പൊക്കിൾച്ചുഴി കണ്ടാൽ പെണ്ണിന്റെ സ്വഭാവം പറയാമോ.. മുഖലക്ഷണം തോറ്റുപോകും ഈ ജ്യോതിഷത്തിന് മുന്നിൽ!!

  • Posted By: Desk
Subscribe to Oneindia Malayalam

അമ്മയുമായി കുഞ്ഞിനു ഉള്ള ബന്ധം സൂചിപ്പിക്കുന്നതാണ് പൊക്കിൾ ചുഴി. പൊക്കിൾക്കൊടി ബന്ധം എന്ന് പറയാറില്ലേ അത് തന്നെ. എന്നാൽ ഇത് മാത്രമല്ല, മാറിയ കാലത്ത് പൊക്കിൾച്ചുഴി ഒരു സെക്സ് സിംബൽ കൂടിയാണ്. ലൈംഗിക താൽപര്യം ഉണർത്തുന്നതാണ് പൊക്കിൾ എന്ന് പൊതുവേ പറയാറുണ്ട്. പൊക്കിളുകൾ അലങ്കരിച്ച് നടക്കുന്ന നടിമാരെയും മറ്റും കണ്ടിട്ടില്ലേ.

നഗ്നവീഡിയോ ലീക്കായി, നാട്ടുകാരും വീട്ടുകാരും കണ്ടു... പൊട്ടിക്കരഞ്ഞ് സീരിയൽ നടി അജിന മേനോൻ ഫേസ്ബുക്ക് ലൈവിൽ.. ഞെട്ടിത്തരിച്ച് ആരാധകർ! ഫേക്കല്ല, ഇത് ഒറിജിനൽ വീഡിയോ!! പണികൊടുത്തത് കൂട്ടുകാരി??

എന്നാൽ ഇത്തരം കഥകളൊന്നും പറയാനല്ല നമ്മളിവിടെ ഉദ്ദേശിക്കുന്നത്. ഒരാളുടെ പൊക്കിൾച്ചുഴി കണ്ടാൽ അയാൾ ഏത് തരക്കാരനാണ് എന്ന് പറയാൻ പറ്റുമത്രെ. മുഖം നോക്കി ലക്ഷണം പറയുന്നത് പോലെ പൊക്കിൾ നോക്കിയും സ്വഭാവം പറയാമെന്ന് ജ്യോതിഷം പറയുമ്പോൾ അത് അവിശ്വസിക്കേണ്ട കാര്യമുണ്ടോ. നോക്കൂ, ആസ്ട്രോ ഉപായ് എന്ന സൈറ്റിലാണ് ഈ രഹസ്യങ്ങളടങ്ങിയ ലേഖനം പ്രത്യക്ഷപ്പെട്ടത്. അതിങ്ങനെ...

എങ്ങനെയാണിത് സാധിക്കുന്നത്

എങ്ങനെയാണിത് സാധിക്കുന്നത്

ഹസ്തരേഖാ വിദഗ്ധർ കൈ നോക്കി ലക്ഷണം പറയുന്നത് പോലെ വിദഗ്ധരായ ആളുകൾക്ക് പൊക്കിൾ‌ച്ചുഴി നോക്കി സ്ത്രീകളുടെ സ്വഭാവം പ്രവചിക്കാൻ പറ്റുമത്രെ. പൊക്കിൾ മാത്രമല്ല, വിവിധ ശരീരഭാഗങ്ങൾ നോക്കി ഇത് പോലെ ലക്ഷണം പറയാൻ പറ്റും പോലും. ലഖ്നോ സ്വദേശിയായ പണ്ഡിറ്റ് അനുജ് ശുകൾ പറയുന്ന ലക്ഷണങ്ങൾ നോക്കൂ.

പൂർണവൃത്താകൃതിയിൽ ആണെങ്കിൽ

പൂർണവൃത്താകൃതിയിൽ ആണെങ്കിൽ

വളരെ വേഗം ചിന്തിക്കാൻ കഴിവുളളവരായിരിക്കും ഇത്തരത്തിലുള്ള സ്ത്രീകൾ. ദയാവായ്പുള്ളവരും സത്യസന്ധരുമായിരിക്കും പൂർണവൃത്താകൃതിയിലുള്ള പൊക്കിളുള്ളവർ. ഇവരുടെ ആരോഗ്യസ്ഥിതിയും മെച്ചപ്പെട്ടതായിരിക്കും. ഭാഗ്യവതികളായിരിക്കും ഇവരെന്നാണ് ലക്ഷണം വെച്ച് പറയാവുന്നത്.

കൂടുതൽ സംസാരിക്കുന്നവർ

കൂടുതൽ സംസാരിക്കുന്നവർ

ലംബമായി ഓവൽ ഷേപ്പിലുള്ള പൊക്കിളാണെങ്കിൽ അത്തരത്തിലുള്ളവർ കൂടുതൽ സംസാരിക്കുന്നവരായിരിക്കും എന്നാണ് ലക്ഷണ ശാസ്ത്രം പറയുന്നത്. തന്റെ ജോലിയിൽ വലിയ താൽപര്യം ഉള്ളവരായിരിക്കും ഇവർ. ജോലിക്കാര്യത്തിൽ ജീവിതത്തിലും ഇവർ പെർഫക്ഷനിസ്റ്റുകളായിരിക്കുമത്രെ.

പൊക്കിളിന്റെ വലിപ്പം

പൊക്കിളിന്റെ വലിപ്പം

വലിയ പൊക്കിള്‍ ഉള്ള സ്ത്രീകളെ ബുദ്ധിയുടെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്നാണ് ലക്ഷണ ശാസ്ത്രം പറയുന്നത്. ഇവർ പൊതുവേ ഭാഗ്യം ഉള്ളവരാണ് പോലും. ചെറുപ്പകാലത്ത് പ്രതീക്ഷിച്ചത് പോലെ ഉയരാന്‍ പറ്റാതെ പോയാലും ഇവർ പ്രായം ചെല്ലുന്തോറും വൻ നേട്ടങ്ങൾ ഉണ്ടാക്കുന്നവരാണ്.

ആർക്കും പിടികൊടുക്കാത്തവര്‍

ആർക്കും പിടികൊടുക്കാത്തവര്‍

ലംബമായി ഓവൽ ഷേപ്പിലുള്ള പൊക്കിളിന്റെ കാര്യം പറഞ്ഞില്ലേ, അത് പോലെ തിരച്ഛീനമായി ഇതേ ഷേപ്പിലുള്ള പൊക്കിൾ ഉള്ളവരോ.. അവരെ ആർക്കും മനസിലാക്കാൻ പറ്റില്ല. മറ്റുള്ളവരുടെ ചിന്തകകളിലും കാഴ്ച്ചപ്പാടിലും തെറ്റുകൾ മാത്രം കാണുന്നവരായിരിക്കും ഇവർ. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുന്നതിൽ അഗ്രഗണ്യർ.

ഗർഭത്തിനുമുണ്ട് ലക്ഷണങ്ങൾ

ഗർഭത്തിനുമുണ്ട് ലക്ഷണങ്ങൾ

നിങ്ങളുടെ പൊക്കിൾ പുറത്തേക്ക് ഉന്തിനിൽക്കുന്നതാണോ, എങ്കില്‍ ഇത്തരക്കാർക്ക് രണ്ടോ മൂന്നോ കുട്ടികൾ ഉണ്ടായിരിക്കും. വേഗത്തിൽ ഗർഭിണികളാകുകയും ചെയ്യും ഇവർ. വളരെ ശ്രദ്ധാലുക്കളായിരിക്കും ഇവർ എന്നാണ് മറ്റ് ചില ലക്ഷണക്കാർ പറയുന്നത്. എല്ലാ കാര്യവും വളരെ സൂക്ഷിച്ച് മാത്രം ചെയ്യുന്നവരാണത്രെ ഇവർ

ഊര്‍ജ്ജസ്വലരായവര്‍

ഊര്‍ജ്ജസ്വലരായവര്‍

മുന്നോട്ട് തള്ളി നില്‍ക്കുന്ന പൊക്കിൾ ഉള്ളവർക്ക് ഏത് മേഖലയിലും വിജയം കാണാൻ പറ്റും. ഇവർ പൊതുവേ വളരെ ഊര്‍ജ്ജസ്വലരായിരിക്കും. കൂടെയുള്ളവരിൽ പോലും പോസിറ്റിവ് ചിന്താഗതികൾ പകർത്താൻ ഇവർക്ക് സാധിക്കും.

ചിരിക്കാൻ ഇഷ്ടമുള്ളവരുണ്ട്

ചിരിക്കാൻ ഇഷ്ടമുള്ളവരുണ്ട്

പൊക്കിൾച്ചുഴി പൊതുവേ എല്ലാവർക്കും സെൻസിറ്റീവായിരിക്കും. എന്നാൽ വളരെ സെൻസിറ്റീവായ പൊക്കിൾച്ചുഴിയുളളവർ ചിരിക്കാൻ വലിയ ഇഷ്ടം കാണിക്കുന്നവരായിരിക്കും പോലും. ഏത് സമയത്തും മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവും ഇത്തരക്കാർക്ക് ഉണ്ടായിരിക്കും. ഇനി അങ്ങനെ അല്ലാത്തവരോ, അവരെ ഒരു കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താൻ വലിയ പാടായിരിക്കും.

English summary
How can you predict the personality of women by the shape of their belly button, see here.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്