കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗ്യം കൊണ്ടുവരും ലക്കി ബാംബൂ... ഒറ്റത്തണ്ട് മുതൽ 11 തണ്ട് വരെ.. സമ്പത്ത് മുതൽ ഗർഭധാരണം വരെ..

  • By Nithin K
Google Oneindia Malayalam News

ഫെങ്ങ്ഷൂയി അറിയുന്നവർ ലക്കി ബാംബൂവിനെ കുറിച്ച് അറിയാതെ പോകില്ല. വെറുതെ ഭംഗിയ്ക്കായും അലങ്കാരത്തിനായും ഫെങ്ങ്ഷൂയി അനുസരിച്ചുള്ള ഭാഗ്യത്തിനായും ലക്കി ബാംബൂ വാങ്ങി വീട്ടിൽ വെയ്ക്കുന്നവരുണ്ട്. യഥാർത്ഥത്തിൽ ഇതൊരു പൗരാണിക ചൈനീസ് ആചാരമാണ്‌. ധനാത്മക ഊർജ്ജം വീട്ടിലേയ്ക്കും ഓഫീസിലേയ്ക്കും പ്രവഹിയ്ക്കുന്നതിനായി ചൈനക്കാർ ലക്കി ബാംബൂ ഉപയോഗിയ്ക്കുന്നു. ലക്കി ബാംബൂവിനെ വീട്ടിലേയ്ക്കും ഓഫീസിലേയ്ക്കും ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്ന വളരെ മംഗളകരമായ വസ്തുവായിട്ടാണ്‌ കണക്കാക്കുന്നത്. ഇക്കാലത്ത് ഒരുവിധം എല്ലാ രാജ്യത്തും അലങ്കാര വസ്തുവായി ലക്കി ബാംബൂ വില്ക്കപ്പെടുന്നുണ്ട്.

നല്ല ഊർജ്ജവും സമൃദ്ധിയും കൊണ്ടുവരുന്നതിനാൽ സമ്മാനമായും ഇത് നല്കുവാൻ ഉത്തമമാണ്‌. ചെറിയ പരിപാലനത്തിൽ വളരെ വേഗം വളരുന്നതിനാൽ അലങ്കാര ആവശ്യങ്ങൾക്ക് ലക്കി ബാംബൂ ഉപയോഗിയ്ക്കുന്നത് വളരെയധികം പ്രചാരത്തിലുണ്ട്. വൃത്തിയാക്കലും ഓക്സീകരണവും നടത്തുന്നതിനാൽ ധാരാളം ആളുകൾ അക്വാറിയത്തിലും ലക്കി ബാംബൂ വളർത്താറുണ്ട്. ജലത്തിൽ ഇവ വളരെ നന്നായി വളരുമെന്നതിനാൽ തണ്ട് വെള്ളത്തിലും ഇലകൾ വെള്ളത്തിന്‌ പുറത്തായും നടുവാൻ ശ്രദ്ധിക്കണം.

ലക്കി ബാംബൂ ഐശ്വര്യം കൊണ്ടുവരുമോ?

ലക്കി ബാംബൂ ഐശ്വര്യം കൊണ്ടുവരുമോ?

എന്തുകൊണ്ടാണ്‌ ലക്കി ബാംബൂ ഐശ്വര്യം കൊണ്ടുവരുന്നതായി കണക്കാക്കുന്നതെന്നറിയാമോ? ലക്കി ബാംബൂ 100 ശതമാനവും പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടതാണ്‌. ഈ സസ്യം വൃക്ഷാംശത്തെ പ്രതിനിധീകരിയ്ക്കുന്നു. ജലാംശമടങ്ങിയിട്ടുള്ളതിനാൽ സമയാസമയങ്ങളിൽ നനച്ചു കൊടുക്കേണ്ടത് പ്രധാനമാണ്‌. ലക്കി ബാംബൂ വെച്ചിട്ടുള്ള പാത്രത്തിലെ പാറ, ചരൽക്കല്ല് മുതലായവ ഭൂമിയെ പ്രതിനിധീകരിയ്ക്കുന്നു. ഈ സസ്യത്തെയോ അത് വെച്ചിരിക്കുന്ന പാത്രത്തെയോ ചുറ്റി എപ്പോഴും ഒരു ചുവന്ന നാട കെട്ടിയിരിക്കും. ഇത് അഗ്നിയെയാണ്‌ ദ്യോതിപ്പിക്കുന്നത്. സാധാരണയായി ഈ നാടയിൽ ഒരു ലോഹനാണയം കെട്ടുകയോ അല്ലെങ്കിൽ പാത്രത്തിൽത്തന്നെ ഒരു ലോഹനാണയമുണ്ടായിരിക്കുകയോ ചെയ്യും. ഇത് ലോഹാംശത്തെയാണ്‌ സൂചിപ്പിക്കുന്നത്. പഞ്ചഭൂതങ്ങളെല്ലാം അടങ്ങിയിരിക്കുന്നതിനാൽ ഇവയ്ക്ക് ഊർജ്ജദായകമാധ്യമമായി പ്രവർത്തിക്കുവാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നു.

ലക്കി ബാംബൂവിന്റെ നേട്ടങ്ങൾ

ലക്കി ബാംബൂവിന്റെ നേട്ടങ്ങൾ

എന്തൊക്കെയാണ്‌ ലക്കി ബാംബൂ വീട്ടിലോ ഓഫീസിലോ വെച്ചാൽ ഉണ്ടാകാവുന്ന നേട്ടങ്ങൾ? വീട്ടിലായാലും ഓഫീസിലായാലും കിഴക്ക് വശത്ത് വെച്ചാൽ, എല്ലാ കുടിംബാംഗങ്ങൾക്കും അത്ഭുതകരമായ ആരോഗ്യം കൊണ്ടുവരുമെന്നാണ്‌ വിശ്വാസം. കിഴക്ക് - തെക്ക് ഭാഗമാണ്‌ പണത്തിന്റെയും ധനത്തിന്റെയും മേഖലയായി കണക്കാക്കുന്നത്. അതിനാൽ ലക്കി ബാംബൂ ആ ഭാഗത്തായി വെച്ചാൽ അത് നിങ്ങളുടെ കുടുംബത്തിലേയ്ക്ക് ധനാഭിവൃദ്ധിയുണ്ടാക്കുവാൻ സഹായിക്കും.

അക്കങ്ങളുടെ പ്രാധാന്യം

അക്കങ്ങളുടെ പ്രാധാന്യം

ലക്കി ബാംബൂ ചുമ്മാ വാങ്ങി വെച്ചാൽ ധനവും ആരോഗ്യവുമൊന്നും ഓടിവരുകയില്ല. അത് തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിയ്ക്കണം. എണ്ണത്തിൽ വളരെയധികം പ്രാധാന്യമുണ്ടെന്നർത്ഥം. ലക്കി ബാംബൂ സസ്യത്തിന്റെ എണ്ണത്തിലെ വ്യത്യാസം ഫലത്തിലും വ്യത്യാസമുണ്ടാക്കും. തണ്ടുകളുടെ എണ്ണം ആ സസ്യത്തിൽ നിന്നും നിങ്ങൾക്ക് ലഭ്യമാക്കുന്ന ഭാഗ്യത്തിന്റെ ഇനങ്ങളെ തീരുമാനിയ്ക്കുന്നു. ഭാഗ്യപ്രണയം, ദീർഘായുസ്സ്, ആരോഗ്യം, ധനം, വിദ്യ, ഉദ്യോഗം, ഭാഗ്യം, സമൃദ്ധി, കുടുംബാംഗങ്ങളുടെ ആരോഗ്യം,വളർച്ച, വികസനം, പുരോഗതി, നൈപുണ്യം എന്നിങ്ങനെ പല കാര്യങ്ങൾ ലക്കി ബാംബൂവിന്റെ എണ്ണം നിശ്ചയിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഒറ്റത്തണ്ടും ഇരട്ടത്തണ്ടും

ഒറ്റത്തണ്ടും ഇരട്ടത്തണ്ടും

ഒരൊറ്റ തണ്ടുള്ള ബാംബൂവാണിത്. അതിന്‌ അധികം വേരുകളൊന്നും ഉണ്ടാകില്ലയെങ്കിലും ഇലകൾ ഉണ്ടാകും. ഈ ഇനം സസ്യം വളർച്ചയെയാണ്‌ സൂചിപ്പിക്കുന്നത്. ബിസിനസ് ചെയ്യുന്നവർക്ക് സമ്മാനമായി നല്കുവാൻ അത്യുത്തമമാണിത്. സുഗന്ധമുണ്ടാക്കുന്നതും വെള്ളപ്പൂവുകളുണ്ടാകുന്നതുമൊക്കെയായി ഇവയിൽ വൈവിധ്യമുണ്ട്. ഇരട്ടത്തണ്ടുള്ള ബാംബൂ സസ്യം ഭാഗ്യത്തെ ഇരട്ടിപ്പിക്കുകയും പ്രണയത്തോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യും എന്ന് വിശ്വസിക്കുന്നു. കമിതാക്കൾക്ക് കൊടുക്കാവുന്ന ഒന്നാംതരം സമ്മാനമാണിത്

സന്തോഷത്തിനും ദീർഘായുസിനും

സന്തോഷത്തിനും ദീർഘായുസിനും

സന്തോഷം, ദീർഘായുസ്സ്, അഭിവൃദ്ധി എന്നിവയാണ്‌ നിങ്ങളാഗ്രഹിക്കുന്നതെങ്കിൽ ഇതാണ്‌ മാതൃകാസസ്യം. സംശയിക്കണ്ട, ഏറ്റവും കൂടുതൽ കാണുന്നതും ഇതുതന്നെയാണ്‌. പ്ലേഗ് പോലെ അവഗണിയ്ക്കുകയും ഒഴിവാക്കുകയും ചെയ്യേണ്ട ബാംബൂ ചെടിയുണ്ടെങ്കിൽ, അത് നാല്‌ തണ്ടുള്ള ബാംബൂവാണ്‌! മരണാഭിലാഷത്തെയാണ്‌ നാല്‌ തണ്ടുള്ള ബാംബൂ പ്രതിനിധീകരിയ്ക്കുന്നത് എന്നതിനാൽ, അതിനെ എവിടെക്കണ്ടാലും ശ്രദ്ധിക്കുക പോലും വേണ്ട. അത്തരം ബാംബൂ സമ്മാനിയ്ക്കുന്നത് പോലും വളരെ നിന്ദ്യമായിട്ടാണ്‌ കണക്കാക്കുന്നത്.

അഞ്ച് മേഖലകളിലേക്കായി ഇത്...

അഞ്ച് മേഖലകളിലേക്കായി ഇത്...

ജീവിതത്തിന്റെ അഞ്ച് മേഖലകളാണ്‌ ഈ ബാംബൂ അഭിവൃദ്ധിപ്പെടുത്തുന്നത്. മനോവികാരം, സഹജാവബോധം, മനഃശക്തി, ശാരീരികശക്തി, ആത്മീയത എന്നിവയാണവ. ആരോഗ്യമുള്ള ശരീരം, മനസ്, തൊഴിൽ, സാമ്പത്തികം എന്നിവ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ ഇതാണ്‌ നിങ്ങളുടെ വീട്ടിലുണ്ടായിരിക്കേണ്ടത്. ഭാഗ്യം, അഭിവൃദ്ധി, ധനവും പണവും നേടാനുള്ള സുവർണ്ണാവസരങ്ങൾ എന്നിവയെ 6 തണ്ടുള്ള ബാംബൂ ആകർഷിക്കുന്നു എന്നാണ്‌ വിശ്വസിക്കുന്നത്. നിങ്ങൾ പണത്തിനു പുറകെയാണെങ്കിൽ ഏഴ് തണ്ടുള്ള ബാംബൂ അത്യുത്തമമാണ്‌

വളർച്ചയെ സൂചിപ്പിക്കുന്ന എട്ട് തണ്ട്

വളർച്ചയെ സൂചിപ്പിക്കുന്ന എട്ട് തണ്ട്

ചൈനീസിൽ 8 എന്നത് വളർച്ചയെ സൂചിപ്പിക്കുന്നു. അതുകൊണ്ട് എട്ട് തണ്ടുള്ള ബാംബൂ ചെടി വളർച്ചയ്ക്ക് അത്യുത്തമമായി കണക്കാക്കുന്നു. ഗർഭധാരണസാധ്യത വർദ്ധിപ്പിക്കുന്നതിനും ഇത് ഉത്തമമാണെന്ന് വിശ്വസിക്കുന്നു. നല്ല ഭാഗ്യവും അനുഗ്രഹവും ഇത് സ്വീകരിക്കുന്നവർക്ക് ലഭ്യമാകുന്നു. ജീവിതത്തിൽ വളരെ സന്തോഷവും സംതൃപ്തിയും ആഗ്രഹിക്കുന്നവർക്കുള്ളതാണിത്. ഇത് സമ്മാനമായി നല്കുമ്പോൾ, സ്വീകരിക്കുന്ന ആൾക്ക് അയാൾ ആഗ്രഹിക്കുന്ന വിധത്തിൽ എല്ലാം ലഭിക്കട്ടെ എന്ന് കൊടുക്കുന്നയാൾ ആശംസിക്കുന്നു എന്നാണ്‌ വ്യംഗ്യം.

പതിനൊന്ന് തണ്ട്

പതിനൊന്ന് തണ്ട്

എല്ലാ ബാംബൂചെടികളിലും വെച്ച് ഏറ്റവും ശക്തിയേറിയതാണിത്. വിസ്മായാവഹമായ എല്ലാ ആഗ്രഹങ്ങളും നിങ്ങളുടേതാണ്‌ എന്നാണ്‌ ഇത് സൂചിപ്പിക്കുന്നത്. ഇത് നല്കുന്നയാൾ നിങ്ങൾക്ക് അതിഗംഭീരമായ ധനവും ആരോഗ്യവും അഭിവൃദ്ധിയും ആശംസിക്കുന്നു. ഇതിലെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത എന്തെന്നാൽ നാല്‌ തണ്ടുള്ള ബാംബൂ ചെടി ഉറപ്പായും നിങ്ങൾ അവഗണിച്ചേക്കണം എന്നതാണ്‌. സ്വന്തമാക്കുവാനോ സമ്മാനിക്കുവാനോ ഒരുകാരണവശാലും ഇത് തിരഞ്ഞെടുക്കരുത്. ലക്കി ബാംബൂ ഒരു അഭിവൃദ്ധിദായിനിയായിട്ടാണ്‌ ഫെങ്ങ് ഷൂയിയിൽ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ആരെങ്കിലും എവിടെയെങ്കിലും വില്ക്കുന്നത് കണ്ടാൽ മടിയ്ക്കണ്ട, ഒരെണ്ണം വാങ്ങി സ്വന്തമാക്കാം. പ്രിയപ്പെട്ടവർക്കുള്ള സമ്മാനമായും ഇതിനെ തിരഞ്ഞെടുക്കാം.

 രാജേഷ് വധം കുഴഞ്ഞുമറിഞ്ഞു; നൃത്താധ്യാപികയുടെ ഭര്‍ത്താവ് 90 ലക്ഷം കടക്കാരന്‍!! പോലീസ് ഖത്തറിലേക്ക് രാജേഷ് വധം കുഴഞ്ഞുമറിഞ്ഞു; നൃത്താധ്യാപികയുടെ ഭര്‍ത്താവ് 90 ലക്ഷം കടക്കാരന്‍!! പോലീസ് ഖത്തറിലേക്ക്

കട്ടിയുള്ള നാക്കുള്ളവര്‍ അഹങ്കാരികള്‍!! ചെറിയ കാര്യങ്ങള്‍ക്ക് പൊട്ടിത്തെറിക്കും, നാക്കിനെക്കുറിച്ച് നിങ്ങളറിയേണ്ട ആറ് കാര്യങ്ങള്‍കട്ടിയുള്ള നാക്കുള്ളവര്‍ അഹങ്കാരികള്‍!! ചെറിയ കാര്യങ്ങള്‍ക്ക് പൊട്ടിത്തെറിക്കും, നാക്കിനെക്കുറിച്ച് നിങ്ങളറിയേണ്ട ആറ് കാര്യങ്ങള്‍

English summary
Interesting facts about the lucky bamboo plant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X