്റെ ഒത്തനടുഭാഗത്ത് ആകട്ടെ മുന്‍വാതില്‍.

English summary
Vastu Tips for entrance and main door
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X