Get Updates
Get notified of breaking news, exclusive insights, and must-see stories!

ജന്മാഷ്ടമി കഴിഞ്ഞതോടെ സൗഭാഗ്യത്തിന്റെ പെരുമഴക്കാലം; നിങ്ങളുടെ രാശി ഇതാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലും നക്ഷത്രത്തിലും വരുന്ന മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും.

ചില രാശിക്കാര്‍ക്ക് ഇത് അനുകൂലമായിരിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും എന്ന് മാത്രം. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Janmashtami

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

ഇന്നലെ ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ദിവസമായിരുന്നു. ഇന്നലെയായിരുന്നു ശ്രീകൃഷ്ണ ജയന്തി അഥവാ ജന്മാഷ്ടമി. ചിങ്ങ മാസത്തിലെ കറുത്ത പക്ഷത്തിലെ അഷ്ടമി കണക്കാക്കിയാണ് അഷ്ടമി രോഹിണി ആഘോഷിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരവും ജ്യോതിഷ പ്രകാരം ഏറെ സവിശേഷതയുള്ള ദിവസമാണിത്. എന്നാല്‍ ജന്മാഷ്ടമി ദിവസം അസ്തമിക്കുന്നതും ചിലര്‍ക്ക് ശുഭകരമാണ്.

ഇന്നലെ ജന്മാഷ്ടമി അവസാനിച്ചതോടെ ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് കൈവന്നിരിക്കുന്നത്. ഇനി മുതല്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ സൗഭാഗ്യങ്ങള്‍ നിറയും. ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹം ഇവര്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതുവഴി നേട്ടങ്ങളുണ്ടാകുക എന്ന് നമുക്ക് പരിശോധിക്കാം.

ഇടവം

ജന്മാഷ്ടമി അസ്തമയം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട് എന്ന് കാണുന്നു. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സന്തോഷവും ഐക്യവും നിലനില്‍ക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

ചിങ്ങം

ജന്മാഷ്ടമി അസ്തമയം ചിങ്ങം രാശിക്കാര്‍ക്കും ശുഭകരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. ഏറെ നാളത്തെ പ്രണയം വിവാഹ ബന്ധത്തിലേക്ക് വഴി മാറും. ശ്രീകൃഷ്ണ ഭഗവാന്റെ എപ്പോഴും ഉണ്ടാകും.

തുലാം

തുലാം രാശിക്കാര്‍ക്ക് ജന്മാഷ്ടമി അസ്തമയം ഗുണകരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളുടേയും സഹോദരങ്ങളുടേയും പിന്തുണയുണ്ടാകും. ബിസിനസില്‍ നേട്ടങ്ങളുണ്ടാകാനും സാധ്യത.

മീനം

ജന്മാഷ്ടമി അസ്തമയം മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യ ദേവതയുടെ അനുഗ്രഹമുണ്ടായിരക്കും. അതിനാല്‍ ലോട്ടറിയില്‍ ഒന്ന് ഭാഗ്യം പരീക്ഷിക്കാവുന്നതാണ്. കുടുംബത്തിന്റെയാകെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. കരിയറില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാകും. സന്താനങ്ങള്‍ വഴി ശുഭ വാര്‍ത്ത കേള്‍ക്കാനാകും. ജോലി സ്ഥലത്തെ അന്തരീക്ഷത്തിലാതെ പോസിറ്റിവിറ്റി അനുഭവപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+